'ഈ പള്ളിയ്ക്ക് ചുറ്റുമവൻ ഇരുണ്ട മാന്ത്രികതയുടെ വല നെയ്യും';  കത്തനാര്‍ ഗ്ലിംപ്‌സ് വീഡിയോ

'ഈ പള്ളിയ്ക്ക് ചുറ്റുമവൻ ഇരുണ്ട മാന്ത്രികതയുടെ വല നെയ്യും'; കത്തനാര്‍ ഗ്ലിംപ്‌സ് വീഡിയോ

ജയസൂര്യ നായകനാകുന്ന ഫാന്റസി ചിത്രത്തിൻ്റെ ഗ്ലിംപ്‌സ് വീഡിയോ അദ്ദേഹത്തിൻ്റെ ജന്മദിനമായ ഇന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്
Updated on
1 min read

അമാനുഷികമായ കഴിവുകളുള്ള സാഹസികനായ വൈദികൻ കടമറ്റത്ത് കത്തനാരുടെ ജീവിത കഥ 'കത്തനാർ: ദി വൈൽഡ് സോർസറർ' എന്ന സിനിമയുടെ ഫസ്റ്റ് ​ഗ്ലിംസ് പുറത്ത്. ജയസൂര്യ നായകനാകുന്ന ഫാന്റസി ചിത്രത്തിൻ്റെ ഗ്ലിംപ്‌സ് വീഡിയോ അദ്ദേഹത്തിൻ്റെ ജന്മദിനമായ ഇന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

'നരകത്തിൽ നിന്നുള്ള മന്ത്രത്തിന്റെ വേട്ടയാടുന്ന ശബ്ദം നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടോ? മന്ത്രവാദി കത്തനാർ വരാനൊരുങ്ങുകയാണ്' എന്ന ഫേസ്ബുക്ക് കുറിപ്പിനൊപ്പം ജയസൂര്യയ്ക്ക് പിറന്നാൾ ആശംസകളും ഗോകുലം മൂവീസ് നേരുന്നുണ്ട്. തെന്നിന്ത്യൻ താരം അനുഷ്കയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നതായിരിക്കും. അനുഷ്കയുടെ ആദ്യ മലയാള ചിത്രമാണ് കത്തനാർ.

ഫാന്‍റസിയും ആക്ഷനും ഹൊററും ഉദ്വേഗജനകമായ ഒട്ടേറെ മുഹൂർത്തങ്ങളും അത്ഭുതം ജനിപ്പിക്കുന്ന ഐതിഹ്യ കഥകളും എല്ലാം ചേർന്ന ഒരു ഗംഭീര വിഷ്വൽ ട്രീറ്റായിരിക്കും ചിത്രമെന്ന സൂചന നൽകുന്നതാണ് ഫസ്റ്റ് ​ഗ്ലിംസ്. ഗ്ലിംപ്സ് വീഡിയോയിൽ കാട്ടാള വേഷത്തിൽ നിക്കുന്ന ജയസൂര്യയയെ കാണാൻ സാധിക്കും. ചിത്രം 2024ൽ തീയേറ്ററിൽ എത്തും.

ഫാൻ്റസി ചിത്രം ആയ്ത് കൊണ്ട് തന്നെ സിനിമയിൽ വിഷ്വൽ എഫക്സിനും വലിയ പങ്ക് നൽകിയിട്ടുണ്ട്. ഗോകുലം മൂവീസ് ഈ ചിത്രത്തിനായി മാത്രം നിര്‍മ്മിച്ച 45,000 ചതുരശ്ര അടി മോഡുലാര്‍ ഷൂട്ടിംഗ് ഫ്‌ളോറിലാണ് സിനിമയുടെ ചിത്രീകരണം നടത്തിയിരിക്കുന്നത്. ഏറ്റവും നൂതന സാങ്കേതികവിദ്യയായ വിഎഫ്എക്‌സ് ആന്‍ഡ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍സിനലൂടെയാണ് സിനിമയുടെ അവതരണം.

ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ', 'ജോ ആൻഡ് ദ ബോയ്', 'ഹോം' എന്നീ സിനിമകള്‍ക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്.

ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ ആദ്യമായാണ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്നതെന്ന് സിനിമയുടെ സംവിധായകന്‍ റോജിൻ തോമസ് മുമ്പ് പറഞ്ഞിരുന്നു. പി രാമാനന്ദ് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത്.

logo
The Fourth
www.thefourthnews.in