IFFK 2023 | സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദ ഫോര്‍ത്തിന്‌

IFFK 2023 | സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദ ഫോര്‍ത്തിന്‌

തുടര്‍ച്ചയായ രണ്ടാം തവണയാണ് 'ദ ഫോര്‍ത്ത്' ഈ പുരസ്‌കാരത്തിന് അര്‍ഹരാകുന്നത്
Updated on
1 min read

28-ാമത് സംസ്ഥാന രാജ്യാന്തര ചലച്ചിത്രമേളയിലെ സമഗ്ര റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌ക്കാരം ഓണ്‍ലൈന്‍ മാധ്യമവിഭാഗത്തില്‍ ദ ഫോര്‍ത്തിന്. തുടര്‍ച്ചയായ രണ്ടാം തവണയാണ് 'ദ ഫോര്‍ത്ത്' ഈ പുരസ്‌കാരത്തിന് അര്‍ഹരാകുന്നത്. മേളയുടെ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ ഇടപെടലുകളും, രാജ്യാന്തര ചലച്ചിത്ര പ്രവര്‍ത്തകരെയടക്കം പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയതിനും പ്രതിഷേധങ്ങളടക്കം വാര്‍ത്തയാക്കിയ സമഗ്രതയും പരിഗണിച്ചാണ് പുരസ്‌കാരം.

അച്ചടി മാധ്യമവിഭാഗത്തില്‍ ദേശാഭിമാനിയും ദൃശ്യ മാധ്യമത്തില്‍ മീഡിയാ വണ്ണും പുരസ്‌കാരം നേടി. അച്ചടി മാധ്യമ രംഗത്തെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം മലയാള മനോരമയിലെ ടി ബി ലാല്‍ നേടി. ഈ വിഭാഗത്തിലെ ജൂറി പരാമര്‍ശത്തിനു ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ കെ ബി പാര്‍വണ അര്‍ഹയായി. ഏഷ്യാനെറ്റ് ന്യൂസിലെ എയ്ഞ്ചല്‍ മേരി മാത്യുവാണ് ദൃശ്യ മാധ്യമരംഗത്തെ മികച്ച റിപ്പോര്‍ട്ടര്‍. 24 ന്യൂസിലെ കെ ഹരികൃഷ്ണന് ഈ വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. ആകാശവാണിയാണ് മികച്ച റേഡിയോ. ഈ വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് റേഡിയോ മിര്‍ച്ചി 98 .3 അര്‍ഹമായി.

ദി ന്യൂ ഇന്ത്യന്‍ എക്‌സ് പ്രസിലെ വിന്‍സെന്റ് പുളിക്കന്‍ ആണ് അച്ചടി മാധ്യമ വിഭാഗത്തിലെ മികച്ച ഫോട്ടോഗ്രാഫര്‍. ദൃശ്യമാധ്യമങ്ങളിലെ മികച്ച ക്യാമറാമാനായി മാതൃഭൂമി ന്യൂസിലെ പ്രേം ശശിയെ തിരഞ്ഞെടുത്തു. അച്ചടി മാധ്യമ വിഭാഗത്തിലെ മികച്ച ഫോട്ടോഗ്രഫി വിഭാഗത്തില്‍ ദേശാഭിമാനിയിലെ മിഥുന്‍ അനിലാ മിത്രന്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി.

logo
The Fourth
www.thefourthnews.in