'മോഡി'യുടെ ആത്മകഥയൊരുക്കാൻ ജോണി ഡെപ്പ്; നായകൻ റിക്കാർഡോ സ്‍കമാർസിയോ

'മോഡി'യുടെ ആത്മകഥയൊരുക്കാൻ ജോണി ഡെപ്പ്; നായകൻ റിക്കാർഡോ സ്‍കമാർസിയോ

ജേർസി, മേരി ക്രോമോലോവ്സ്‍കി എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്
Updated on
1 min read

ഇറ്റാലിയൻ ചിത്രകാരൻ അമെഡിയോ മോഡിഗ്ലിയാനിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ അമേരിക്കൻ ചലച്ചിത്രകാരനും നടനുമായ ജോണി ഡെപ്പ്. അമെഡിയോ മോഡിഗ്ലിയാനിയെ സുഹൃത്തുക്കള്‍ വിളിച്ചിരുന്ന മോഡി എന്ന പേരിലാണ് ജോണി ഡെപ്പ് ചിത്രം ഒരുക്കുന്നത്. ഡെന്നീസ് മക്കിന്റയറിന്റെ നാടകത്തെ ആസ്‍പദമാക്കിയാകും ചിത്രം സംവിധാനം ചെയ്യുക.

1916 പശ്ചാത്തലമാക്കിയൊരുക്കുന്ന ചിത്രത്തിന് ജേർസി, മേരി ക്രോമോലോവ്സ്‍കി എന്നിവർ ചേർന്ന് തിരക്കഥ രചിക്കും. അമെഡിയോ മോഡിഗ്ലിയാനിയുടെ ജീവിതത്തിലെ രണ്ട് ദിവസങ്ങളിലെ സംഭവങ്ങളായിരിക്കും ചിത്രത്തിന്റെ പ്രധാന ഇതിവൃത്തമെന്നാണ് സൂചന. പൊലീസ് വേട്ട ഉൾപ്പെടുന്ന പ്രക്ഷുബ്‍ധവും സംഭവബഹുലവുമായ സംഭവങ്ങളാകും ചിത്രത്തിലുണ്ടാവുക എന്നും രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം ജോണി ഡെപ്പ് വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നു ചിത്രം കൂടിയാണ് മോഡി. 1997 ൽ പുറത്തിറങ്ങിയ 'ദ ബ്രേവ്' ആണ് ജോണി ഡെപ്പിന്റെ സംവിധാനത്തിൽ ഇതിന് മുൻപ് പുറത്തിറങ്ങിയ ചിത്രം . ദ ബ്രേവിൽ പ്രധാന വേഷത്തിലെത്തിയ ജോണി ഡെപ്പ് , ഡാനിയേൽ ഡെപ്പ് , പോൾ മക്ഡൌൺ എന്നിവർക്കൊപ്പം ചേർന്ന് തിരക്കഥയുമെഴുതിയിരുന്നു

'മോഡി'യുടെ ആത്മകഥയൊരുക്കാൻ ജോണി ഡെപ്പ്; നായകൻ റിക്കാർഡോ സ്‍കമാർസിയോ
ഡാമും കടലും ഹെലികോപ്റ്ററും വരെ സെറ്റിട്ടു; ചെറിയ പിഴവിന് പോലും വലിയ വില കൊടുക്കേണ്ടി വന്നേനെ- കലാസംവിധായകൻ മോഹൻദാസ്

'ജീൻ ഡു ബാരി'യാണ് ജോണ്‍ ഡെപ്പിന്റെ പ്രദർശനത്തിനൊരുങ്ങുന്ന ചിത്രം. മെയ് 16 ന് കാനിലാണ് ചിത്രത്തിന്റെ ആദ്യപ്രദർശനം .

logo
The Fourth
www.thefourthnews.in