ചലച്ചിത്ര അവാര്‍ഡ്;  സംവിധായകന്‍ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

ചലച്ചിത്ര അവാര്‍ഡ്; സംവിധായകന്‍ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

പുരസ്കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്ത് ഇടപെട്ടെന്നും അർഹതയുള്ളവരെ തഴഞ്ഞെന്നും ചൂണ്ടിക്കാട്ടിയാണ് സംവിധായകന്‍ ലിജേഷ് മുല്ലേഴത്ത് ഹൈക്കോടതിയെ സമീപിച്ചത്
Updated on
1 min read

ഈ വർഷത്തെ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഇതേ ആവശ്യമുന്നിയിച്ച് നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരന്നു. ആ വിധി ചോദ്യം ചെയ്താണ് അപ്പീല്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഹർജിയിൽ ഇടപെടാൻ കാരണമില്ലെന്നും സിംഗിൾ ബഞ്ച് ഉത്തരവിൽ അപാകതയില്ലെന്നും ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളുകയായിരുന്നു.

ചലച്ചിത്ര അവാര്‍ഡ്;  സംവിധായകന്‍ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്
'അവാർഡ് നിർണയത്തിൽ സ്വജനപക്ഷപാതം'; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ഹർജി

ഹർജിക്കാരൻ സംവിധാനം ചെയ്ത ആകാശത്തിനു താഴെയെന്ന ചിത്രം അവാർഡിനായി സമർപ്പിച്ചിരുന്നെങ്കിലും പുരസ്കാരമൊന്നും ലഭിച്ചിരുന്നില്ല. അവാർഡ് നിർണയത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെടൽ നടത്തിയെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് ലിജീഷ് ഹർജിയിൽ ആവശ്യപ്പെട്ടത്.

ചലച്ചിത്ര അവാര്‍ഡ്;  സംവിധായകന്‍ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്
ചലച്ചിത്ര അവാര്‍ഡ്: അപ്പീലുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് സംവിധായകൻ

എന്നാൽ വ്യക്തമായ തെളിവുകളില്ലാതെ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് ഹർജി നൽകിയതെന്നു വിലയിരുത്തി ഓഗസ്റ്റ്‌ 11 നു സിംഗിൾബെഞ്ച് ഹർജി തള്ളിയിരുന്നു. എന്നാൽ ഹർജിയിലെ വസ്തുതകൾ ശരിയായി വിലയിരുത്താതെയാണ് സിംഗിൾബെഞ്ച് വിധി പറഞ്ഞതെന്നു അപ്പീലിൽ പറയുന്നു. സിംഗിൾബെഞ്ചിന്റെ വിധിയും അവാർഡ് പ്രഖ്യാപനവും റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

logo
The Fourth
www.thefourthnews.in