IFFK 2023| അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 ചിത്രങ്ങൾ; ഫാമിലിയും തടവുമുൾപ്പെടെ നാല് ഇന്ത്യൻ ചിത്രങ്ങൾ

IFFK 2023| അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 ചിത്രങ്ങൾ; ഫാമിലിയും തടവുമുൾപ്പെടെ നാല് ഇന്ത്യൻ ചിത്രങ്ങൾ

മലയാളം, ഹിന്ദി, ബംഗാളി, സ്പാനീഷ്, കസാഖ്, പേർഷ്യൻ, ജാപ്പാനീസ്, പോർച്ചുഗീസ്, അസാറി, ഉസ്‌ബെക്ക് ഭാഷകളിൽ നിന്നാണ് ചിത്രങ്ങൾ
Updated on
1 min read

28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 14 ചിത്രങ്ങൾ. മലയാളം, ഹിന്ദി, ബംഗാളി, സ്പാനീഷ്, കസാഖ്, പേർഷ്യൻ, ജാപ്പാനീസ്, പോർച്ചുഗീസ്, അസാറി, ഉസ്‌ബെക്ക് ഭാഷകളിൽ നിന്നാണ് ചിത്രങ്ങൾ. മത്സരവിഭാഗത്തിൽ രണ്ട് മലയാള ചിത്രങ്ങളടക്കം നാല് ഇന്ത്യൻ സിനിമകളാണ് ഉള്ളത്.

ലൈല അവിലേസ് സംവിധാനം ചെയ്ത സ്പാനീഷ് ഭാഷയിലുള്ള ടോട്ടം (TÓTEM), സാബിത് കുർമൻബെക്കോവ് സംവിധാനം ചെയ്ത കസാഖി ചിത്രം ദ സ്‌നോസ്റ്റോം ( Boran ), ഷോക്കിർ ഖോലിക്കോവ് സംവിധാനം ചെയ്ത ഉസ്‌ബെക്ക് ഭാഷയിലെ സൺഡെ (Yaksh-an-ba), എഡ്ഗാർഡോ ഡീലെക്ക്, ഡാനിയൽ കാസബെ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സതേൺസ്റ്റോം (La Sudestad-a) അസരി ഭാഷയിലുള്ള ഹിലാൽ ബൈദറോവ് സംവിധാനം ചെയ്ത സെർമോൻ ടു ദി ബേർഡസ് (Quslara Xütb)

IFFK 2023| അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 ചിത്രങ്ങൾ; ഫാമിലിയും തടവുമുൾപ്പെടെ നാല് ഇന്ത്യൻ ചിത്രങ്ങൾ
28ാമത് ഐഎഫ്എഫ്‌കെ: ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ക്രിസ്റ്റോഫ് സനൂസിക്ക്

ഫിലിപ്പ് കാർമോണ സംവിധാനം ചെയ്ത സ്പാനീഷ് ഭാഷയിലുള്ള പ്രിസൺ ഇൻ ദി ആൻഡീസ് ( Penal Cordil-lera), ലില്ലാ ഹല്ല സംവിധാനം ചെയ്ത പോർച്ചുഗീസ് ചിത്രം പവർ ആലി (Lev-ante) റുഷൂകെ ഹമാഗുച്ചി സംവിധാനം ചെയ്ത ജാപ്പാനീസ് ചിത്രം ഈവിൾ ഡെസ് നോട്ട് എക്‌സിസ്റ്റ് (Aku wa Sonzai Sh-in-ai), ഡീഗോ ഡെൽ റിയോ സംവിധാനം ചെയ്ത മെക്‌സിക്കോയിൽ നിന്നുള്ള സ്പാനീഷ് ചിത്രം ഓൾ ദി സൈലൻസ് (Todo el silenc-io), ഫർഹാദ് ദെലാറാം സംവിധാനം ചെയ്ത പേർഷ്യൻ ചിത്രം അക്കില്ലസ് (ACHILLES) എന്നിവയാണ് വിദേശത്ത് നിന്നുള്ള ചിത്രങ്ങൾ.

പ്രതീക്ഷയോടെ ഇന്ത്യൻ ചിത്രങ്ങൾ

കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായം സ്വന്തമാക്കിയ കനുബേൽ സംവിധാനം ചെയ്ച ആഗ്ര, ഡോൺ പാലത്തറയുടെ ഫാമിലി, ലുബ്ധക് ചാറ്റർജിയുടെ വിസ്പേഴ്‌സ് ഓഫ് ഫയർ ആൻഡ് വാട്ടർ, ഫാസിൽ റസാഖ് സംവിധാനം ചെയ്ത തടവ് എന്നിവയാണ് മത്സരവിഭാഗത്തിലുള്ള ഇന്ത്യൻ ചിത്രങ്ങൾ.

മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ട ആഗ്ര ഹിന്ദിയിലാണ് ഒരുങ്ങിയിരിക്കുന്നത്. പുരുഷ ലൈംഗിക ചോദനയുടെ ഇന്ത്യൻ യാഥാർഥ്യങ്ങളാണ് ചിത്രം പങ്കുവയ്ക്കുന്നത്.

IFFK 2023| അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 ചിത്രങ്ങൾ; ഫാമിലിയും തടവുമുൾപ്പെടെ നാല് ഇന്ത്യൻ ചിത്രങ്ങൾ
ഐഎഫ്എഫ്കെയ്ക്ക് ഇത്തവണ ആർട്ടിസ്റ്റിക് ഡയറക്ടറില്ല, പകരം സ്പെഷ്യൽ ക്യുറേറ്റര്‍; കൺട്രി ഫോക്കസിൽ ക്യൂബൻ സിനിമ

വിനയ് ഫോർട്ടിനെ നായകനാക്കി ഡോൺ പാലത്തറ സംവിധാനം ചെയ്ത ചിത്രമായ ഫാമിലിയിൽ സമകാലിക ഇന്ത്യയിലെ വ്യക്തിബന്ധങ്ങളുടെ സങ്കീർണതകളും വൈരുധ്യങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബംഗാളി ചിത്രമായ വിസ്പേഴ്‌സ് ഓഫ് ഫയർ ആൻഡ് വാട്ടറിൽ ഗോത്രവർഗക്കാരുടെ ജീവിതം കാണുന്നതിന് എത്തുന്ന നായകനിലൂടെ കഥപറയുന്ന ചിത്രമാണ്.

സൗജന്യ ചികിത്സ ലഭിക്കുന്നതിനായി കുറ്റകൃത്യം ചെയ്യുന്ന ഗീത എന്ന സ്ത്രീയുടെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രമാണ് ഫാസിൽ റസാഖ് സംവിധാനം ചെയ്യുന്ന തടവ്.

logo
The Fourth
www.thefourthnews.in