നടന്‍, നിര്‍മാതാവ് ഇനി സംവിധാനവും; ജോജു 'പണി' തുടങ്ങി, ജന്മദിനത്തില്‍ മോഷൻ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ
നടനും നിർമ്മാതാവുമായ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് 'പണി'. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ജോജുവിന്റെ പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ പുറത്തിറക്കി. തൃശ്ശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം ജോജുവിന്റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
ജോജുവിന് പുറമെ സീമ, അഭിനയ, ചാന്ദ്നി ശ്രീധരൻ, അഭയ ഹിരൺമയി, സോന മറിയ എബ്രാഹാം, മെർലറ്റ് ആൻ തോമസ്, ലങ്ക ലക്ഷ്മി, സാറ റോസ് ജോസഫ്, ബാബു നമ്പൂതിരി, പ്രശാന്ത് അലക്സാണ്ടർ, സുജിത് ശങ്കർ, രഞ്ജിത് വേലായുധൻ, ബിറ്റോ ഡേവിസ്, റിനോഷ് ജോർജ്ജ്, ഇയാൻ, ഇവാൻ, അൻബു, രമേഷ് ഗിരിജ, ഡോണി ജോൺസൺ, ബോബി കുര്യൻ, സാഗർ, ജുനൈസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രശസ്ത സംവിധായകൻ വേണു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയ്യുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം വേണു ഛായാഗ്രഹണം നിര്‍വ്വഹിച്ച 'പുലിമട' എന്ന ചിത്രത്തിലും ജോജു ജോര്‍ജ് ആയിരുന്നു നായകന്‍. വിഷ്ണു വിജയിയുടെതാണ് സംഗീതം.
പ്രൊഡക്ഷൻ ഡിസൈനിങ് സന്തോഷ് രാമൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ ജയൻ നമ്പ്യാർ, മിക്സ്എം ആർ രാധാകൃഷ്ണൻ, സൗണ്ട് ഡിസൈൻ സിങ്ക് സൗണ്ട് അജയൻ അടാട്ട് പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ സ്റ്റണ്ട് ദിനേശ് സുബ്രായൻ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനിൽ മാത്യു, അസ്സോസിയേറ്റ് ഡയറക്ടർ രതീഷ് പിള്ള, സഫർ സനൽ, നിഷാദ് ഹസ്സൻ തുടങ്ങിയവാരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.
അതേസമയം എ കെ സാജന്‍ സംവിധാനം ചെയ്ത ജോജു പ്രധാന വേഷത്തിലെത്തുന്ന 'പുലിമട' എന്ന ചിത്രം ഒക്ടോബര്‍ 26 ന് റിലീസ് ചെയ്യും. ഫാമിലി ത്രില്ലർ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് പുലിമട. പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോമോളുമാണ്.