ജയ ജയ ജയ ഹേ ഹിന്ദിയിലേക്കോ?

ജയ ജയ ജയ ഹേ ഹിന്ദിയിലേക്കോ?

ആമിര്‍ ഖാനുമായി സംവിധായകന്‍ കൂടിക്കാഴ്ച നടത്തി
Updated on
1 min read

ജയ ജയ ജയ ഹേ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമെന്ന് സൂചന. റീമേക്ക് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ചിത്രത്തിൻ്റെ സംവിധായകനും തിരക്കഥാകൃത്തുമായ വിപിന്‍ ദാസ് മുംബൈയിലേക്ക് പോയതായാണ് റിപ്പോര്‍ട്ടുകൾ. അവിടെ വച്ച് ബോളിവുഡ് താരം ആമിര്‍ ഖാനുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും ചിത്രത്തിൻ്റെ ഹിന്ദി റീമേക്ക് ആമിറാണ് സംവിധാനം ചെയ്യുന്നതെന്നുമുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്.

ജയ ജയ ജയ ഹേ ഹിന്ദിയിലേക്കോ?
ജയ ജയ ജയ ജയ ഹേ ഒരു തുടക്കം മാത്രം ; ദ ഫോർത്ത് അഭിമുഖത്തിൽ കുടശനാട് കനകം

ബേസില്‍ ജോസഫിനെ നായകനാക്കി വിപിന്‍ ദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ജയ ജയ ജയ ഹേ. ദര്‍ശന രാജേന്ദ്രനാണ് ചിത്രത്തിൽ നായികയായി എത്തിയത്. കുടുംബ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ചിത്രത്തിന് മികച്ച രീതിയിലുള്ള ബോക്‌സോഫീസ് കളക്ഷനാണ് ലഭിച്ചത്.

ജയ ജയ ജയ ഹേ ഹിന്ദിയിലേക്കോ?
'തന്റേടി' ആകേണ്ട ജയ, കയ്യടി വാങ്ങുന്നതെങ്ങനെ?

ജയയെന്ന സാധാരണ പെൺകുട്ടിയുടെ ജീവിതത്തിലേക്ക് ടോക്സിക് ഭർത്താവായ രാജേഷ് കടന്നുവരുന്നതോടെ അവളുടെ ജീവിതം അങ്ങേയറ്റം ദുസ്സഹമായി തീരുന്നതും ആ സാഹചര്യത്തെ അവൾ നേരിടുന്ന വഴികളുമാണ് ജയ ജയഹേയുടെ പ്രമേയം.ദർശനയും ബേസിലും കുടശനാട് കനകവും മഞ്ജുപിള്ളയുമെല്ലാം തകർത്തഭിനയിച്ച സിനിമയെ കുടുംബങ്ങളിലെ പുരുഷാധിപത്യപ്രവണകൾക്കുള്ള ആഞ്ഞുതൊഴിയായാണ് നിരൂപസമൂഹം വിലയിരുത്തിയത്.

logo
The Fourth
www.thefourthnews.in