IDSFFK 2024: പലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമെന്ന്  മന്ത്രി എം ബി രാജേഷ്, ഹ്രസ്വചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

IDSFFK 2024: പലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമെന്ന് മന്ത്രി എം ബി രാജേഷ്, ഹ്രസ്വചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

കണ്ണിൽ ചോരയില്ലാത്ത വിവേചനത്തിനെതിരായ പോരാട്ടമാണ് പലസ്തീൻ ജനതയുടേത്. അതിനു നൽകുന്ന പിന്തുണയാണ് ഈ മേളയിലെ പലസ്തീൻ പ്രത്യേക പാക്കേജെന്നും മന്ത്രി
Updated on
1 min read

പതിനാറാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. മന്ത്രി എം ബി രാജേഷ് മേള ഉദ്ഘാടനം ചെയ്തു. അതിജീവനത്തിനായി പോരാടുന്ന പലസ്തീന്‍ ജനതയ്ക്കുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യമാണെന്ന് ഇത്തവണത്തെ മേളയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി. കണ്ണില്‍ ചോരയില്ലാത്ത വിവേചനത്തിനെതിരായ പോരാട്ടമാണ് പലസ്തീന്‍ ജനതയുടേത്. അതിനു കേരളം നല്‍കുന്ന പിന്തുണയാണ് ഈ മേളയിലെ പലസ്തീന്‍ പ്രത്യേക പാക്കേജെന്നും അദ്ദേഹം പറഞ്ഞു.

IDSFFK 2024: പലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമെന്ന്  മന്ത്രി എം ബി രാജേഷ്, ഹ്രസ്വചിത്രമേളയ്ക്ക് തിരിതെളിഞ്ഞു
ഇത്തവണ ഫീൽ​ഗുഡല്ല, 'രായൻ' ധനുഷിന്റെ ചോരക്കളി

സഹിഷ്ണുതതയോടെ ഭിന്നാഭിപ്രായങ്ങൾ കേൾക്കുകയും ഉൾകൊള്ളുകളും പരമ പരമപ്രധാനമായ കാലത്ത് കേരളത്തിന്റെ ജനാധിപത്യ മാതൃകയാണ് മേളയിലെ തുറന്ന സംവാദ വേദികളെന്നും അദ്ദേഹം പറഞ്ഞു. ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മന്ത്രി ബേഡി ബ്രദേഴ്‌സിന് സമ്മാനിച്ചു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, ക്യൂറേറ്റർ ആര്‍ പി അമുദന്‍ എന്നിവർ പങ്കെടുത്തു.

IDSFFK 2024: പലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമെന്ന്  മന്ത്രി എം ബി രാജേഷ്, ഹ്രസ്വചിത്രമേളയ്ക്ക് തിരിതെളിഞ്ഞു
ആദ്യഭാഗത്തേക്കാൾ പത്തിരട്ടി മികച്ചത്; കാന്താര 2 അവസാനഘട്ടത്തിൽ, അടുത്ത വര്‍ഷം തിയേറ്ററുകളിലേക്ക്

ഫെസ്റ്റിവല്‍ ബുക്ക് സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.രാജന്‍ എന്‍. ഖോബ്രഗഡെ , ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍ ഉര്‍മി ജുവേക്കര്‍ക്ക് നല്‍കിയും ഡെയ്‌ലി ബുള്ളറ്റിൻ കെ എസ് എഫ് ഡി സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ ,നോണ്‍ ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്‍മാന്‍ രാകേഷ് ശര്‍മ്മയ്ക്കു നല്‍കിയുംപ്രകാശിപ്പിച്ചു. തുടർന്ന് റൗള്‍ പെക്ക് സംവിധാനം ചെയ്ത 'ഏണസ്റ്റ് കോള്‍: ലോസ്റ്റ് ആന്റ് ഫൗണ്ട്' പ്രദർശിപ്പിച്ചു. 54 രാജ്യങ്ങളില്‍നിന്നുള്ള 335 സിനിമകളാണ് ആറുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പ്രദര്‍ശിപ്പിക്കുന്നത് .

logo
The Fourth
www.thefourthnews.in