മുന്‍ വിധികള്‍ മാറ്റിയെഴുതിയ ഡയറക്ടര്‍ ബ്രില്യന്‍സ്; ലൈഫ് ഓഫ് ജീത്തു ജോസഫ്

മുന്‍ വിധികള്‍ മാറ്റിയെഴുതിയ ഡയറക്ടര്‍ ബ്രില്യന്‍സ്; ലൈഫ് ഓഫ് ജീത്തു ജോസഫ്

മലയാളി സിനിമ പ്രേക്ഷകരെ കോടി ക്ലബുകളെ സ്വപ്‌നം കാണാൻ പ്രേരിപ്പിച്ച സംവിധായകനായി ജീത്തു മാറിയത് സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ടാണ്
Updated on
5 min read

'അയാൾ ഒരു സിനിമ സംവിധായകനായത് നന്നായി അല്ലായിരുന്നെങ്കിൽ ചിലപ്പോ ഏറ്റവും വലിയ ക്രിമിനലായേനെ' ജീത്തു ജോസഫിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പലപ്പോഴായി നിറഞ്ഞ കമന്റുകളായിരുന്നു ഇത്. ആരാധനയോടെ അയാളെ കുറിച്ച് പറയാവുന്ന 'നെഗറ്റീവ്' കമന്റുകളിൽ ഒന്നാണ് ഇത്.

മലയാളി സിനിമ പ്രേക്ഷകരെ കോടി ക്ലബുകളെ സ്വപ്‌നം കാണാൻ പ്രേരിപ്പിച്ച സംവിധായകനായി ജീത്തു മാറിയത് ചുരുങ്ങിയ കാലം കൊണ്ടാണ്. ലോകം മുഴുവൻ ഇന്ന് ജീത്തുവിന്റെ സിനിമയെ കുറിച്ച് സംസാരിക്കുന്നുവെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. ജീത്തു - മോഹൻലാൽ കൂട്ടുകെട്ട് ആരംഭിച്ച ദൃശ്യം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തു. ഇതിന് പുറമെ കൊറിയൻ, ഇന്തോനേഷ്യൻ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. ഒരു മലയാള സിനിമ ഇത്രത്തോളം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടത് ആദ്യമായിട്ടായിരുന്നു.

മുന്‍ വിധികള്‍ മാറ്റിയെഴുതിയ ഡയറക്ടര്‍ ബ്രില്യന്‍സ്; ലൈഫ് ഓഫ് ജീത്തു ജോസഫ്
തിരിച്ചുവരുന്ന മോഹൻലാൽ, കൈയടി വാങ്ങുന്ന ജീത്തു ജോസഫും അനശ്വരയും; നേര് - റിവ്യൂ

തിരക്കഥയാണ് ഒരു സിനിമയുടെ 'സൂപ്പർ ഹീറോ' എന്ന് പ്രഖ്യാപിക്കുന്നതാണ് ജീത്തുവിന്റെ സിനിമകളിൽ ഓരോന്നും. ഏറ്റവുമൊടുവിൽ മോഹൻലാലിനൊപ്പം ദൃശ്യത്തിന്റെ പത്താം വർഷത്തിൽ ജീത്തു ജോസഫ് എത്തിയ നേരും ഇതേകാര്യം ഒന്നുകൂടി ഉറക്കെ പറയുന്നുണ്ട്. സാറ എന്ന പെൺകുട്ടിക്ക് വേണ്ടി അഡ്വക്കേറ്റ് വിജയമോഹൻ നടത്തുന്ന നിയമ പോരാട്ടമാണ് നേരിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

ദൃശ്യത്തിൽ ജോർജുകുട്ടിയെന്ന സാധാരണക്കാരനായി മോഹൻലാലിനെ അവതരിപ്പിച്ച ജീത്തു നേരിൽ പരാജിതനായ, ആത്മവിശ്വാസം നഷ്ടപ്പെട്ട വിജയമോഹനായി മോഹൻലാലിനെ അവതരിപ്പിച്ചു. പതിനാറ് വർഷം മുമ്പ് ഡിക്ടറ്റീവ് എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയാണ് ജീത്തു ജോസഫ് മലയാളികൾക്ക് മുന്നിൽ എത്തുന്നത്. അന്നോളം കണ്ട കുറ്റന്വേഷണ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, ക്ലൈമാക്‌സിൽ പ്രേക്ഷകരുടെ കിളി പറത്തിയ ആദ്യം ചിത്രം.

