ബോളിവുഡ് അരങ്ങേറ്റം 27 വര്‍ഷം മുന്‍പ്, പിന്നീടൊരു അവസരം തേടിയെത്തിയില്ല; കാരണം പറഞ്ഞ് ജ്യോതിക

ബോളിവുഡ് അരങ്ങേറ്റം 27 വര്‍ഷം മുന്‍പ്, പിന്നീടൊരു അവസരം തേടിയെത്തിയില്ല; കാരണം പറഞ്ഞ് ജ്യോതിക

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഡോളി സജ കെ രഖ്‌ന എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ജ്യോതി സിനിമയിലെത്തിയത്
Updated on
1 min read

അരങ്ങേറ്റം ബോളിവുഡിലായിട്ടും ഹിന്ദി സിനിമകളില്‍ തുടർന്ന് അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ജ്യോതിക. 27 വര്‍ഷമായി ബോളിവുഡില്‍നിന്ന് ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് പറയുകയാണ് ജ്യോതിക. തന്റെ ആദ്യത്തെ ഹിന്ദി സിനിമ തീയേറ്റര്‍ വിജയമായിരുന്നില്ല. കൂടുതല്‍ ഓഫര്‍ ലഭിക്കണമെങ്കില്‍ ആദ്യ സിനിമ വിജയിക്കണമെന്നും ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ ജ്യോതിക പറഞ്ഞു.

ബോളിവുഡ് അരങ്ങേറ്റം 27 വര്‍ഷം മുന്‍പ്, പിന്നീടൊരു അവസരം തേടിയെത്തിയില്ല; കാരണം പറഞ്ഞ് ജ്യോതിക
മോഹൻലാലിന്റെ 'ഒപ്പം' ഹിന്ദിയിലേക്ക് ? നായകന്‍ സെയ്ഫ് അലി ഖാനെന്ന് റിപ്പോർട്ട്

''ഹിന്ദി സിനിമകളില്‍നിന്ന് ഒരിക്കല്‍ പോലും എനിക്ക് ഓഫര്‍ ലഭിച്ചില്ല. 27 വര്‍ഷം മുമ്പ് ഞാന്‍ ദക്ഷിണേന്ത്യൻ സിനിമകളില്‍ അഭിനയിച്ച് തുടങ്ങി. അതിനുശേഷം ദക്ഷിണേന്ത്യൻ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. എന്റെ ആദ്യത്തെ ഹിന്ദി സിനിമ തീയേറ്ററുകളില്‍ വിജയമായിരുന്നില്ല. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ ആദ്യ സിനിമ വിജയിക്കണം. എന്റെ സിനിമ നിര്‍മിച്ചത് വലിയ പ്രൊഡക്ഷന്‍ ഹൗസായിരുന്നെങ്കിലും ഭാഗ്യമില്ലാത്തതിനാല്‍ അത് വിജയിച്ചില്ല. ഭാഗ്യവശാല്‍ ദക്ഷിണേന്ത്യൻ സിനിമയില്‍ ഞാന്‍ സജീവമാകുകയും ബോളിവുഡില്‍നിന്നു മാറി നില്‍ക്കുകയുമായിരുന്നു,'' ജ്യോതിക പറഞ്ഞു.

ബോളിവുഡ് അരങ്ങേറ്റം 27 വര്‍ഷം മുന്‍പ്, പിന്നീടൊരു അവസരം തേടിയെത്തിയില്ല; കാരണം പറഞ്ഞ് ജ്യോതിക
മഞ്ഞുമ്മൽ ബോയ്‌സിനെ തമിഴ്‌നാട് പോലീസ് അടിച്ചോ?; അന്വേഷണത്തിന് ആഭ്യന്തരസെക്രട്ടറിയുടെ ഉത്തരവ്

ബോളിവുഡിലുള്ളവര്‍ താന്‍ ദക്ഷിണേന്ത്യക്കാരിയാണെന്നും ഹിന്ദി സിനിമകളില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടാകില്ലെന്നും കരുതിയതായും നടി കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്ര സ്വദേശിയായ ജ്യോതിക പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഡോളി സജ കെ രഖ്‌നയിലൂടെയായിരുന്നു സിനിമാ ലോകത്തേക്കു പ്രവേശിച്ചത്. അജയ് ദേവ്ഗണും ആര്‍ മാധവനും നായകന്മാരായ സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രം ശൈത്താനിലൂടെ ജ്യോതിക വീണ്ടും ബോളിവുഡിലേക്ക് തിരിച്ചുവരികയായിരുന്നു. നാളെ റിലീസ് ചെയ്യുന്ന ശ്രീകാന്താണ് ജ്യോതികയുടെ പുതിയ സിനിമ. രാജ്‌കു മാര്‍ റാവു, അലയ എഫ്, ശരദ് കള്‍കര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

logo
The Fourth
www.thefourthnews.in