ദി ജംഗബുരു കേഴ്സ് ഒടിടിയിലേക്ക്; മനുഷ്യനും പ്രകൃതിയും പ്രമേയമാകുന്ന ഇന്ത്യയിലെ ആദ്യ ക്ലൈ-ഫൈ ത്രില്ലര്‍ സിരീസ്

ദി ജംഗബുരു കേഴ്സ് ഒടിടിയിലേക്ക്; മനുഷ്യനും പ്രകൃതിയും പ്രമേയമാകുന്ന ഇന്ത്യയിലെ ആദ്യ ക്ലൈ-ഫൈ ത്രില്ലര്‍ സിരീസ്

ഓഗസ്റ്റ് 9 മുതല്‍ സോണി ലിവിലാണ് പരമ്പരയുടെ സ്ട്രീമിങ് ആരംഭിക്കുക
Updated on
1 min read

ദേശീയ അവാര്‍ഡ് ജേതാവും നിര്‍മാതാവും സംവിധായകനുമായ നില മാധബ് പാണ്ഡ ഇന്ത്യയിലെ ആദ്യത്തെ 'ക്ലൈ-ഫൈ (കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട കഥാസാഹിത്യം) ത്രില്ലര്‍ പരമ്പര 'ദി ജംഗബുരു കേഴ്സു'മായെത്തുന്നു. മനുഷ്യകുലത്തിന്റെ പ്രകൃതിക്ക് മേലുള്ള അവസാനിക്കാത്ത മേല്‍കൊയ്മയുടെ പ്രത്യാഘാതങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ചിത്രം ഓഗസ്റ്റ് 9 മുതല്‍ സോണി ലിവില്‍ സ്ട്രീമിങ് ആരംഭിക്കും.

ദി ജംഗബുരു കേഴ്സ് ഒടിടിയിലേക്ക്; മനുഷ്യനും പ്രകൃതിയും പ്രമേയമാകുന്ന ഇന്ത്യയിലെ ആദ്യ ക്ലൈ-ഫൈ ത്രില്ലര്‍ സിരീസ്
കോടികൾ പ്രതിഫലം വാങ്ങിയിട്ട് പ്രൊമോഷന് പോലും വന്നില്ല; കുഞ്ചാക്കോ ബോബനെതിരെ രൂക്ഷവിമർശനവുമായി പദ്മിനിയുടെ നിർമാതാവ്

ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ വിശകലന വിദഗ്ധ പ്രിയാദാസിന്റെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. ഒഡീഷയിലെ ചെറുപട്ടണത്തിലാണ് കഥ നടക്കുന്നത്. പ്രിയയുടെ അച്ഛന്‍ പ്രൊഫ. ദാസിന്റെ തിരോധാനവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് 'ദി ജംഗബുരു കേഴ്സു' പിന്തുടരുന്നത്. അച്ഛന് വേണ്ടി പ്രിയ നടത്തുന്ന തിരച്ചിലിന്റെ ഭാഗമായി ഖനനങ്ങളുടെ നാടായ ഒഡീഷക്കും അവിടത്തെ പ്രാദേശിക ബോണ്ടിയ ഗോത്രവും തമ്മിലുള്ള അമ്പരപ്പിക്കുന്ന ഒരു ബന്ധം ചുരുളഴിക്കുന്നു. നില മാധബിന്റെ ആദ്യ ഒടിടി പരമ്പര കൂടിയാണ് 'ദി ജംഗബുരു കേഴ്സ്'. മനുഷ്യകുലത്തിന്റെ പ്രകൃതിക്ക് മേലുള്ള അവസാനിക്കാത്ത മേൽകൊയ്മയുടെ പ്രത്യാഘാതങ്ങളിലേക്കാണ് ഈ പരമ്പര ആഴ്ന്നിറങ്ങുന്നത്.

ദി ജംഗബുരു കേഴ്സ് ഒടിടിയിലേക്ക്; മനുഷ്യനും പ്രകൃതിയും പ്രമേയമാകുന്ന ഇന്ത്യയിലെ ആദ്യ ക്ലൈ-ഫൈ ത്രില്ലര്‍ സിരീസ്
ദളപതി വിജയ് യുടെ മകൻ സിനിമയിലേക്കോ? താരപുത്രി നായികയാകുമെന്നും റിപ്പോർട്ട്

സ്റ്റുഡിയോ നെക്സ്റ്റ് നിര്‍മിക്കുന്ന 'ദി ജംഗബുരു കേഴ്സിന്റെ' ആശയവും സംവിധാനവും നില മാധബ് പാണ്ഡയാണ നിര്‍വഹിക്കുന്നത്. മായംഗ് തിവാരിയുടെ കഥയ്ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പൗലോ പെരസ് ആണ്. അളകനന്ദ ദാസ്ഗുപ്ത സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദുര്‍ഗ്ഗ പ്രസാദ് മൊഹപത്രയാണ് പ്രൊഡക്ഷന്‍ ഡിസൈന്‍ ചെയ്യുന്നത്.

ഫാരിയ അബ്ദുള്ള, നാസര്‍, മകരന്ദ് ദേശപാണ്ഡെ, ദീപക് സമ്പത്ത്, ഹിദേശ് ദാവെ എന്നിവരോടൊപ്പം മലയാളി താരം സുദേവ് നായരും പരമ്പരയില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജബീന്‍ മര്‍ച്ചന്റാണ് പരമ്പരയുടെ എഡിറ്റ് നിര്‍വഹിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in