ജോണി ഡെപ്പിന് കണങ്കാലിന് പരുക്ക്; ഹോളിവുഡ് വാമ്പയേഴ്‌സ് ഷോ മാറ്റി; ഖേദം പ്രകടിപ്പിച്ച് താരം

ജോണി ഡെപ്പിന് കണങ്കാലിന് പരുക്ക്; ഹോളിവുഡ് വാമ്പയേഴ്‌സ് ഷോ മാറ്റി; ഖേദം പ്രകടിപ്പിച്ച് താരം

മെയ് 30, 31, ജൂൺ 1തിയതികളിൽ നടത്താനിരുന്ന മ്യൂസിക് ഷോകളാണ് മാറ്റി വച്ചത്. ജൂലൈ 28, 29, 30ന് ഷോ വീണ്ടും നടത്തും
Updated on
1 min read

അമേരിക്കൻ ചലച്ചിത്രകാരനും നടനുമായ ജോണി ഡെപ്പിന് കണങ്കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് അമേരിക്കയില്‍ നടത്താനിരുന്ന ഹോളിവുഡ് വാമ്പയേഴ്‌സിന്റെ മ്യൂസിക് ഷോ മാറ്റിവച്ചു. ഇൻസ്റ്റഗ്രാം പേജിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തത്കാലം യാത്ര ഒഴിവാക്കാനാണ് ഡെപ്പിനോട് നിർദേശിച്ചിരിക്കുന്നതെന്ന് ഹോളിവുഡ് വാമ്പയേഴ്‌സും വ്യക്തമാക്കി. ഈ വരുന്ന ആഴ്ച നടത്താനിരുന്ന മൂന്ന് പരിപാടികൾ പുനഃക്രമീകരിക്കുകയാണെന്ന് ബാൻഡ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

മെയ് 30, 31, ജൂൺ 1 തിയതികളിൽ നടത്താനിരുന്ന മ്യൂസിക് ഷോകളാണ് മാറ്റി വച്ചത്. ജൂലൈ 28, 29, 30 ന് ഷോ വീണ്ടും നടത്തും.

ഹോളിവുഡ് വാമ്പയേഴ്സ് എന്നത് ഒരു അമേരിക്കൻ റോക്ക് ബാന്റാണ്. 2012 ൽ ആലീസ് കൂപ്പർ, ജോണി ഡെപ്പ്, ജോയ് പെറി എന്നിവർ ചേർന്നാണ് ഈ സംഗീത ബാൻഡിന് രൂപം കൊടുത്തത്.

ജോണി ഡെപ്പിന് കണങ്കാലിന് പരുക്ക്; ഹോളിവുഡ് വാമ്പയേഴ്‌സ് ഷോ മാറ്റി; ഖേദം പ്രകടിപ്പിച്ച് താരം
'എനിക്ക് ഹോളിവുഡിന്റെ ആവശ്യമില്ല'; ബഹിഷ്കരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ച് ജോണി ഡെപ്പ്

പരിക്ക് ചെറിയൊരു പൊട്ടലായാണ് തുടങ്ങിയത്, എന്നാൽ കാൻ ഫിലിം ഫെസ്റ്റിവലിനും റോയൽ ആൽബർട്ട് ഹാളിനും ഇടയിൽ എവിടെയോ വച്ച്, മെച്ചപ്പെടുന്നതിനു പകരം കൂടുതൽ മോശമാകുകയാണുണ്ടായതെന്നും ഡെപ്പ് കുറിപ്പിൽ വ്യക്തമാക്കുന്നു. യൂറോപ്പിൽ നടക്കാനിരിക്കുന്ന ഷോ മികച്ചതാക്കുമെന്നും ഈസ്റ്റ് കോസ്റ്റിൽ ഷോ നടത്തുമെന്നും ഡെപ്പ് കുറിച്ചു.

സംഭവബഹുലമായ ഇടവേളയ്ക്ക് ശേഷമെത്തിയ ഡെപ്പ് ചിത്രം 'ജീന്‍ ഡു ബാരി' കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച അഭിപ്രായമാണ് നേടിയത്. ഫ്രഞ്ച് ചിത്രം 'ജീന്‍ ഡു ബാരി'യില്‍ ലൂയി പതിനഞ്ചാമനായിട്ടാണ് ഡെപ്പ് വേഷമിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനം കഴിഞ്ഞ ശേഷം കാണികള്‍ എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കുകയും ഏഴ് മിനുട്ട് നീണ്ട കൈയടിക്കൊടുവില്‍ ഡെപ്പ് വികാരാധീനനാകുകയും ചെയ്തിരുന്നു. എനിക്ക് ഹോളിവുഡിൻറെ ആവശ്യമില്ല എന്ന ഡെപ്പിന്റെ പ്രസ്താവന വലിയ ചർച്ചയ്ക്ക് കാരണമാകുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in