IFFK 2023|'ദി ഓൾഡ് ഓക്ക്': മനുഷ്യാവകാശങ്ങളെ മുറുകെപ്പിടിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ

IFFK 2023|'ദി ഓൾഡ് ഓക്ക്': മനുഷ്യാവകാശങ്ങളെ മുറുകെപ്പിടിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ

തൊഴിലാളിവർഗത്തിൽനിന്നുകൊണ്ടുള്ള സ്നേഹത്തിന്റെയും ചേർത്തുനിർത്തലിന്റെയും നീതിബോധത്തിന്റെയും പ്രതിഫലനമാണ് ഒറ്റ വാക്കിൽ പറഞ്ഞാൽ കെൻ ലോച്ചിന്റെ 'ദി ഓൾഡ് ഓക്ക്' എന്ന സിനിമ.
Updated on
1 min read

തൊഴിലാളിവർഗത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ചുള്ള കഥകൾ പറയാനുള്ള തന്റെ അർപ്പണബോധം ഒരിക്കലും ചോർന്നിട്ടില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് 87 -ാം വയസ്സിലും കെൻ...

ഐ, ഡാനിയൽ ബ്ലേക്ക്, സോറി വി മിസ്ഡ് യു എന്നീ ചിത്രങ്ങൾക്ക് ശേഷം ലോച്ചിന്റെ തുടർച്ചയായ മൂന്നാമത്തെ ചിത്രമാണിത്. അദ്ദേഹത്തിന്റെ ദീർഘകാല സഹകാരിയായ പോൾ ലാവെർട്ടിയാണ് ഇത് എഴുതിയത്..Daniel Blake (2016), Sorry We Missed You (2019)- പോലെയുള്ള അദ്ദേഹത്തിന്റെ മുൻ സിനിമകൾ നൽകുന്ന ഊഷ്മളവും ശക്തവുമായ വൈകാരിക നിമിഷങ്ങൾ ഇതിലും ആവർത്തിക്കുന്നുണ്ട്.

ബെനിഫിറ്റ് സിസ്റ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'ഡാനിയൽ ബ്ലേക്ക്, ഗിഗ് എക്കണോമിയെക്കുറിച്ചുള്ള 'സോറി വി മിസ്ഡ് യു 'എന്നിവയ്‌ക്കൊപ്പം ചേർത്തുവെയ്ക്കാവുന്ന ട്രൈലോജിയാണ് 'ദി ഓൾഡ് ഓക്ക്.'

IFFK 2023|'ദി ഓൾഡ് ഓക്ക്': മനുഷ്യാവകാശങ്ങളെ മുറുകെപ്പിടിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ
IFFK 2023|ആദ്യ ഷോയുടെ പേടിയോടെയാണ് ചലച്ചിത്രമേളയ്ക്ക് എത്തിയത്; ആട്ടത്തിന് ലഭിച്ച സ്വീകരണം സന്തോഷിപ്പിച്ചു: ആനന്ദ് ഏകർഷി

തൊഴിലാളിവർഗത്തിൽനിന്നുകൊണ്ടുള്ള സ്നേഹത്തിന്റെയും ചേർത്തുനിർത്തലിന്റെയും നീതിബോധത്തിന്റെയും പ്രതിഫലനമാണ് ഒറ്റ വാക്കിൽ പറഞ്ഞാൽ കെൻ ലോച്ചിന്റെ 'ദി ഓൾഡ് ഓക്ക്' എന്ന സിനിമ.

സിറിയൻ അഭയാർത്ഥികളോടുള്ള നോർത്ത് ഇംഗ്ലണ്ടിലുള്ള സമൂഹത്തിന്റെ വ്യത്യസ്ത പ്രതികരണങ്ങളെ രേഖപ്പെടുത്തുക മാത്രമല്ല, സിറിയൻ അഭയാർത്ഥികളുടേയും ഖനികൾ അടച്ചുപൂട്ടലുകളിൽ നിന്ന് പുറന്തളപ്പെടുന്നവരുടെയും അതിജീവനവും സഹവർത്തിത്വവും വൈകാരികമായി നമ്മളെയും സ്വാധീനിക്കുന്ന വിധത്തിലുള്ള മികച്ച ആഖ്യാനവും എടുത്തുപറയേണ്ടതുണ്ട്.