മുന്‍ വിധികള്‍ മാറ്റിയെഴുതിയ ഡയറക്ടര്‍ ബ്രില്യന്‍സ്; ലൈഫ് ഓഫ് ജീത്തു ജോസഫ്
'എല്ലാം ഔദ്യോഗിക എന്‍ട്രിയല്ല' ഓസ്‌കറിലേക്ക് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് എങ്ങനെ?

മൂവാറ്റുപുഴ എം എൽ എ ആയിരുന്ന ജോസഫിന്റെയും ലീലാമ്മയുടെയും മകനായി 1972 നവംബർ 10നാണ് ജീത്തു ജോസഫ് ജനിക്കുന്നത്. ജയരാജ് സംവിധാനം ചെയ്ത 'ബീഭത്സം' എന്ന ചിത്രത്തിലൂടെയാണ് ജീത്തു ജോസഫ് സിനിമ രംഗത്തേക്ക് എത്തുന്നത്. പിന്നീടാണ് സുരേഷ് ഗോപിയെ നായകനാക്കി 'ഡിക്ടറ്റീവ്' ജീത്തു ഒരുക്കുന്നത്. ആദ്യചിത്രത്തിന് ശേഷം മൂന്ന് വർഷങ്ങൾക്ക് ശേഷം 'മമ്മി ആൻഡ് മീ' എന്ന കുടുംബ ചിത്രവുമായിട്ടായിരുന്നു ജീത്തു പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. 2012 ൽ ദിലീപിനെയും മമത മോഹൻദാസിനെയും പ്രധാനകഥാപാത്രങ്ങളാക്കി 'മൈ ബോസ്' എന്ന കോമഡി ചിത്രവുമായിട്ടായിരുന്നു എത്തിയത്.

പൃഥ്വിരാജിനെ നായകനാക്കി 'മെമ്മറീസ്' എന്ന ചിത്രമായിരുന്ന ജീത്തുവിന്റെതായി അടുത്തതായി പ്രഖ്യാപിക്കപ്പെട്ടത്. പൃഥ്വിരാജിന്റെ ഏറ്റവും മോശം സമയങ്ങളിൽ ഒന്നായിരുന്നു ഈ ചിത്രം പ്രഖ്യാപിച്ചത്. ജീത്തുവിന്റെ മുൻ ചിത്രങ്ങളെ വെച്ചുകൊണ്ട് തന്നെ റിലീസിന് മുമ്പ് പലരും ആ ചിത്രത്തിന് അത്ര വലിയ പ്രാധാന്യമൊന്നും കൽപ്പിച്ചിരുന്നില്ല. എന്നാൽ ചിത്രം റിലീസ് ചെയ്തതോടെയാണ് ജീത്തുവെന്ന സംവിധായകന്റെ ബ്രില്ല്യൻസ് പ്രേക്ഷകർ മനസിലാക്കിയത്. ചിത്രത്തിന്റെ കഥപറച്ചിൽ രീതിയും അതുവരെ കാണാത്ത രീതിയിലുള്ള പൃഥ്വിയുടെ വരവും പ്രേക്ഷകരെ ഞെട്ടിച്ചു. പ്രേക്ഷകർ ഇരുകൈയ്യും നീട്ടി ചിത്രം സ്വീകരിച്ചു.

മുന്‍ വിധികള്‍ മാറ്റിയെഴുതിയ ഡയറക്ടര്‍ ബ്രില്യന്‍സ്; ലൈഫ് ഓഫ് ജീത്തു ജോസഫ്
ബോക്‌സോഫീസ് കിങായി ഷാരൂഖ്, കൈയടി നേടി ഡിയോൾ സഹോദരന്മാർ; തിരിച്ചു വരുന്ന ബോളിവുഡ്

