ജവാൻ ഹിന്ദിയില്‍ കോടികള്‍ വാരുന്നു; തമിഴ്, തെലുങ്ക് പതിപ്പുകൾക്ക് പ്രേക്ഷകരില്ല

ജവാൻ ഹിന്ദിയില്‍ കോടികള്‍ വാരുന്നു; തമിഴ്, തെലുങ്ക് പതിപ്പുകൾക്ക് പ്രേക്ഷകരില്ല

ചിത്രത്തിന്റെ ദക്ഷിണേന്ത്യൻ പതിപ്പുകൾക്ക് വിതരണ ചെലവ് പോലും തിരിച്ചുപിടിക്കാനാകുന്നില്ലെന്നാണ് കണക്കുകൾ
Updated on
1 min read

ഷാരൂഖ് ഖാൻ- അറ്റ്ലി ചിത്രം ജവാന്‍ ലോകമെമ്പാടും 700 കോടി കളക്ഷന്‍ നേടി മുന്നേറുകയാണ്. ജവാൻ ഹിന്ദി പതിപ്പ് തീയേറ്ററുകളിൽ കോടികള്‍ വാരുമ്പോള്‍ തമിഴ്, തെലുങ്ക് പതിപ്പുകള്‍ തീയേറ്ററില്‍ പിന്നോട്ടടിക്കുകയാണ്. ആദ്യദിനം മാത്രമാണ് തമിഴ്, തെലുങ്ക് പതിപ്പുകൾക്ക് പ്രേക്ഷകരുണ്ടായിരുന്നത്.

ട്രേഡ് അനലിസ്റ്റ് മനോബാലയാണ് ഇക്കാര്യം എക്സിലൂടെ പങ്കുവച്ചത്. ചിത്രത്തിന്റെ ദക്ഷിണേന്ത്യൻ പതിപ്പുകൾക്ക് വിതരണ ചെലവ് പോലും തിരിച്ചുപിടിക്കാനാകുന്നില്ലെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കുന്നത്.

ജവാൻ ഹിന്ദിയില്‍ കോടികള്‍ വാരുന്നു; തമിഴ്, തെലുങ്ക് പതിപ്പുകൾക്ക് പ്രേക്ഷകരില്ല
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ കൈയടി നേടി 'ഒറിജിൻ'; അംബേദ്കറും ചർച്ചയാകുന്നു

തമിഴ്, തെലുങ്ക് പതിപ്പുകള്‍ സ്വന്തമാക്കിയ കളക്ഷൻ തുകയുടെ വിവരങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. വ്യാഴാഴ്ച തമിഴ് ഡബ്ബ് പതിപ്പിന് രാജ്യത്ത് ആകെ 1,007 ഷോകളാണുണ്ടായിരുന്നത്. ഇതില്‍ ഒരു ഷോയ്ക്ക് 14,300 രൂപ വച്ച് മൊത്തം 1.43 കോടി രൂപയാണ് നേടിയത്. തെലുങ്ക് പതിപ്പ് 847 ഷോകളില്‍ നിന്ന് മൊത്തം 0.96 കോടി രൂപ സ്വന്തമാക്കി. ഒരു ഷോയുടെ കളക്ഷന്‍ 11,334 രൂപ മാത്രമാണ്.

തമിഴ് സംവിധായകന്‍ അറ്റ്‌ലിയുടെ ഹിന്ദി അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകയോടെയാണ് സെപ്റ്റംബർ 7ന് ജവാന്‍ തീയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ തമിഴ് ചിത്രങ്ങളുമായുള്ള ജവാന്റെ സാമ്യത തെന്നിന്ത്യന്‍ പ്രേക്ഷകരെ അലോസരപ്പെടുത്തിയെന്നുവേണം കരുതാൻ. അറ്റ്‌ലിയുടെ മുന്‍ ചിത്രങ്ങളുമായി ജവാനിലെ രംഗങ്ങള്‍ക്ക് സാമ്യമുണ്ടെന്ന് കാണിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകളും വീഡിയോകളും നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്, തെലുങ്ക് പതിപ്പുകളുടെ കളക്ഷനില്‍ വലിയ ഇടിവ് സംഭവിച്ചത്.

ജവാൻ ഹിന്ദിയില്‍ കോടികള്‍ വാരുന്നു; തമിഴ്, തെലുങ്ക് പതിപ്പുകൾക്ക് പ്രേക്ഷകരില്ല
ഷാരൂഖ് ഖാനുളള പ്രണയലേഖനമാണ് ജവാനെന്ന് അറ്റ്ലി; 700 കോടി ക്ലബിൽ ഇടം പിടിച്ച് ചിത്രം ബോക്സ് ഓഫീസിൽ തരംഗമാകുന്നു

ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വലിയ കളക്ഷൻ നേടി മുന്നേറുകയാണ്. ലോകമെമ്പാടും ജവാൻ ഇതുവരെ ചിത്രം 700 കോടിയിലേറെ സ്വന്തമാക്കി. സിനിമ വൈകാതെ 1000 കോടി കടക്കും.

logo
The Fourth
www.thefourthnews.in