പുഷ്‌പകവിമാനം മലയാളസിനിമയിൽ അധികമാരും പരീക്ഷിക്കാത്ത പ്രമേയം: സിജു വില്‍സണ്‍

ടൈം ലൂപ്പിൽ അകപ്പെട്ടുപോകുന്ന ഏതാനും മനുഷ്വരുടെ കഥ പറയുകയാണ് നവാഗതനായ ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'പുഷ്‌പകവിമാനം'.

ഒരു ടൈം ലൂപ്പിൽ അകപ്പെട്ടുപോകുന്ന ഏതാനും മനുഷ്വരുടെ കഥ പറയുകയാണ്, സിജു വിൽസണ്‍, നമൃത, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'പുഷ്‌പകവിമാനം'. 'A minute can change your life' എന്ന ടാ​ഗ് ലൈനോടുകൂടി അവതരിപ്പിക്കുന്ന ചിത്രം മലയാളസിനിമയിൽ അധികമാരും പരീക്ഷിക്കാത്ത പ്രമേയമാണെന്നും ഏതു തരം പ്രേക്ഷകനും തീയറ്ററിൽ ആസ്വാദിക്കാനാവുമെന്നും സിജു വിൽസൺ പറയുന്നു.

പുഷ്‌പകവിമാനം മലയാളസിനിമയിൽ അധികമാരും പരീക്ഷിക്കാത്ത പ്രമേയം: സിജു വില്‍സണ്‍
'തനിക്കുള്ള പിന്തുണ മറ്റൊരാൾക്കെതിരായ ഹേറ്റ് ക്യാംപെയ്ൻ ആക്കരുത്'; വിഷമമോ പരിഭവമോ ഇല്ലെന്ന് ആസിഫ് അലി

പ്രണയം, സൗഹൃദം, അതിജീവനം എന്നിവ വിഷയമാക്കി ആക്ഷൻ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നഗര ജീവിതത്തിൻ്റെ പശ്ചാത്തലത്തിൽ സൗഹൃദത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥ പറയുന്ന ചിത്രത്തിന് സന്ദീപ് സദാനന്ദനും ദീപു എസ് നായരും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജൂലൈ 26ന് തീയറ്റർ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ദ ഫോർത്തിനോട് പങ്കുവെക്കുകയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മനോജ്‌ കെ യു, സിജു വിൽസൺ, വസിഷ്ട് ഉമേഷ്‌ എന്നിവർ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in