സ്ത്രീകൾ ബോഡി ഷെയ്മിങ് ചെയ്യുന്നത് ഏറ്റവും വിഷമകരം: ഹണി റോസ്

സ്ത്രീകൾ ബോഡി ഷെയ്മിങ് ചെയ്യുന്നത് ഏറ്റവും വിഷമകരം: ഹണി റോസ്

ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം
Updated on
1 min read

സ്ത്രീകൾ തന്റെ ശരീരത്തെ അപമാനിക്കുന്നതാണ് ഏറ്റവും വേ​ദനിപ്പിക്കുന്നതെന്ന് തുറന്നുപറഞ്ഞ് നടി ഹണി റോസ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. തനിക്കെതിരെ വരുന്ന മിക്ക ട്രോളുകളും ആസ്വദിക്കാറാണ് പതിവ്. എന്നാൽ ചിലത് അതിര് വിടുമ്പോൾ സ്വാഭാവികമായും ബു​ദ്ധിമുട്ട് തോന്നാറുണ്ടെന്നും താരം വ്യക്തമാക്കുന്നു.

സ്ത്രീകൾ ബോഡി ഷെയ്മിങ് ചെയ്യുന്നത് ഏറ്റവും വിഷമകരം: ഹണി റോസ്
'ലിയോ'യുടെ കേരള വിതരണാവകാശത്തിന് മത്സരിച്ചത് അഞ്ച് കമ്പനികള്‍‌; സ്വന്തമാക്കാന്‍ ശ്രീ ഗോകുലം മൂവീസ്

ശരീരത്തെ ചുറ്റിപ്പറ്റി വരുന്ന മോശം കമന്റുകൾ മിക്കപ്പോഴും അവ​ഗണിക്കാറാണ് പതിവ്. എന്നാൽ സ്ത്രീകൾ തന്നെ അപമാനിച്ച് സംസാരിക്കുമ്പോൾ മാനസികമായി വേദനയുണ്ടാകുന്നുവെന്ന് താരം പറയുന്നു. ഒരു ടിവി ഷോയ്ക്കിടെ തനിക്കെതിരെയുള്ള മോശം കമന്റുകൾ വായിച്ച് അവതാരക ചിരിച്ചു. ഈ സംഭവം ഏറെ അസ്വസ്ഥതയുണ്ടാക്കിയെന്ന് താരം പറയുന്നു.

സ്ത്രീകൾ ബോഡി ഷെയ്മിങ് ചെയ്യുന്നത് ഏറ്റവും വിഷമകരം: ഹണി റോസ്
'നാട്ടു നാട്ടു' പാട്ടിനൊപ്പം ചുവടുവച്ച് യുക്രെയ്ന്‍ സൈനികര്‍; വീഡിയോ വൈറല്‍

തനിക്കെതിരെ ബോഡി ഷെയ്മിങ് കമന്റ് ഒരു ഹാസ്യനടനും പറഞ്ഞിരുന്നു. ഇത്തരം ഉള്ളടക്കമുള്ള പരിപാടികൾ സംപ്രേഷണം ചെയ്യാൻ ടി വി ചാനലുകൾക്ക് എങ്ങനെ അവകാശം നൽകുന്നുവെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.

സ്ത്രീകൾ ബോഡി ഷെയ്മിങ് ചെയ്യുന്നത് ഏറ്റവും വിഷമകരം: ഹണി റോസ്
ഇളയരാജയ്ക്ക് ഇന്ന് 80; ആനകളെ പോലും ആകർഷിച്ച ആ രാജഗീതത്തെ പറ്റി

2005ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമാരം​ഗത്തേക്ക് കടന്നുവന്ന ഹണി റോസ് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി 30ലധികം ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം മോൺസ്റ്ററാണ് അവസാനം പുറത്തിറങ്ങിയ മലയാള സിനിമ.

logo
The Fourth
www.thefourthnews.in