'ഓടവും മുടിയാത് ഒളിയവും മുടിയാത്'; ട്രിപ്പിൾ ആക്ഷനുമായി ഇന്ത്യൻ, സക്രീനിൽ വീണ്ടും നെടുമുടിയും വിവേകും

'ഓടവും മുടിയാത് ഒളിയവും മുടിയാത്'; ട്രിപ്പിൾ ആക്ഷനുമായി ഇന്ത്യൻ, സക്രീനിൽ വീണ്ടും നെടുമുടിയും വിവേകും

ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്
Updated on
1 min read

തമിഴ് സിനിമ ആരാധകർ കാത്തിരുന്ന ഇന്ത്യൻ 2 വിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഉലകനായകൻ കമൽഹാസനും സ്റ്റാർ ഡയറക്ടർ ശങ്കറും ഒന്നിക്കുന്ന ഇന്ത്യൻ 2 ഒരു ആക്ഷൻ ത്രില്ലറായിട്ടാണ് ഒരുങ്ങുന്നത്. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്.

ലൈക പ്രൊഡക്ഷൻസിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളിൽ സുബാസ്‌കരനുമാണ് ചിത്രം നിർമിക്കുന്നത്. 1996ൽ പുറത്തിറങ്ങിയ 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമായി ഒരുങ്ങുന്ന ചിത്രത്തിൽ ആദ്യ ഭാഗത്ത് നിന്നുള്ള താരങ്ങളും പുതിയ താരങ്ങളും എത്തുന്നുണ്ട്. ചിത്രം ജൂലായ് 12 ന് തീയേറ്ററുകളിൽ എത്തും.

അന്തരിച്ച നടന്മാരായ നെടുമുടി വേണുവും വിവേകും മനോബാലയും അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ഇന്ത്യൻ 2. എ ഐ ഉപയോഗിച്ചാണ് നെടുമുടി വേണുവിന്റെ ചില രംഗങ്ങൾ ചിത്രത്തിൽ ഉപയോഗിച്ചത്.

'ഓടവും മുടിയാത് ഒളിയവും മുടിയാത്'; ട്രിപ്പിൾ ആക്ഷനുമായി ഇന്ത്യൻ, സക്രീനിൽ വീണ്ടും നെടുമുടിയും വിവേകും
മൂന്നു പതിറ്റാണ്ട് നീണ്ട മാധ്യമപ്രവർത്തനത്തിന് വിട; നികേഷ് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക്

ബി ജയമോഹൻ, കബിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ എന്നിവരാണ് ഇന്ത്യൻ 2 വിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശങ്കറിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥ. അഴിമതിക്കെതിരെ പോരാടുന്ന സ്വാതന്ത്രസമര സേനാനിയായ സേനാപതിയായിട്ടാണ് കമൽഹാസൻ ചിത്രത്തിൽ എത്തുന്നത്.

കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ. സൂര്യ, ബോബി സിംഹ, തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അനിരുദ്ധ് രവിചന്ദനാണ് സംഗീതം. രത്‌നവേലുവാണ് ഛായാഗ്രഹണം. ശ്രീകർ പ്രസാദ് ആണ് എഡിറ്റിങ്.

logo
The Fourth
www.thefourthnews.in