'ഉത്തരം തേടി'
അപര്‍ണ ബാലമുരളി

'ഉത്തരം തേടി' അപര്‍ണ ബാലമുരളി

ഇനി ഉത്തരം ചിത്രത്തിന്റെ ടീസര്‍ പുറത്ത് ; ചിത്രം അടുത്ത മാസം 16 ന് തീയേറ്ററുകളിലെത്തും
Updated on
1 min read

സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇനി ഉത്തരം എന്ന സിനിമയുടെ ടീസര്‍ പുറത്ത്. ഒരു കൊലപാതകവും അതിനെ കുറിച്ചുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത് . ക്രൈംത്രില്ലര്‍ ജോണറിലുള്ള ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക.

സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍ , ചന്തുനാഥ് , ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ഹൃദയത്തിലെ ജനപ്രിയഗാനങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുല്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഇനി ഉത്തരത്തിന് . എ ആന്റ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍ അരുണ്‍ എന്നിവരാണ് നിര്‍മ്മാണം . രഞ്ജിത്ത് ഉണ്ണിയുടേതാണ് തിരക്കഥ. ഛായാഗ്രഹണം രവിചന്ദ്രന്‍. ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തിയേക്കും . ചിത്രം അടുത്ത മാസം 16 ന് തീയേറ്ററുകളിലെത്തും

logo
The Fourth
www.thefourthnews.in