നാടകത്തിൽ നിന്നും സിനിമയിലേക്ക് ; കോർഡിയലി യുവേഴ്സ് , ഐമർ ലബാക്കി

നാടകത്തിൽ നിന്നും സിനിമയിലേക്ക് ; കോർഡിയലി യുവേഴ്സ് , ഐമർ ലബാക്കി

സമകാലിക നാടകങ്ങളുടെ വിമർശകൻ , നിരൂപകൻ
Updated on
1 min read

ബ്രസീലിയൻ സംവിധായകൻ , വിവർത്തകൻ , നാടകകൃത്ത്, തിരക്കഥാകൃത്ത്, നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ഐമർ ലബാക്കി .നിയമ ബിരുദദാരിയായ ഐമർ 90 കളുടെ അവസാനത്തിലാണ് നാടക രചനയിലേക്ക് വഴിമാറുന്നത്. ആദ്യഘട്ടങ്ങളിൽ നാടക നിരൂപണമായിരുന്നു മേഖല, പിന്നീടത് തിരക്കഥയിലേക്കും സംവിധാനത്തിലേക്കും അഭിനയത്തിലേക്കും തിരിഞ്ഞു

ഒരു നാടകകൃത്ത് എന്ന നിലയിൽ, 1992-ൽ അദ്ദേഹം സംവിധാനം ചെയ്ത ടുഡോ ഡി നോവോ നോ ഫ്രണ്ട് ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നീട് നാടക രചനയിലായിരുന്നു ശ്രദ്ധ. ഏറെ ശ്രദ്ധനേടിയ വെർമൗത്തും, എ ബോവയും, പൈറേറ്റ് ഓൺ ദി ലൈനും അദ്ദേഹത്തിന്റെ മികവുറ്റ രചനകളായാണ് വിലയിരുത്തപ്പെടുന്നത്.

സമകാലിക രാഷ്ട്രീയ പരിസ്ഥിതിയോട് കിടപിടിക്കുന്നതായിരുന്നു ആ രചനകളെല്ലാം. നാടകരചനയിലൂടെ തന്നിലെ പ്രതിഭയുടെ മൂർച്ച അയാൾ ദിനം പ്രതി കൂട്ടിക്കൊണ്ടേയിരുന്നു. ഓരോ പുതിയ നാടകത്തിലും ലബാക്കി തന്റെ കൈയ്യൊപ്പ് പതിപ്പിക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തി. അതിന്റെ ഭാഗമാണ് സമകാലിക നാടകത്തിന്റെ പ്രതിനിധികളിൽ ഒരാളായി നാടക പനോരമയിൽ അദ്ദേഹം തന്റെ സ്ഥാനം കണ്ടെത്തിയതും. കൂടാതെ, നാടക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സാവോ പോളോയുടെ ഡയറക്ടറായും കുപ്പായമണിഞ്ഞു.

2007-ൽ അദ്ദേഹം സംവിധാനം ചെയ്ത എ ഗ്രാസ ഡാ വിഡ എന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നതാലിയ ടിംബർഗ് , ഗ്രാസിയല്ല മൊറെറ്റോ , എമിലിയോ ഒർസിയോല്ലോ നെറ്റോ, ഫാബിയോ അസെവെഡോ, എനിയോ ഗോൺസാൽവസ്, എലിയാന റോച്ച എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

കോർഡിയലി യുവേഴ്സിലെ ഒരു ദൃശ്യം
കോർഡിയലി യുവേഴ്സിലെ ഒരു ദൃശ്യം

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ ഇടംപിടിച്ച കോർഡിയലി യുവേഴ്സ് ഐമർ ലബാക്കി ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് . 2022 സെപ്റ്റംബർ 22ന് പുറത്തിറങ്ങിയ ചിത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയിരുന്നു. പത്ത് കഥ സന്ദർഭങ്ങളെ കോർത്തിണക്കിയാണ് ലബാക്കി കോർഡിയലി യുവേഴ്സ് ഒരുക്കിയിരിക്കുന്നത് .ലിസ് റെയിസ്, മാർക്കോസ് ബ്രഡ, മിറിയം മെഹ്ലർ, വിനീഷ്യസ് അൽബാനോ ഡി സൂസ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. 

നാടകത്തിൽ നിന്നും സിനിമയിലേക്ക് ; കോർഡിയലി യുവേഴ്സ് , ഐമർ ലബാക്കി
ഐഎഫ്എഫ്കെ മത്സര വിഭാഗത്തിൽ പുതുമുഖ തിളക്കം ; എട്ടു ചിത്രങ്ങളും നവാഗതരുടേത്

ലബാക്കി കൈ വയ്ക്കാത്ത മേഖലകൾ ചുരുക്കമെന്ന് തന്നെ പറയാം. നാടക രചനയ്ക്ക് പുറമെ എഴുത്തുകാരനായും വിവർത്തകനായും റേഡിയോ - ടിവി അവതാരകനായും ലബാക്കി തന്നിലെ പ്രതിഭയുടെ വെളിച്ചം ബ്രസീലിയൻ ജനതയ്ക്ക് പകർന്നു നൽകിയിട്ടുണ്ട്

logo
The Fourth
www.thefourthnews.in