കർഷക പ്രശ്നം സിനിമയിലൂടെ ചർച്ചയാക്കാൻ കമൽഹാസൻ; സംവിധാനം എച്ച് വിനോദ്

കർഷക പ്രശ്നം സിനിമയിലൂടെ ചർച്ചയാക്കാൻ കമൽഹാസൻ; സംവിധാനം എച്ച് വിനോദ്

ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്ന് സൂചന
Updated on
1 min read

കമൽഹാസന്റെ 233- മത് സിനിമ സംവിധാനം ചെയ്യാൻ എച്ച് വിനോദ്. കർഷക പ്രശ്നങ്ങൾ പ്രമേയമാകുന്ന ചിത്രത്തിൽ കർഷകന്റെ വേഷത്തിലായിരിക്കും കമൽഹാസൻ. താരത്തിന് നന്ദി പറഞ്ഞ് എച്ച് വിനോദ് ട്വീറ്റും ചെയ്തു.

കർഷകരുടെ പ്രശ്നങ്ങൾ പ്രമേയമാകുന്ന ചിത്രത്തെ കുറിച്ച് കമൽഹാസനും എച്ച് വിനോദും ചർച്ച നടത്തിയ ശേഷം ഇരുവരും കർഷകരേയും നേരിൽ കണ്ട് സംസാരിച്ചു. കർഷകരിൽ നിന്ന് ലഭിച്ച വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാകും തിരക്കഥയ്ക്ക് അന്തിമരൂപം നൽകുക

എന്നാൽ കേന്ദ്രസർക്കാരിനെതിരായ കർഷക സമരമാണോ ചിത്രത്തിന്റെ പ്രമേയമെന്ന് വ്യക്തമല്ല. കർഷക സമരത്തെ പരസ്യമായി പിന്തുണച്ച കമൽഹാസൻ , കർഷകർ അന്നദാതാക്കളാണെന്നും കൃഷിയെയും കർഷകരെയും അംഗീകരിക്കാത്ത രാജ്യം തകരുമെന്നും, ആ അവസ്ഥ നമ്മുടെ രാജ്യത്ത് സംഭവിക്കാതിരിക്കട്ടെയെന്നും പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുതിയ ചിത്രത്തിന്റെ പ്രമേയം കർഷക സമരമാണെന്ന വിലയിരുത്തലുകളുമുണ്ട്

ഷങ്കറിന്റെ ഇന്ത്യൻ 2 വിന്റെ ചിത്രീകരണം ഓഗസ്റ്റിൽ പൂർത്തിയാക്കിയ ശേഷം ഒക്ടോബറിലാകും പുതിയ ചിത്രം തുടങ്ങുക. ഇന്ത്യൻ 2 ദീപാവലി റിലീസായി തീയേറ്ററിലെത്തിയേക്കും

തുടർച്ചയായി അജിത്തിനൊപ്പം മൂന്ന് സിനിമകൾ ചെയ്ത ശേഷമാണ് എച്ച് വിനോദ് മറ്റൊരു താരത്തിനൊപ്പം സിനിമ ചെയ്യാനൊരുങ്ങുന്നത്. തുനിവാണ് എച്ച് വിനോദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം

logo
The Fourth
www.thefourthnews.in