ബ്രഹ്‌മപുരം തീപിടിത്തം സിനിമ ആകുന്നു; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

ബ്രഹ്‌മപുരം തീപിടിത്തം സിനിമ ആകുന്നു; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

നടന്‍ പൃഥ്വിരാജ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു
Updated on
1 min read

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാൻ്റിലെ തീപിടിത്തം സിനിമയാകുന്നു. കലാഭവന്‍ ഷാജോണ്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. 'ഇതുവരെ' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു

ബ്രഹ്‌മപുരം തീപിടിത്തം സിനിമ ആകുന്നു; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
തമിഴകത്തിനാവശ്യം രാഷ്ട്രീയ സിനിമകള്‍ ; തുറന്ന് പറഞ്ഞ് മന്ത്രി ഉദയനിധി സ്റ്റാലിന്‍

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാൻ്റിലെ തീപിടിത്തത്തെ തുടര്‍ന്ന് ആളുകള്‍ നേരിടേണ്ടി വരുന്ന ദുരിതവും രൂക്ഷമായ ആരോഗ്യ പ്രശ്‌നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.

മിന്നാമിനുങ്ങ് എന്ന ചിത്രമൊരുക്കിയ അനിൽ തോമസ് തന്നെയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വിജയകുമാർ, പ്രേം പ്രകാശ്, മനുരാജ് എന്നിവരാണ് മറ്റുതാരങ്ങൾ

logo
The Fourth
www.thefourthnews.in