പഠാൻ സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രികൾ ; പരാജയപ്പെട്ട ഷാരൂഖ് ചിത്രങ്ങളുടെ ഉത്തരവാദിത്തം സംവിധായകർക്ക്: സിദ്ധാർത്ഥ്
ഷാരൂഖ് ചിത്രം പഠാൻ 500 കോടി ക്ലബിൽ ഇടം നേടി ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുമ്പോൾ നേരിട്ട സമ്മർദ്ദങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് . ചിത്രം റിലീസ് ചെയ്യുന്നതിന് രണ്ടുമാസം മുൻപ് തന്നെ ഉറക്കം നഷ്ടപ്പെട്ടു. കാരണം ആരാധകർ ഏറെ പ്രതീക്ഷയോടെ കിങ് ഖാന്റെ തിരിച്ചുവരവിന് കാത്തിരിക്കുകയായിരുന്നു. ചിത്രം പരാജയപ്പെട്ടാൽ പൂർണ ഉത്തരവാദിത്തം സംവിധായകനാണ്. സംവിധായകൻ പറയുന്നത് എന്തോ അത് അതുപോലെ ചെയ്യുന്ന ആളാണ് ഷാരൂഖ് ഖാൻ . അദ്ദേഹത്തെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തേണ്ടത് സംവിധായകന്റെ ഉത്തരവാദിത്തമാണ്. അതിനാൽ തന്നെ ചിത്രം പരാജയപ്പെടുന്നത് അദ്ദേഹത്തിന്റെ കുറ്റമല്ല , മറിച്ച് സംവിധായകന്റെ കുഴപ്പം കൊണ്ടാണെന്നും സിദ്ധാർത്ഥ് ആനന്ദ് പറഞ്ഞു . ഈ തിരിച്ചറിവാണ് ഉറക്കം നഷ്ടപ്പെടുത്തിയത്
എല്ലാ സംവിധായകരും ഒരിക്കൽ എങ്കിലും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യണമെന്നും സിദ്ധാർത്ഥ് പറയുന്നു . പഠാനും ഷാരൂഖിനൊപ്പമുള്ള അവസരവും ജീവിതത്തിൽ ലഭിച്ച സമ്മാനമായിട്ടാണ് കരുതുന്നത് . ഷാരൂഖിനൊപ്പം പഠാൻ 2 ചെയ്യാൻ താൻ അർഹനാണെന്നും സിദ്ധാർത്ഥ് ആനന്ദ് പറഞ്ഞു