ഇതിനിടെ മോഹൻലാലിനൊപ്പം ദൃശ്യം എന്ന ചിത്രവും ജീത്തുവിന്റെതായി പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ റിലീസിന് മുമ്പായി എത്തിയ ചിത്രങ്ങളും പോസ്റ്ററുകളും ദൃശ്യമെന്ന പേരും ജീത്തുവിന്റെ മുൻ കാല ചിത്രങ്ങൾ പോലെ ഒരു കുടുംബ ചിത്രമായിരിക്കും ദൃശ്യമെന്ന കണക്കുകൂട്ടലാണ് കടുത്ത മോഹൻലാൽ ആരാധകർക്ക് പോലും ഉണ്ടാക്കിയത്. മെമ്മറീസ് ഒരു വൺടൈം വണ്ടർ ആയും ചിലർ കണക്കുകൂട്ടി. അതുകൊണ്ട് തന്നെ ദൃശ്യത്തിന്റെ വരവും പതിഞ്ഞ താളത്തിലായിരുന്നു. എന്നാൽ ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞതോടെ മൊത്തം അന്തരീക്ഷം മാറി. മലയാളം അന്നോളം കണ്ടിട്ടില്ലാത്ത രീതിയിൽ ചിത്രം ആഘോഷിക്കപ്പെട്ടു. മലയാളത്തിലെ ആദ്യ അമ്പത് കോടി ചിത്രമായി ദൃശ്യം മാറി. ജീത്തു ജോസഫ് എന്ന ബ്രാൻഡ് സംവിധായകന്റെ ഉദയം കൂടിയായിരുന്നുവത്.

മലയാളത്തിലും അതിന് പുറത്തും ജീത്തുവിന്റെ ഡേറ്റിനായി നിർമാതാക്കളും അഭിനേതാക്കളും സഞ്ചരിച്ചു. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാസത്തിൽ കമൽഹാസനൊപ്പം ജീത്തുവെത്തി. സിനിമകൾ ഹിറ്റായാൽ അതേവഴിക്ക് മാത്രം നടക്കുന്ന ചില സംവിധായകരെ പോലെ ആയിരുന്നില്ല ജീത്തു. താൻ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടരുതെന്ന് ഏറ്റവും നിർബന്ധമുണ്ടായിരുന്നത് ജീത്തു ജോസഫിന് തന്നെയായിരുന്നു.

മുന്‍ വിധികള്‍ മാറ്റിയെഴുതിയ ഡയറക്ടര്‍ ബ്രില്യന്‍സ്; ലൈഫ് ഓഫ് ജീത്തു ജോസഫ്
പ്രേക്ഷകർ വിലയിരുത്തട്ടെ, മനഃപ്പൂർവമായ ആക്രമണം ആദ്യമായിട്ടല്ല; 'നേര്' മോഷണ വിവാദത്തിൽ ജീത്തു ജോസഫ്

മലയാളത്തിൽ വീണ്ടും ദൃശ്യം പോലെ ഒരു സസ്‌പെൻസ് ത്രില്ലർ പ്രതീക്ഷിച്ചിരുന്നവർക്ക് മുന്നിലേക്ക് പക്ഷേ 'ലൈഫ് ഓഫ് ജോസൂട്ടി' എന്ന ചിത്രവുമായിട്ടായിരുന്നു ജീത്തു ജോസഫ് അടുത്തതായി എത്തിയത്. പതിവ് ശൈലിയിൽ നിന്ന് ദിലീപ് എന്ന നടനെ മാറ്റി നടത്തുന്നതായിരുന്നു ജീത്തുവിന്റെ 'ലൈഫ് ഓഫ് ജോസൂട്ടി'. പിന്നീട് ഊഴം, ഹിന്ദിയിൽ ബോഡി, തമിഴിൽ തമ്പി തുടങ്ങിയ ചിത്രങ്ങൾ ജീത്തു സംവിധാനം ചെയ്തു. മോഹൻലാൽ എന്ന നടൻ തന്റെ മകൻ പ്രണവിന്റെ ഏൻട്രിക്കായി തിരഞ്ഞെടുത്തതും ജീത്തുവിനെയായിരുന്നു. ഇതിനിടയ്ക്ക് ജീത്തുവിന്റേതായി എത്തിയ മിസ്റ്റർ ആൻഡ് മിസിസ് റൗഡി എന്ന ചിത്രം നിരാശപ്പെടുത്തി.

ജീത്തുവിന്റെ 'മരുന്ന്' തീർന്നെന്ന് സോഷ്യല്‍ മീഡിയയിലെ ചില സിനിമ ഗ്രൂപ്പുകളില്‍ അഭിപ്രായം ഉയരുക കൂടി ചെയ്തു. ഇതിനിടെയാണ് കോവിഡ് ലോകത്തിനെ മുഴുവൻ ലോക്ഡൗണിലാക്കിയത്.

