IFFK 2023 - അഭിമുഖം|'ഒ ബേബി പറയുന്നത് അധികാരപ്രയോഗത്തിന്റെ രാഷ്ട്രീയം: രഞ്‌ജൻ പ്രമോദ്

IFFK 2023 - അഭിമുഖം|'ഒ ബേബി പറയുന്നത് അധികാരപ്രയോഗത്തിന്റെ രാഷ്ട്രീയം: രഞ്‌ജൻ പ്രമോദ്

മലയോര മേഖലകളിലെ തൊഴിലാളികള്‍ക്ക് മേലുള്ള അധികാര പ്രയോഗവും അതിനു പിന്നിൽ പ്രവർത്തിക്കുന്ന മുതലാളിത്തത്തെയും സൂക്ഷ്മമായി പരിശോധിക്കുന്ന ചിത്രമാണ് ഒ.ബേബി
Updated on
1 min read

മുതലാളിയും തൊഴി‌ലാളിയും തമ്മിലുള്ള അന്തരത്തിന്റെയും വിധേയ‌ത്വത്തിന്റെയും സൂക്ഷമമായ രാഷ്‌ട്രീയത്തെയാണ് രഞ്‌ജൻ പ്രമോദ് ഒ.ബേബിയിലൂടെ അടയാളപ്പെടുത്തിരിക്കുന്നത്. കേവലം അടിമ-ഉടമ വ്യവസ്ഥിതിയെ ചൂണ്ടിക്കാണിക്കുന്നതിന് അപ്പുറമായി അതിനെ മറികടക്കുന്നതിനായി പുതിയ തലമുറയുടെ വ്യക്തമായ രാഷ്ട്രീയ ബോധ്യത്തെക്കൂടിയാണ് രഞ്ജൻ പ്രമോദ് പറയാൻ ശ്രമിച്ചിരിക്കുന്നത്.

വർത്തമാനകാല കേരളത്തിൽ നടക്കുന്ന ദുരഭിമാനക്കൊലയുടെ പിന്നിൽ പ്രവർത്തിക്കുന്ന ജാതിരാഷ്ട്രീയത്തെ ഒ ബേബിയിലൂടെ പറയുമ്പോൾ അരുൺ ചാലിന്റെ ക്യാമറയിൽ പതിഞ്ഞു പോകുന്നത് ജീവനുളള കഥാപാത്രങ്ങളും മികച്ച ദൃശ്യവിസ്മയവുമാണ്. തീർച്ചയായും തിയേറ്ററിൽ നിന്നും കണ്ടിരിക്കേണ്ട ചിത്രമാണ് ഒ ബേബി.

logo
The Fourth
www.thefourthnews.in