IDISFK 2024:  വർണവിവേചനത്തിന്റെ ദുരിതകാലം പകർത്തിയ 'ഏണസ്റ്റ് കോൾ: ലോസ്റ്റ് ആന്റ് ഫൗണ്ട്' ഉദ്ഘാടന ചിത്രം

IDISFK 2024: വർണവിവേചനത്തിന്റെ ദുരിതകാലം പകർത്തിയ 'ഏണസ്റ്റ് കോൾ: ലോസ്റ്റ് ആന്റ് ഫൗണ്ട്' ഉദ്ഘാടന ചിത്രം

ജൂലൈ 26 മുതൽ 31 വരെയാണ് ഇത്തവണത്തെ ഐഡിഎസ്എഫ്എഫ്‌കെ
Updated on
1 min read

കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പതിനാറാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവെല്‍ ( ഐഡിഎസ്എഫ്എഫ്‌കെ) ഈ മാസം 26 മുതല്‍ 31 വരെ തിരുവനന്തപുരത്ത് നടക്കും. വിഖ്യാത സംവിധായകൻ റൗൾ പെക്കിന്റെ 'ഏണസ്റ്റ് കോൾ: ലോസ്റ്റ് ആന്റ് ഫൗണ്ട്' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. 26ന് വൈകിട്ട് ആറു മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനുശേഷം കൈരളി തിയേറ്ററിലാണ് ഉദ്ഘാടന ചിത്രത്തിന്റെ പ്രദർശനം.

ഈ വർഷത്തെ കാൻ മേളയിൽ ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്‌കാരം 'ഏണസ്റ്റ് കോൾ: ലോസ്റ്റ് ആന്റ് ഫൗണ്ട്' ന് ആയിരുന്നു. ഹെയ്ത്തി സർക്കാരിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി കൂടിയായിരുന്നു സംവിധായകനായ റൗൾ പെക്ക്. ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർമ്മാണവും റൗൾ പെക്ക് തന്നെയാണ്.

IDISFK 2024:  വർണവിവേചനത്തിന്റെ ദുരിതകാലം പകർത്തിയ 'ഏണസ്റ്റ് കോൾ: ലോസ്റ്റ് ആന്റ് ഫൗണ്ട്' ഉദ്ഘാടന ചിത്രം
ജോജു സംവിധായകനാവുന്ന 'പണി' തീയേറ്ററുകളിലേക്ക്; പുതിയ പോസ്റ്റർ

ദക്ഷിണാഫ്രിക്കൻ ഫോട്ടോഗ്രാഫർ ഏണസ്റ്റ് കോളിന്റെ കാഴ്ചപ്പാടിലൂടെ കടുത്ത വർണവിവേചനം നിലനിന്നിരുന്ന കാലത്തിന്റെ അനിശ്ചിതത്വങ്ങളും ആശങ്കകളും അവതരിപ്പിക്കുകയാണ് ഈ ഡോക്യുമെന്ററി. ലോകജനതയുടെ മുന്നിൽ വർണവിവേചനത്തിന്റെ മൃഗീയയാഥാർഥ്യങ്ങൾ ആദ്യമായി വെളിപ്പെടുത്തിയത് ഏണസ്റ്റ് കോളിന്റെ ഫോട്ടോകളായിരുന്നു.

1967ൽ തന്റെ ഇരുപത്തിയേഴാമത്തെ വയസ്സിൽ കോൾ പ്രസിദ്ധീകരിച്ച 'ഹൗസ് ഓഫ് ബോണ്ടേജ്' എന്ന പുസ്തകം ആഗോള മനുഷ്യമനസാക്ഷിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. വംശീയ അനീതികളും വ്യവസ്ഥാപിതമായ അടിച്ചമർത്തലുകളും കൊണ്ടു പൊറുതിമുട്ടിയ കറുത്ത വർഗക്കാരുടെ ദുരിത ജീവിതം അദ്ദേഹം തുറന്നുകാട്ടി.

IDISFK 2024:  വർണവിവേചനത്തിന്റെ ദുരിതകാലം പകർത്തിയ 'ഏണസ്റ്റ് കോൾ: ലോസ്റ്റ് ആന്റ് ഫൗണ്ട്' ഉദ്ഘാടന ചിത്രം
സെയ്ഫ് അലി ഖാനെതിരെ തീവ്രവാദ സംഘടനയുടെ വീഡിയോ; പങ്കുവെയ്ക്കരുതെന്നു ജമ്മു കശ്മീര്‍ പോലീസ്

ഈ പുസ്തകം അദ്ദേഹത്തിന്റെ നാടുകടത്തലിന് കാരണമായി. ശിഷ്ടകാലം ന്യൂയോർക്കിലും യൂറോപ്പിലുമായാണ് അദ്ദേഹം ചെലവഴിച്ചത്. 2017 ൽ സ്വീഡിഷ് ബാങ്കിൽ നിന്നും കണ്ടെടുത്ത 60,000 നെഗറ്റിവ് ഫിലിമുകളെക്കുറിച്ചും ചിത്രത്തിൽ പ്രതിപാദിക്കുന്നു. സ്വാതന്ത്ര്യത്തിനും അന്തസ്സിനുമായി പൊരുതുന്നവർക്കുവേണ്ടി ശബ്ദിക്കുന്നവയാണ് ഏണസ്റ്റ് കോളിന്റെ ഫോട്ടോകളും വാക്കുകളും.

മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ റൗൾ പെക്കിന് 2001 ൽ ഹ്യൂമൻ റൈറ്സ് വാച്ച് അസോസിയേഷൻ എറീൻ ഡയമണ്ട് ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നൽകിയിട്ടുണ്ട്. കേരളത്തിലെ ചലച്ചിത്രപ്രേമികൾക്കും അദ്ദേഹം സുപരിചിതനാണ്. 2017ലെ ഐ.എഫ്.എഫ്.കെയിൽ അദ്ദേഹത്തിന്റെ 'ദ യങ് കാൾ മാർക്സ്' എന്ന ചിത്രം പ്രേക്ഷകപ്രശംസ നേടിയിരുന്നു. 2009ലെ 14ാമത് ഐ.എഫ്.എഫ്.കെയിൽ അദ്ദേഹമാണ് അരവിന്ദൻ സ്മാരക പ്രഭാഷണം നടത്തിയത്.

logo
The Fourth
www.thefourthnews.in