അപ്രതീക്ഷിതമായിട്ടായിരുന്നു ദൃശ്യം 2 പ്രഖ്യാപിച്ചത്. മോഹൻലാൽ വീണ്ടും ജോർജ് കുട്ടിയായി എത്തുന്നുവെന്ന വാർത്ത സോഷ്യൽ മീഡിയയിലെ ഏറ്റവും ട്രെൻഡിംഗ് വാർത്തയായി മാറി. പക്ഷെ അപ്പോഴും എന്തിനാണ് ദൃശ്യം പോലൊരു 'ക്ലാസിക്' സിനിമയുടെ രണ്ടാം ഭാഗം എടുക്കുന്നതെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയർന്നു. കോവിഡ് കാലത്ത് എടുക്കുന്ന തട്ടികൂട്ട് സിനിമയായിരിക്കും 'ദൃശ്യം 2' എന്നും ചിത്രം പരാജയമാകുമെന്നും ചിലർ മുമ്പെ വിധിയെഴുതി.

മുന്‍ വിധികള്‍ മാറ്റിയെഴുതിയ ഡയറക്ടര്‍ ബ്രില്യന്‍സ്; ലൈഫ് ഓഫ് ജീത്തു ജോസഫ്
മലയാളികൾ മറന്നില്ല രമേശൻ നായരുടെ 'മറവിയുടെ' കഥ; 'തന്മാത്ര' നൊമ്പരപ്പെടുത്താനാരംഭിച്ചിട്ട് 18 വർഷം

ദൃശ്യം 2 ഒരു സസ്‌പെൻസ് ത്രില്ലർ അല്ലെന്നും ഇമോഷണൽ ഫാമിലി ചിത്രമാണെന്നും ജീത്തുവും പറഞ്ഞു. ഒടിയന് ശേഷം മോഹൻലാലിന് സംഭവിച്ച ശാരീരിക മാറ്റങ്ങളും ചില പ്രേക്ഷകരെ ആശങ്കയിൽ ആഴ്ത്തിയിരുന്നു. ഇതിനിടെ ചിത്രം ഒടിടി റിലീസ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ആശങ്കകളെ എല്ലാം കാറ്റിൽ പറത്തി ചിത്രം റിലീസ് ചെയ്തു. ദൃശ്യത്തിലെന്ന പോലെ ദൃശ്യം 2 വിലും സംവിധായകൻ ജീത്തു പ്രേക്ഷകരെ ഞെട്ടിച്ചു.

12 th മാൻ ആയിരുന്നു ജീത്തുവിന്റെതായി എത്തിയ അടുത്ത ചിത്രം. കൃഷ്ണകുമാർ തിരക്കഥ രചിച്ച ചിത്രവും പ്രേക്ഷകർ ഏറ്റെടുത്തു. ആസിഫ് അലി ചിത്രം കൂമനും ജീത്തുവിന്റെതായി എത്തി. ഇടക്കാലത്ത് ചില ചിത്രങ്ങളുടെ മോശം പ്രകടനങ്ങൾക്കിടയിൽ ആസിഫ് അലിക്ക് ലഭിച്ച മികച്ച ചിത്രമായി കൂമൻ മാറി. ചിത്രത്തിന്റെ ക്ലൈമാക്‌സിലെ സംഭവങ്ങൾ സിനിമ റിലീസ് ചെയ്യുന്നതിനോട് അനുബന്ധിച്ച് കേരളത്തിൽ നടന്നത് പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തു. 'ദൃശ്യം മോഡൽ കൊലപാതകം' എന്ന പ്രയോഗം മുമ്പ് ദൃശ്യം സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ കേരളത്തിൽ ഉണ്ടാവുകയും ചെയ്തിരുന്നു.

