IFFK 2023|ആദ്യ ഷോയുടെ പേടിയോടെയാണ് ചലച്ചിത്രമേളയ്ക്ക് എത്തിയത്; ആട്ടത്തിന് ലഭിച്ച സ്വീകരണം സന്തോഷിപ്പിച്ചു: ആനന്ദ് ഏകർഷി

28 -ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രദർശനത്തിന് പിന്നാലെ വൻ സ്വീകരണമാണ് 'ആട്ടം' സിനിമയ്ക്ക് ലഭിക്കുന്നത്

കോവിഡ് കാലത്ത് നടൻ വിനയ് ഫോർട്ടിനൊപ്പം സംവിധായകൻ ആനന്ദ് ഏകർഷി നടത്തിയ ഒരു യാത്രയാണ് 'ആട്ടം' എന്ന സിനിമയുടെ പിറവിക്ക് കാരണം. നായിക സരിൻ ഷിഹാബും കലാഭവൻ ഷാജോണും ഒഴികെ ആട്ടത്തിൽ വേഷമിട്ട വിനയ് ഫോർട്ട് ഉൾപ്പെടെയുള്ള മറ്റുള്ളവരെല്ലാം കൊച്ചിയിലെ ലോകധർമി എന്ന നാടകസംഘത്തിൽ അംഗങ്ങളായിരുന്നു.

യാത്രയ്ക്കിടയിലാണ് ഒരു സിനിമ ചെയ്യാമെന്ന് വിനയ് നിർദേശിക്കുന്നത്. ഇതായിരുന്നു ആട്ടം സിനിമയുടെ തുടക്കം.

IFFK 2023|ആദ്യ ഷോയുടെ പേടിയോടെയാണ് ചലച്ചിത്രമേളയ്ക്ക് എത്തിയത്; ആട്ടത്തിന് ലഭിച്ച സ്വീകരണം സന്തോഷിപ്പിച്ചു: ആനന്ദ് ഏകർഷി
IFFK 2023 | ഇച്ഛാശക്തികൊണ്ട് സിനിമയെ ഹൃദയത്തോട് ചേർത്തുപിടിച്ച മനുഷ്യൻ

28 -ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രദർശനത്തിന് പിന്നാലെ വൻ സ്വീകരണമാണ് 'ആട്ടം' സിനിമയ്ക്ക് ലഭിക്കുന്നത്. നവാഗതനായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും മികച്ച അഭിപ്രായം നേടിയിരുന്നു.

IFFK 2023|ആദ്യ ഷോയുടെ പേടിയോടെയാണ് ചലച്ചിത്രമേളയ്ക്ക് എത്തിയത്; ആട്ടത്തിന് ലഭിച്ച സ്വീകരണം സന്തോഷിപ്പിച്ചു: ആനന്ദ് ഏകർഷി
IFFK 2023 | 'ഇന്‍ഷാ അള്ളാ എ ബോയ്': മതാധിഷ്ഠിത പുരുഷാധിപത്യത്തില്‍ ചെറുത്തുനില്‍പ്പിന്റെ സൗന്ദര്യമായി നവാല്‍

നാടകസംഘത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെങ്കിലും ചടുലമായിത്തന്നെയാണ് ചിത്രത്തിന്റെ കഥ പറഞ്ഞു പോകുന്നത്. സംസാരിക്കുന്നത് ഗൗരവമുള്ളതും പ്രസക്തിയുള്ളതുമായ വിഷയമായതുകൊണ്ടാണ് ചിത്രം ഫെസ്റ്റിവലുകളിലേക്ക് അയയ്ക്കാൻ തീരുമാനിച്ചതെന്നാണ് സംവിധായകൻ ആനന്ദ് ഏകർഷി പറയുന്നത്.

ചിത്രത്തിന്റെ വിശേഷങ്ങളും രാജ്യാന്തര ചലച്ചിത്ര മേളയുടെ അനുഭവങ്ങളെ കുറിച്ചും സംവിധായകൻ ആനന്ദ് ഏകർഷി ദ ഫോർത്തുമായി സംസാരിക്കുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in