IFFK 2023 | രാജ്യാന്തര മേളയുടെ ഏഴാം ദിനത്തിൽ 11 മലയാള സിനിമകൾ ഉൾപ്പടെ 66 ചിത്രങ്ങളുടെ അവസാന പ്രദർശനം

IFFK 2023 | രാജ്യാന്തര മേളയുടെ ഏഴാം ദിനത്തിൽ 11 മലയാള സിനിമകൾ ഉൾപ്പടെ 66 ചിത്രങ്ങളുടെ അവസാന പ്രദർശനം

ഇൻ എ സെർട്ടൻ വേ, ടെയ്ൽസ് ഓഫ് അനദർ ഡേ ചിത്രങ്ങൾ കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും
Updated on
1 min read

172 ചിത്രങ്ങൾ പ്രദർശിപ്പിച്ച മേള അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കേ ഒൻപത് ഓസ്കാർ എൻട്രികൾ ഉൾപ്പടെ 67 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. 11 മലയാള ചിത്രങ്ങളടക്കം 66 ചിത്രങ്ങളാണ് മേളയിൽ വ്യാഴാഴ്ച പ്രദർശനത്തിന് എത്തുന്നത്.

മത്സര വിഭാഗത്തിൽ ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാക്കിന്റെ തടവ്, ലുബ്ദക് ചാറ്റർജിയുടെ വിസ്പേഴ്‌സ് ഓഫ് ഫയർ ആൻഡ് വാട്ടർ തുടങ്ങി പതിനൊന്നു ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഈ ചിത്രങ്ങൾ മേളയിൽ കാണാനുള്ള അവസാന അവസരം കൂടിയാണിത്.

IFFK 2023 | രാജ്യാന്തര മേളയുടെ ഏഴാം ദിനത്തിൽ 11 മലയാള സിനിമകൾ ഉൾപ്പടെ 66 ചിത്രങ്ങളുടെ അവസാന പ്രദർശനം
IFFK 2023 | മാങ്കോസ്റ്റീൻ ക്ലബ്: പാടിത്തെളിഞ്ഞ രാഷ്ട്രീയം

ലോക സിനിമ വിഭാഗത്തിൽ പേർഷ്യൻ ചിത്രമായ എൻഡ്ലെസ്സ് ബോർഡേഴ്‌സ്, ജോർദന്റെ ഓസ്കാർ പ്രതീക്ഷയായ ഇൻഷാ അല്ലാഹ് എ ബോയ്, നേപ്പാൾ ചിത്രം എ റോഡ് ടു എ വില്ലേജ് തുടങ്ങി 24 ചിത്രങ്ങളും സുനിൽ മാളൂരിൻ്റെ വലസൈ പറവകൾ, ആനന്ദ് ഏകർഷിയുടെ ആട്ടം, ശ്രുതി ശരണ്യത്തിന്റെ ബി 32 മുതൽ 44 വരെ, ജിയോ ബേബിയുടെ കാതൽ, എം ടി യുടെ നിർമ്മാല്യം തുടങ്ങിയ മലയാള ചിത്രങ്ങളും വ്യാഴാഴ്ച പ്രദർശിപ്പിക്കും.

IFFK 2023 | രാജ്യാന്തര മേളയുടെ ഏഴാം ദിനത്തിൽ 11 മലയാള സിനിമകൾ ഉൾപ്പടെ 66 ചിത്രങ്ങളുടെ അവസാന പ്രദർശനം
IFFK 2023 | നിരൂപണം സിനിമയ്ക്ക് ആവശ്യം, പ്രമുഖ സിനിമകളിൽ മാത്രമായി ചുരുങ്ങുന്നുവെന്നും ഓപ്പൺ ഫോറം

മേളയിലെ അവസാന ചിത്രമായി ലൈഫ് ടൈം അച്ചീവ്മെന്റ് ലഭിച്ച സനൂസിയുടെ ദി കോൺട്രാക്റ്റും ഏഴാം ദിവസമായ ഇന്ന് പ്രേക്ഷകർക്കു മുന്നിലെത്തും.

logo
The Fourth
www.thefourthnews.in