ഏറ്റവുമൊടുവിലാണ് മോഹൻലാൽ - ജീത്തു - ആശീർവാദ് സിനിമാസിന്റെ ബാനറിൽ പുതിയ ചിത്രമായി നേര് പ്രഖ്യാപിച്ചത്. നടനെന്ന നിലയിൽ മോശം തിരഞ്ഞെടുപ്പുകളുടെ പേരിൽ മോഹൻലാൽ വ്യാപകമായി വിമർശിക്കപ്പെട്ടിരിക്കുമ്പോഴായിരുന്നു ജീത്തു പുതിയ ചിത്രവുമായി എത്തിയത്. ഇതിനിടെ റിലീസിന് മുമ്പായി ജീത്തുവിനെതിരെ നേര് സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവും ഉയർന്നു. എന്നാൽ തന്റെ സിനിമ ആളുകൾ കണ്ട് വിലയിരുത്തട്ടെയെന്നും ആരോപണം ഉന്നയിച്ചയാൾ മുന്നോട്ട് വെച്ച കഥയും തന്റെ സിനിമയും തമ്മിലുള്ള വ്യത്യാസം ആളുകൾക്ക് സിനിമ കാണുന്നതോടെ മനസിലാവുമെന്നും ജീത്തു പറഞ്ഞു. ഒടുവിൽ നേര് റിലീസ് ചെയ്തു.

നടൻ മോഹൻലാലിനെ എവിടെയും നഷ്ടമായിട്ടില്ലെന്നും നല്ല തിരക്കഥയും സംവിധായകരെയും ലഭിച്ചാൽ അയാളിലെ നടന് പ്രേക്ഷകരെ അത്ഭുതപ്പെടുത്താൻ ഇനിയും സാധിക്കുമെന്നും തെളിയിക്കുന്നതായി ചിത്രം. റിലീസ് ചെയ്തതിന് പിന്നാലെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന് മുമ്പ് തന്നെ തന്റെ ഈ സിനിമയിൽ ട്വിസ്റ്റുകളോ സസ്‌പെൻസോ ഇല്ലെന്ന് സംവിധായകൻ ആവർത്തിച്ച് പറഞ്ഞിരുന്നു. കേരളത്തിൽ പല തിയേറ്ററുകളിലും റിലീസിന് പിന്നാലെ എക്‌സ്ട്രാ ഷോകൾ ആഡ് ചെയ്യപ്പെട്ടു. മോഹൻലാലിനൊപ്പം അനശ്വര രാജന്റെയും നടൻ സിദ്ധീഖിന്റെയും പ്രകടനവും മികച്ച അഭിപ്രായം നേടി.

മുന്‍ വിധികള്‍ മാറ്റിയെഴുതിയ ഡയറക്ടര്‍ ബ്രില്യന്‍സ്; ലൈഫ് ഓഫ് ജീത്തു ജോസഫ്
'നിരാശപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നു, അവസാനിച്ചത് സ്വപ്നതുല്യമായ യാത്ര'; ഓസ്കറിലെ 2018ന്റെ പുറത്താകലിന് പിന്നാലെ ജൂഡ്

പ്രേക്ഷകരെ മനസിലാക്കുന്ന അപൂർവം സംവിധായകരിൽ ഒരാളാണ് ജീത്തു. സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കേണ്ടത് എങ്ങനെയാണെന്നും അത് പ്രെമോട്ട് ചെയ്യേണ്ട രീതിയും എങ്ങനെയാണെന്നും ജീത്തു ജോസഫിന് ധാരണയുണ്ട്. താൻ ഒരിക്കലും ത്രില്ലർ സിനിമകൾ മാത്രം എടുക്കുന്ന സംവിധായകനായി മാറരുതെന്ന് ജീത്തു ജോസഫിന് നിർബന്ധമുണ്ട്. ബേസിൽ ജോസഫിനെ നായകനാക്കി ഒരുക്കുന്ന 'നുണക്കുഴി'യാണ് ജീത്തുവിന്റെ പുതിയ ചിത്രം.

വിവിധ ഴോണറുകളിലുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കായി ജീത്തു ജോസഫ് എന്ന സംവിധായകൻ ഇനിയുമെത്തുമെന്ന് ഉറപ്പാണ്. മോഹൻലാലിനൊപ്പമെത്തുന്ന 'റാം' സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. 'ദൃശ്യം 3'യുടെ ക്ലൈമാക്‌സ് തന്റെയുളളിൽ ഉണ്ടെന്നും ചിലപ്പോൾ ചിത്രം സംഭവിച്ചേക്കാമെന്നും ജീത്തു പ്രഖ്യാപിച്ചിരുന്നു. കാത്തിരിക്കാം ജീത്തു ജോസഫ് എന്ന സംവിധായകൻ പ്രേക്ഷകർക്കായി കാത്തുവെയ്ക്കുന്ന പുതിയ മാജിക്കുകൾക്കായി.

logo
The Fourth
www.thefourthnews.in