പീരിയഡ് സിനിമകൾ എന്നെ റെട്രോ സ്റ്റാറാക്കി മാറ്റി, ഇനി ബ്രേക്ക് എടുക്കും: ദുൽഖർ സൽമാൻ

പീരിയഡ് സിനിമകൾ എന്നെ റെട്രോ സ്റ്റാറാക്കി മാറ്റി, ഇനി ബ്രേക്ക് എടുക്കും: ദുൽഖർ സൽമാൻ

1980-90 കാലഘട്ടത്തെ കഥയായിരുന്നു ദുൽഖർ നായകനായി ഒടുവിലിറങ്ങിയ കിങ് ഓഫ് കൊത്തയുടേത്
Updated on
1 min read

തുടർച്ചയായ പീരിയഡ് സിനിമകൾ തന്നെ റെട്രോ സ്റ്റാറാക്കിമാറ്റിയെന്ന് ദുൽഖർ സൽമാൻ. പ്രൊമോഷൻ ചടങ്ങുകളിൽ മാത്രമാണ് അല്‍പ്പം മോഡേൺ വേഷം ധരിക്കുന്നതെന്നും വരും ദിവസങ്ങളിൽ റിലീസിനൊരുങ്ങുന്ന രണ്ടു ചിത്രങ്ങളും പീരിയഡ് സിനിമകളാണെന്നും ദുൽഖർ പറയുന്നു. റിലീസിനെത്തുന്ന ചിത്രമായ ലക്കി ഭാസ്കറിന്റെ പ്രൊമോഷനോട് അനുബന്ധിച്ച് നടത്തിയ അഭിമുഖത്തിലാണ് ദുല്‍ഖറിന്റെ വാക്കുകള്‍.

ലക്കി ഭാസ്‌കറിനുശേഷമുള്ള കാന്ത എന്ന സിനിമയും പീരിയഡ് സിനിമയാണ്. കാന്തക്കുശേഷം ഞാന്‍ ഒരു ബ്രേക്കെടുക്കും. ഞാന്‍ പീരിയഡ് സ്റ്റാര്‍ അല്ലെങ്കില്‍ റെട്രോ സ്റ്റാര്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ്

ദുൽഖർ സൽമാൻ

പീരിയഡ് സിനിമകൾ എന്നെ റെട്രോ സ്റ്റാറാക്കി മാറ്റി, ഇനി ബ്രേക്ക് എടുക്കും: ദുൽഖർ സൽമാൻ
ബോളിവുഡിൽ കളംപിടിക്കാൻ അനിരുദ്ധ്, ജവാനുശേഷം വീണ്ടും ഷാരൂഖ് ഖാനൊപ്പം; കിങ്ങോ പത്താനോ?

1980-90 കാലഘട്ടത്തെ കഥയായിരുന്നു ദുൽഖർ നായകനായി ഒടുവിലിറങ്ങിയ 'കിങ് ഓഫ് കൊത്ത'യുടേത്. അതിനു മുൻപ് ദുൽഖർ നായകനായ 'കുറുപ്പും' 1980കളിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു. തെലുങ്ക് ചിത്രം 'സീതാരാമ'വും 1960-80 കാലത്തെ കഥ പറയുന്നതായിരുന്നു.

ലക്കി ഭാസ്‌കറും പിന്നാലെ വരാനിരിക്കുന്ന 'കാന്ത' എന്ന ചിത്രവും സമാനരീതിയിൽ പീരിയഡ് സ്വഭാവത്തിലുളളവയാകുമെന്ന് ദുൽഖർ പറയുന്നു. 'കാന്ത'യ്ക്കു ശേഷം പീരിയഡ് സിനിമകളിൽനിന്ന് സ്വയം ബ്രേക്ക് എടുക്കുമെന്നും മോഡേൺ വസ്ത്രത്തിൽ സ്വയം കാണാൻ ആ​ഗ്രഹിക്കുന്നുവെന്നുമാണ് ദുൽഖർ അഭിമുഖത്തിൽ പറയുന്നത്.

2023ല്‍ ഓണത്തിനെത്തിയ മലയാള ചിത്രം 'കിങ് ഓഫ് കൊത്ത'യ്ക്കുശേഷം ഇറങ്ങുന്ന ആദ്യ ദുൽഖർ സിനിമകൂടിയാണ് 'ലക്കി ഭാസ്കർ'. ബാങ്കിൽ ജോലി ചെയ്യുന്ന കാഷ്യറുടെ റോളിലാണ് 'ലക്കി ഭാസ്‌കറി'ൽ ദുൽഖർ എത്തുന്നത്.

തൊണ്ണൂറുകളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യർ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം. മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രമെത്തുക. 31 ന് ചിത്രം റിലീസ് ചെയ്യും.

logo
The Fourth
www.thefourthnews.in