സ്വന്തം പട്ടണത്തിലെ സംഘർഷമേഖലയിൽ നല്ലത് ചെയ്യാൻ പരമാവധി ശ്രമിക്കുന്ന ഏകാന്തനായ ഹൃദയസ്പർശിയായ 'ടിജെ' എന്ന കഥാപാത്രവും അസദ് ഭരണകൂടത്തിൽനിന്ന് കുടുംബത്തോടൊപ്പം പലായനം ചെയ്ത 'യാര' എന്ന കഥാപാത്രവും തമ്മിൽ ഉടലെടുക്കുന്ന ആത്മാർത്ഥവും ഉന്നതവുമായ സൗഹൃദവുമാണ് സിനിമയുടെ സൗന്ദര്യം.

യാരയെ ഡർഹാം കത്തീഡ്രൽ കാണാൻ കൊണ്ടുപോകുന്ന വളരെ ഹൃദയസ്പർശിയായ ഒരു രംഗമുണ്ട്, ക്വയർ സംഘം പാടുന്ന പാട്ട് അവളെ ആഴത്തിൽ സ്വാധീനിക്കുകയും വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾ അവളുടെ കണ്ണ് നനയിക്കുകയും ചെയ്യുന്നുണ്ട്. റോമാക്കാർ നിർമിച്ചതും ഇസ്ലാമിക് സ്റ്റേറ്റ് നശിപ്പിച്ചതുമായ പാൽമിറയിലെ ക്ഷേത്രങ്ങൾ ഇനിയൊരിക്കലും താൻ കാണില്ലെന്ന വസ്തുത അവൾ അവിടെ തിരിച്ചറിയുമ്പോഴുണ്ടാവുന്ന വിതുമ്പൽ പ്രേക്ഷകരുടെയും ഉള്ള് പൊളിക്കുന്നു.

IFFK 2023|'ദി ഓൾഡ് ഓക്ക്': മനുഷ്യാവകാശങ്ങളെ മുറുകെപ്പിടിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ
IFFK 2023 | ഇച്ഛാശക്തികൊണ്ട് സിനിമയെ ഹൃദയത്തോട് ചേർത്തുപിടിച്ച മനുഷ്യൻ

യു കെ യിലുടനീളമുള്ള ഹോസ്റ്റലുകളിൽ പാർപ്പിച്ചിരിക്കുന്ന അഭയാർത്ഥികൾ അനുഭവിക്കുന്ന വംശീയതയെയും ആക്രമണങ്ങളെയും പ്രശ്നവത്കരിക്കുന്നതിനപ്പുറത്തേയ്ക്ക് കുടിയേറ്റക്കാരോടും അഭയാർത്ഥികളോടും സ്വാഭാവികമായും ഉണ്ടാവേണ്ട സഹാനുഭൂതിയും കരുതലും ചേർത്തുനിർത്തലും ഐക്യദാർഢ്യവും എങ്ങനെയായിരിക്കണമെന്നുള്ള സംവിധായകന്റെ രാഷ്ട്രീയബോധ്യം തന്നെയാണ് ഇനിയുള്ള ലോകത്തിന്റെ മുന്നോട്ടുള്ള പോക്കിന് ശക്തിപകരാൻ പോകുന്നത്.

ലോച്ചിന്റെ സിനിമകൾ അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് നിലപാടുകളാൽ ഊർജിതമായിരിക്കും എന്നതുകൊണ്ട് തന്നെ മാനവികതയെയും മനുഷ്യാവകാശങ്ങളെയും മുറുകെ പിടിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട മികച്ച സിനിമയാണ് 'ദി ഓൾഡ് ഓക്ക്..'

logo
The Fourth
www.thefourthnews.in