പഠാൻ സിനിമാ വിവാദം ; സെന്‍സര്‍ ബോര്‍ഡിനെ പിന്തുണച്ച് ജാവേദ് അക്തര്‍
പഠാൻ സിനിമയിലെ വിവാദ രംഗങ്ങൾ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യണമെന്ന സെൻസർ ബോർഡ് നിർദേശത്തെ പിന്തുണച്ച് പ്രശസ്ത എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ. ചലച്ചിത്രപ്രവർത്തകർ സെൻസർ ബോർഡിനെ മാനിക്കണം. സിനിമയിൽ ജനം എന്ത് കാണണമെന്ന് തീരുമാനിക്കേണ്ടത് സെൻസർ ബോർഡാണെന്നും ജാവേദ് അക്തർ പറഞ്ഞു .
ഗാനം നല്ലതാണോ അല്ലയോ എന്ന് പറയേണ്ടത് താനല്ല. സർക്കാർ സംവിധാനത്തിന്റെയും ജനങ്ങളെ പ്രതിനിധികരിക്കുന്നവരുമാണ് സെൻസർ ബോർഡിലുള്ളത്. അവരുടെ തീരുമാനം ശരിയാണെന്നാണ് താൻ വിശ്വസിക്കുന്നത്. ചലച്ചിത്ര പ്രവർത്തകരും സെൻസർ ബോർഡിൽ വിശ്വസിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ജാവേദ് അക്തർ പറഞ്ഞു. സിനിമയിലെ ബേഷരം രംഗ് എന്ന ഗാനരംഗത്തേ കുറിച്ചുളള ചോദ്യത്തിനായിരുന്നു ജാവേദ് അക്തറിന്റെ മറുപടി
പഠാൻ സിനിമയുടെ ട്രെയിലർ ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് ജാവേദ് അക്തറിന്റെ പരാമർശം.
സെൻസർ ബോർഡ് നിർദേശിച്ച ഭേദഗതികളോടെ ജനുവരി 25 നാണ് പഠാൻ റിലീസ് ചെയ്യുക