'കോണ്‍സ്റ്റബിള്‍ സഹദേവന് പാട്ടും വശമുണ്ട്'; നാദിര്‍ഷയ്ക്ക് നന്ദി പറഞ്ഞ് കലാഭവന്‍ ഷാജോണ്‍

'കോണ്‍സ്റ്റബിള്‍ സഹദേവന് പാട്ടും വശമുണ്ട്'; നാദിര്‍ഷയ്ക്ക് നന്ദി പറഞ്ഞ് കലാഭവന്‍ ഷാജോണ്‍

ഷാജോണിലെ പാട്ടുകാരനെ ആരും തിരിച്ചറിഞ്ഞിരുന്നില്ലല്ലോ എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ കമന്‌റുകളിലേറെയും
Updated on
1 min read

ദൃശ്യത്തിലെ കോണ്‍സ്റ്റബിള്‍ സഹദേവന് പാട്ടും വശമുണ്ടോ ? കോമഡിയും സീരിയസ് കഥാപാത്രങ്ങളുമെല്ലാം അനായാസം കൈകാര്യം ചെയ്യുന്ന കലാഭവന്‍ ഷാജോണ്‍ നല്ലൊരു പാട്ടുകാരന്‍ കൂടിയാണെന്ന് പ്രേക്ഷകര്‍ അറിയുന്നത് ഈ അടുത്തകാലത്താണ്. ഏഷ്യാനെറ്റിന്‌റെ കോമഡിസ്റ്റാര്‍ ഫെസ്റ്റിവലില്‍ നാദിര്‍ഷ സംവിധാനം ചെയ്ത മധുരഗാനങ്ങളുമായി നിങ്ങളുടെ പ്രിയതാരങ്ങള്‍ എന്ന പരിപാടിയില്‍ ഷാജോണ്‍ പാടിയ തൂമഞ്ഞിന്‍ എന്ന ഗാനം കേട്ട് എല്ലാവരും അക്ഷരാര്‍ഥത്തില്‍ ഞെട്ടി.

ഷാജോണിലെ പാട്ടുകാരനെ ആരും തിരിച്ചറിഞ്ഞിരുന്നില്ലല്ലോ എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ കമന്‌റുകളിലേറെയും. വൈറലായ ഗാനത്തെക്കുറിച്ച് ഷാജോണ്‍ ദ ഫോര്‍ത്തിനോട് സംസാരിക്കുന്നു.

പാട്ട് പഠിച്ചിട്ടില്ല, ഇഷ്ടം കൊണ്ട് പാടുന്നു

കലാഭവനില്‍ ചേര്‍ന്ന സമയം മുതല്‍ പാടാറുണ്ട്. സ്റ്റേജ് ഷോയ്‌ക്കൊക്കെ പോകുമ്പോഴും സുഹൃത്തുകള്‍ക്കൊപ്പം ഇരിക്കുമ്പോഴുമൊക്കെ ഇഷ്ടംകൊണ്ട് പാടുന്നതാണ്. അല്ലാതെ പാട്ട് പഠിച്ചിട്ടൊന്നുമില്ല.

സത്യത്തില്‍ തൂ മഞ്ഞിന്‍ ജസ്റ്റ് ഒന്ന് പാടിനോക്കിയെന്നല്ലാതെ പ്രാക്ടീസ് പോലും ചെയ്യാതെയാണ് സ്റ്റേജില്‍ കയറിയത്. ഇത്രയും പേരിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ല. അടുത്ത സുഹൃത്തുകളൊഴികെയുള്ള എല്ലാവരും സര്‍പ്രൈസ്ഡ് ആയെന്നു തോന്നുന്നു. ഒരുപാട് മെസേജും ഫോൺ കോളുമൊക്കെ വരുന്നുണ്ട്. സന്തോഷം...

നന്ദി നാദിര്‍ഷയ്ക്ക്

ആ പരിപാടിയിലെ ഞങ്ങളുടെ പാട്ടിന്‌റെ ഭാഗം സംവിധാനം ചെയ്തത് നാദിര്‍ഷക്കയാണ്. അതിനിടയില്‍ വരുന്ന മ്യൂസിക്ക് ഒക്കെ ചെയ്തതും തൂമഞ്ഞിന്‍ എന്ന് പാട്ട് ഉള്‍പ്പെടെ ഞങ്ങളെല്ലാവരും പാടിയ പാട്ടുള്‍പ്പെടെ തിരഞ്ഞെടുത്തത് പോലും നാദിര്‍ഷയ്ക്കാണ്. അതുകൊണ്ടു തന്നെ നാദിര്‍ഷയ്ക്കയോടാണ് നന്ദി പറയുന്നത്.

'കോണ്‍സ്റ്റബിള്‍ സഹദേവന് പാട്ടും വശമുണ്ട്'; നാദിര്‍ഷയ്ക്ക് നന്ദി പറഞ്ഞ് കലാഭവന്‍ ഷാജോണ്‍
കമല്‍ഹാസന്റെ ഗുണ വീണ്ടും തിയേറ്ററുകളിലേക്ക്; താത്കാലിക വിലക്ക് നീക്കി മദ്രാസ് ഹൈക്കോടതി

സംഗീതം ഇഷ്ടമാണ്. കേള്‍ക്കാനും പാടാനുമൊക്കെ ഇഷ്ടമാണ്. അതുകൊണ്ട് പാടുന്നു, അത്രേയുള്ളൂ. കലാഭവനുവേണ്ടി സ്റ്റേജിലൊക്കെ പാടിയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു വേദി ആദ്യമാണ്. അങ്ങനെയാണ് ഇതിപ്പോ എല്ലാവരിലേക്കും എത്തിയത്. തുടര്‍ന്നും പാടാന്‍ ഇഷ്ടമാണ്. അവസരം കിട്ടുമ്പോഴൊക്കെ പാടാന്‍ ശ്രമിക്കും.

logo
The Fourth
www.thefourthnews.in