IFFK 2023|കലയെ കലയായി മാത്രം കാണാനാകണമെന്ന് ക്രിസ്റ്റോഫ് സനൂസി

IFFK 2023|കലയെ കലയായി മാത്രം കാണാനാകണമെന്ന് ക്രിസ്റ്റോഫ് സനൂസി

28-ാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന 'ഇൻ കോൺവെർസേഷൻ' എന്ന സെഷനിലായിരുന്നു സനൂസിയുടെ പ്രതികരണം
Updated on
1 min read

യാഥാർഥ്യങ്ങളെ മറച്ചുപിടിക്കുന്നതാണ് രാഷ്ട്രീയപക്ഷം ചേർന്നുള്ള സിനിമകളെന്ന് പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി. കലയെ കലയായി മാത്രം കാണാനാകണമെന്നും അദ്ദേഹം പറഞ്ഞു. ഷേക്സ്പിയറിന്റെ എഴുത്തുകളിൽ രാഷ്ട്രീയം കാണാൻ കഴിയില്ല. അതിനു പരിശ്രമിച്ചാൽ ക്രിയാത്മകതയോടുള്ള ദ്രോഹമാണെന്നും 28-ാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന 'ഇൻ കോൺവെർസേഷൻ' എന്ന സെഷനിൽ സനൂസി പ്രതികരിച്ചു.

IFFK 2023|കലയെ കലയായി മാത്രം കാണാനാകണമെന്ന് ക്രിസ്റ്റോഫ് സനൂസി
IFFK 2023| 'ഒറ്റയ്‌ക്കൊരു സിനിമ'യുമായി അഭിജിത്ത് അശോകൻ; ഐഎഫ്എഫ്‌കെ ഫിലിം മാർക്കറ്റിങിൽ 'ജനനം 1947 മുതൽ പ്രണയം തുടരുന്നു'

വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി ആദർശങ്ങളെ വളച്ചൊടിക്കരുതെന്ന് സനൂസി പറഞ്ഞു. ജീവിതാദർശങ്ങൾ നടപ്പാക്കിയതിന് ശേഷമേ അതിനെ കുറിച്ച് സംസാരിക്കാവൂ. താത്കാലികമായ ബുദ്ധിമുട്ടുകളിൽ നിരാശപ്പെട്ട് ചലച്ചിത്ര രംഗത്തെ ചെറുപ്പക്കാർ ആ രംഗം ഉപേക്ഷിക്കരുതെന്നും സ്വപ്നങ്ങൾ തേടിയുള്ള യാത്രയിൽ ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് ശേഷം നല്ല കാലമുണ്ടാകുമെന്നും സനൂസി അഭിപ്രായപ്പെട്ടു. സി എസ് വെങ്കിടേശ്വരനായിരുന്നു സെഷന്റെ മോഡറേറ്റർ.

IFFK 2023|കലയെ കലയായി മാത്രം കാണാനാകണമെന്ന് ക്രിസ്റ്റോഫ് സനൂസി
28ാമത് ഐഎഫ്എഫ്‌കെ: ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ക്രിസ്റ്റോഫ് സനൂസിക്ക്

ഐഎഫ്എഫ്‌കെയിലെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ജേതാവാണ് വിഖ്യാത പോളിഷ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസി.

logo
The Fourth
www.thefourthnews.in