കശ്മീർ ഫയൽസ് വിവാദത്തിൽ
ക്ഷമ ചോദിച്ച് ഇസ്രായേൽ ; 'ഇന്ത്യയ്ക്ക് മുറിവേറ്റതിൽ ഖേദിക്കുന്നു'

കശ്മീർ ഫയൽസ് വിവാദത്തിൽ ക്ഷമ ചോദിച്ച് ഇസ്രായേൽ ; 'ഇന്ത്യയ്ക്ക് മുറിവേറ്റതിൽ ഖേദിക്കുന്നു'

ജൂറി ചെയർമാൻ നാദവ് ലാപിഡ് പദവി ദുരുപയോഗം ചെയ്തെന്ന് ഇസ്രായേൽ അംബാസിഡർ
Updated on
1 min read

കശ്മീര്‍ ഫയല്‍സിനെതിരായ ഐഎഫ്‌ഐഐ ജൂറി ചെയര്‍മാന്‌റെ വിമര്‍ശനത്തില്‍ ക്ഷമാപണം നടത്തി ഇസ്രായേല്‍. ഇന്ത്യയ്ക്ക് മുറിവേറ്റത്തിൽ ഖേദിക്കുന്നു. ചരിത്രപരമായ സംഭവങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെ ജൂറി ചെയർമാനായ നാദവ് ലാപിഡ് പ്രതികരിക്കരുതായിരുന്നെന്നും സ്വന്തം പ്രതികരണത്തിൽ നാദവ് ലജ്ജിക്കണമെന്നും ഇസ്രായേലിന് വേണ്ടി അംബാസിഡർ നാവോർ ഗിലൻ പറഞ്ഞു. ജൂറി ചെയര്‍മാന്‍ എന്ന പദവി നാദവ് ലാപിഡ് ദുരുപയോഗം ചെയ്‌തെന്നും ഇസ്രായേല്‍ അംബാസിഡര്‍ നാവോര്‍ ഗിലന്‍ കുറ്റപ്പെടുത്തി .

53 മത് രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിൽ കശ്മീർ ഫയൽസിനെ ഉൾപ്പെടുത്തിയതിനെതിരെയായിരുന്നു സമാപന വേദിയിൽ നാദവ് ലാപിഡിന്റെ രൂക്ഷവിമർശനം . അശ്ലീല നിർമ്മിതിയായ ഇത്തരം ചിത്രങ്ങൾ മേളയിൽ ഉൾപ്പെടുത്തുന്നത് പരിഹാസ്യമാണെന്ന് അദ്ദേഹം തുറന്നടിച്ചു

കശ്മീർ ഫയൽസ് വിവാദത്തിൽ
ക്ഷമ ചോദിച്ച് ഇസ്രായേൽ ; 'ഇന്ത്യയ്ക്ക് മുറിവേറ്റതിൽ ഖേദിക്കുന്നു'
കശ്മീര്‍ ഫയല്‍സിനെ മേളയില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ല; പരസ്യ വിമര്‍ശനവുമായി ജൂറി ചെയര്‍മാന്‍

അതേസമയം, ഐഎഫ്എഫ്ഐ ജൂറി തലവന്‍ നദവ് ലാപിഡിന്റെ പരാമര്‍ശം തള്ളി കശ്മീര്‍ ഫയല്‍സിലെ മുഖ്യ കഥാപാത്രത്തെ അവതിരിപ്പിച്ച ഹോളിവുഡ് താരം അനുപം ഖേര്‍ രംഗത്ത് എത്തി. ഹോളോകോസ്റ്റ് ശരിയാണെങ്കില്‍ കശ്മീരി പണ്ഡിറ്റുകളുടെ പലായനവും ശരിയാണ്. ഇത്തരമൊരു പ്രസ്താവന നടത്തുന്നത് നാണക്കേടാണ്. മുന്‍ കൂട്ടി ആസൂത്രണം ചെയ്താണ് ഇത്തരം ഒരു പരാമര്‍ശം നടത്തിയതെന്ന് സംശയിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ ആരോപിച്ചു.

logo
The Fourth
www.thefourthnews.in