IFFK 2023 | ആസ്വാദകരുടെ കണ്ണും മനസ്സും നിറച്ച ഒരാഴ്ച, ഇന്ന് കൊടിയിറക്കം

IFFK 2023 | ആസ്വാദകരുടെ കണ്ണും മനസ്സും നിറച്ച ഒരാഴ്ച, ഇന്ന് കൊടിയിറക്കം

സമാപന ചടങ്ങിൽ പ്രശസ്ത നടൻ പ്രകാശ് രാജ് മുഖ്യാതിഥിയായിയെത്തും ഇന്ത്യയിലെ ക്യുബൻ സ്ഥാനപതി അലെഹാന്ദ്രോ സിമാന്‍കാസ് മരീനും പങ്കെടുക്കും
Updated on
1 min read

സിനിമ ആസ്വാദകരുടെ കണ്ണും മനസ്സും നിറച്ച് കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്ന് കൊടിയിറങ്ങും. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന ചടങ്ങിൽ പ്രശസ്ത നടൻ പ്രകാശ് രാജ് മുഖ്യാതിഥിയായിയെത്തും കൂടാതെ ഇന്ത്യയിലെ ക്യുബൻ സ്ഥാനപതി അലെഹാന്ദ്രോ സിമാന്‍കാസ് മരീനും ചടങ്ങിൽ പങ്കെടുക്കും. ഐഎഫ്എഫ്‌കെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം നല്‍കി ആദരിച്ച വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിയും സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നേടിയ സംവിധായിക വനൂരി കഹിയുവും സമാപന ചടങ്ങിൽ പങ്കെടുക്കും.

മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമുള്ള പുരസ്‌കാരങ്ങൾ ഉള്‍പ്പെടെ പതിനൊന്ന് പുരസ്കാരങ്ങൾ ചടങ്ങിൽ പ്രഖ്യാപിക്കും

ക്യൂബയിൽ നിന്നുള്ള പ്രതിനിധി സംഘത്തിലുൾപ്പെട്ട സംവിധായകരെ ചടങ്ങിൽ ആദരിക്കും. മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമുള്ള പുരസ്‌കാരങ്ങൾ ഉള്‍പ്പെടെ പതിനൊന്ന് പുരസ്കാരങ്ങൾ ചടങ്ങിൽ സമർപ്പിക്കുക. മികച്ച സംവിധായകനും പുതുമുഖ സംവിധായകനും പ്രേക്ഷക പുരസ്‌കാര ചിത്രത്തിനുമുള്ള രജത ചകോരം, മികച്ച ഫീച്ചർ ഫിലിമിനുള്ള സുവർണ ചകോരം, മികച്ച മലയാള നവാഗത സംവിധായകനും മികച്ച മത്സര ചിത്രത്തിനുമുള്ള ഫിപ്രസി പുരസ്കാരം, മികച്ച ഏഷ്യൻ സിനിമയ്ക്കും മലയാള ചിത്രത്തിനുമുള്ള നെറ്റ് പാക്ക്, കെ ആർ മോഹനൻ എൻഡോർമെൻറ് തുടങ്ങി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും സ്പിരിറ്റ് ഓഫ് സിനിമ തുടങ്ങിയ പുരസ്‌കാരങ്ങളാണ് ചടങ്ങിൽ നൽകും.

IFFK 2023 | ആസ്വാദകരുടെ കണ്ണും മനസ്സും നിറച്ച ഒരാഴ്ച, ഇന്ന് കൊടിയിറക്കം
IFFK 2023|കലയെ കലയായി മാത്രം കാണാനാകണമെന്ന് ക്രിസ്റ്റോഫ് സനൂസി

സമാപന ദിവസമായ ഇന്ന് 15 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. മലയാള ചിത്രങ്ങളായ പ്രശാന്ത് വിജയ്‌യുടെ ദായം, വിഘ്നേഷ് പി ശശിധരന്റെ ഷെഹറസാദെ, ശരത്കുമാർ വിയുടെ നീലമുടി, സതീഷ് ബാബുസേനൻ - സന്തോഷ് ബാബുസേനൻ കൂട്ടുകെട്ടിൽ പിറന്ന ആനന്ദ് മൊണാലിസ മരണവും കാത്ത്‌ എന്നിവയും. ലീല അവിലിയേസിന്റെ ടോട്ടം, റിയുസുകെ ഹമാഗുച്ചിയുടെ ഈവിൾ ഡെസ് നോട്ട് എക്സിസ്റ്റ്, ഫർഹാദ് ഡെലാറാം സംവിധാനം ചെയ്ത ആഷിലെസ് എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്. അവസാന ദിനം 15 ചിത്രങ്ങളും ബുക്ക് ചെയ്യാതെ കാണാം എന്നതാണ് പ്രത്യകത.

സുവർണ ചകോരം കരസ്ഥമാക്കുന്ന ചിത്രം ഐഎഫ്എഫ്‌കെ സമാപന ചടങ്ങിന് ശേഷം പ്രദർശിപ്പിക്കും.

logo
The Fourth
www.thefourthnews.in