കാന്താരയെ നിർമാല്യത്തോട് ഉപമിച്ച് കമൽഹാസൻ ; നന്ദി പറഞ്ഞ് ഋഷഭ് ഷെട്ടി

കാന്താരയെ നിർമാല്യത്തോട് ഉപമിച്ച് കമൽഹാസൻ ; നന്ദി പറഞ്ഞ് ഋഷഭ് ഷെട്ടി

കമൽഹാസൻ നൽകിയ അഭിനന്ദന കത്തും റിഷഭ് ഷെട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു
Updated on
1 min read

സ്വന്തം സംവിധാനത്തിൽ റിഷഭ് ഷെട്ടി നായകനായ കാന്താര ഇന്ത്യൻ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച സിനിമയാണ്. ഇതിനോടകം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ കാന്താരയെ കുറിച്ച് കമൽഹാസൻ റിഷഭ് ഷെട്ടിക്ക് എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കാന്താര ഒരു ക്ലാസിക് ചിത്രമാണ് . നിങ്ങൾ വിചാരിക്കാത്ത കാര്യങ്ങൾ പോലും ആ ചിത്രത്തിൽ നിന്ന് പ്രേക്ഷകന് കണ്ടെത്താൻ സാധിക്കുന്നുണ്ട്. അങ്ങനെയാണ് ഒരു ചിത്രത്തിന് ക്ലാസിക് പദവി കൈവരുന്നത് . മലയാള സിനിമയായ നിർമാല്യത്തിന്റെ ഷെയ്ഡ്സ് കാന്താരയിലുണ്ടെന്നും കമൽഹാസൻ പറയുന്നു

കമൽഹാസന്റെ കത്തിന്റെ പൂർണരൂപം വായിക്കാം

ഇത് വളരെ വൈകി എഴുതുന്നൊരു അഭിനന്ദന കുറിപ്പാണ്. സിനിമ കണ്ട ആ രാത്രി തന്നെ എഴുതേണ്ട ഒന്നായിരുന്നു എന്ന് ഞാൻ മനസിലാക്കുന്നു. കാന്താര നിങ്ങളുടെ മനസിൽ നിന്നുണ്ടായ ഒരു സിനിമയാണ് . ഞാനൊരു ദൈവ വിശ്വാസിയല്ല. എങ്കിലും ഒരു ദൈവമുണ്ടാകേണ്ട ആവശ്യകത ഞാൻ തിരിച്ചറിയുന്നുണ്ട്. മാത്രമല്ല നമ്മുടെ പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന ദൈവങ്ങൾക്ക് അനുകമ്പ കുറവുണ്ടെന്നും എനിക്ക് തോന്നിയിട്ടുണ്ട് . നമ്മൾ ഉൾപ്പെടുന്ന ദ്രവീഡിയൻ സമൂഹം മാതൃദായക സമ്പ്രദായം പിന്തുടരുന്നവരാണ്. അതുപോലെ തന്നെയാണ് കാന്താരയുടെ അവസാന സീനിലും . ദൈവം അമ്മയെ പോലെയാണ് പെരുമാറുന്നത് .

എന്നെ പോലെയൊരു ഗാന്ധി ആരാധകൻ പറഞ്ഞ് കേട്ടിട്ടുള്ള ഒരു കാര്യം എന്തെന്നാൽ , ഒരിക്കൽ ഒരാൾ ഗാന്ധിജിയോട് ചോദിച്ചു 'നിങ്ങൾ ഇന്ത്യയുടെ രാഷ്ട്രപിതാവാണ് , എന്താണ് താങ്കളുടെ അടുത്ത ലക്ഷ്യം . എനിക്ക് രാഷ്ട്രത്തിന്റെ മാതാവാകണമെന്നായിരുന്നു ഗാന്ധിജിയുടെ മറുപടി.

നിങ്ങൾ വിചാരിക്കാത്ത കാര്യങ്ങൾ പോലും ആ ചിത്രത്തിൽ നിന്ന് പ്രേക്ഷകന് കണ്ടെത്താൻ സാധിക്കുന്നുണ്ട്. അങ്ങനെയാണ് ഒരു ചിത്രത്തിന് ക്ലാസിക് പദവി കൈവരുന്നത്. നിങ്ങൾ എം ടി വാസുദേവൻനായരുടെ നിർമാല്യം സിനിമ കണ്ടിട്ടുണ്ടാകില്ലെന്ന് എനിക്ക് അറിയാം. പക്ഷെ ആ ക്ലാസിക് സിനിമയുടെ ഷെയ്ഡ്സ് നിങ്ങളുടെ ചിത്രത്തിനുണ്ട്. അത്തരം നിരവധി ചലച്ചിത്ര പ്രതിഭകളുടെ സ്വാധീനം നിങ്ങൾ അറിയാതെ തന്നെ നിങ്ങളെ സ്വാധീനിക്കുന്നതായും നിങ്ങളുടെ ചലച്ചിത്രഭാഷ തെളിയിക്കുന്നുണ്ട്. കാന്താരയുണ്ടാക്കിയ ചരിത്രം അടുത്ത സിനിമയിലൂടെ മറികടക്കണമെന്ന് ആശംസിക്കുന്നു. അർഹതയുള്ളവർക്ക് ഭാഗ്യത്തിന്റെ ആവശ്യമില്ല

ഉലക നായകന്റെ വാക്കുകൾ അതിശയിപ്പിച്ചെന്ന് ഋഷഭ് ഷെട്ടി ട്വിറ്ററിൽ കുറിച്ചു. സന്തോഷം പങ്കുവച്ച് കത്തും പുറത്തുവിട്ടു

16 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം 400 കോടിയാണ് ബോക്സ് ഓഫീസിൽ നേടിയത് . കെജിഎഫ് നിർമ്മാതാക്കളായ ഹോംബാലെയാണ് നിർമ്മാതാക്കൾ

logo
The Fourth
www.thefourthnews.in