മഞ്ഞുമ്മല്‍ ബോയ്‌സിനെതിരേ ഇളയരാജ; 'കണ്‍മണി'ക്ക്  പകര്‍പ്പകവാശമില്ലെന്ന് ആരോപണം

മഞ്ഞുമ്മല്‍ ബോയ്‌സിനെതിരേ ഇളയരാജ; 'കണ്‍മണി'ക്ക് പകര്‍പ്പകവാശമില്ലെന്ന് ആരോപണം

മലയാള സിനമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ പണംവാരി ചിത്രമാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'
Updated on
1 min read

മലയാള ചലചിത്ര മേഖലയില്‍ വമ്പന്‍ ഹിറ്റായി മാറിയ 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയ്‌ക്കെതിരേ നിയമയുദ്ധത്തിനൊരുങ്ങി വിഖ്യാത സംഗീത സംവിധായകന്‍ ഇളയരാജ. ചിത്രത്തില്‍ തന്റെ അനുമതി വാങ്ങാതെയാണ് 'കണ്‍മണി അന്‍പോട്' എന്ന ഗാനം ഉള്‍പ്പെടുത്തിയതെന്നാണ് ആരോപണം.

മലയാള സിനമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ പണംവാരി ചിത്രമാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'. കമല്‍ഹാസന്‍ നായകനായി 1991-ല്‍ പുറത്തിറങ്ങിയ 'ഗുണ' എന്ന തമിഴ് ചിത്രത്തിലെ ഹൃദയഹാരിയായ 'കണ്‍മണി അന്‍പോട്' എന്ന ഗാനം മഞ്ഞുമ്മല്‍ ബോയ്‌സില്‍ ശ്രദ്ധേയമായ രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്.

മഞ്ഞുമ്മല്‍ ബോയ്‌സിനെതിരേ ഇളയരാജ; 'കണ്‍മണി'ക്ക്  പകര്‍പ്പകവാശമില്ലെന്ന് ആരോപണം
'ശക്തിയുടെ അച്ഛനാകാന്‍ വിജയ് നേരിട്ടു വിളിച്ചു'; ഭാഗ്യമെന്ന് മോഹന്‍ലാല്‍

എന്നാല്‍ തന്റെ അനുമതി തേടാതെയാണ് ഗാനം ഉപയോഗിച്ചതെന്നും ടൈറ്റില്‍ കാര്‍ഡില്‍ കടപ്പാട് വച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നും, ചൂണ്ടിക്കാട്ടിയാണ് ഇളയരാജ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പകര്‍പ്പവകാശ നിയമം ലംഘിച്ചെന്നാണ് പ്രധാന ആരോപണം. ഗാനം ഉപയോഗിക്കുമ്പോള്‍ ഒന്നുകില്‍ അനുമതി തേടണമായിരുന്നുവെന്നും അല്ലെങ്കില്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്നും നോട്ടീസില്‍ ഇളയരാജ പറയുന്നു. ഉചിതമായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in