ഗുസ്തി താരങ്ങൾ സ്വയരക്ഷയ്ക്കായി  പോരാടാൻ നിര്‍ബന്ധിതരായെന്ന്
 കമൽഹാസൻ; സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് താരം

ഗുസ്തി താരങ്ങൾ സ്വയരക്ഷയ്ക്കായി പോരാടാൻ നിര്‍ബന്ധിതരായെന്ന് കമൽഹാസൻ; സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് താരം

കമലിന് മുമ്പായി പൂജ ഭട്ട്, സോനൂ സൂധ്, ഗൗഹര്‍ ഖാന്‍, വിദ്യുത് ജമാല്‍, സ്വരാ ഭാസ്‌കര്‍ എന്നിവരും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു
Updated on
1 min read

ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കമല്‍ഹാസന്‍. ദേശീയ ഗുസ്തി ഫെഡറേഷന്‍ മേധാവിമാരുടെ ചൂഷണത്തിനെതിരെയുള്ള താരങ്ങളുടെ സമരം ഒരു മാസം പിന്നിടുമ്പോഴാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ കമല്‍ഹാസന്‍ പിന്തുണ പ്രഖ്യാപിച്ചത്.

'ഗുസ്തി താരങ്ങളുടെ പ്രതിഷേധം ആരംഭിച്ചിട്ട് ഒരു മാസം തികയുന്നു. രാജ്യത്തിന്റെ യശസുയർത്തുന്ന ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കേണ്ട അവർ ഇന്ന് സ്വയരക്ഷയ്ക്കായി പോരാടാൻ നിര്‍ബന്ധിതരായിരിക്കുകയാണ്. നമ്മുടെ അഭിമാനമായ കായിക പ്രതിഭകളാണോ, അതോ ക്രിമിനല്‍ ചരിത്രമുള്ള രാഷ്ട്രീയക്കാരാണോ ഈ കാര്യത്തിൽ പിന്തുണ അർഹിക്കുന്നത് എന്ന് നാം ആലോചിക്കണം എന്നായിരുന്നു കമൽഹാസന്റെ ട്വീറ്റ്

ട്വീറ്റിന് താഴെ താരത്തിനെ പിന്തുണച്ചും അഭിനന്ദിച്ചും കമന്റുകള്‍ നിറഞ്ഞു. പൂജ ഭട്ട്, സോനൂ സൂധ്, ഗൗഹര്‍ ഖാന്‍, വിദ്യുത് ജമാല്‍, സ്വരാ ഭാസ്‌കര്‍ എന്നിവരും നേരത്തെ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു

ഗുസ്തി താരങ്ങൾ സ്വയരക്ഷയ്ക്കായി  പോരാടാൻ നിര്‍ബന്ധിതരായെന്ന്
 കമൽഹാസൻ; സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് താരം
സമരം കടുപ്പിച്ച് ​ഗുസ്തി താരങ്ങൾ; ഇന്ത്യാഗേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്

2023 ജനുവരിയിലെ ആദ്യഘട്ട പ്രതിഷേധത്തിന് ശേഷം ഏപ്രിലില്‍ ഗുസ്തി താരങ്ങള്‍ വീണ്ടും പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ പരാതി നൽകിയിട്ടും ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരെ കേസ് എടുക്കാത്തതിലായിരുന്നു പ്രതിഷേധം. ഗുസ്തി താരങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് നടപടികള്‍ ആരംഭിക്കാൻ പോലീസ് പോലും തയ്യാറായത്.

കേസെടുക്കാന്‍ തയ്യാറാണെന്ന് ഡല്‍ഹി പോലീസ് സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ പോക്സോ വകുപ്പുള്‍പ്പെടെ ചുമത്തിയിട്ടും, ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസ് തയ്യാറായില്ല. ഇതോടെയാണ് ഗുസ്തി താരങ്ങളും നിലപാട് കടുപ്പിച്ചത്.

ഗുസ്തി താരങ്ങൾ സ്വയരക്ഷയ്ക്കായി  പോരാടാൻ നിര്‍ബന്ധിതരായെന്ന്
 കമൽഹാസൻ; സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് താരം
'രണ്ടല്ല, പരാതിക്കാർ മുഴുവൻ നുണപരിശോധനയ്ക്ക് വിധേയരാകാം;' ബ്രിജ് ഭൂഷണിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഗുസ്തി താരങ്ങൾ

നീതിക്കായുള്ള പോരാട്ടം ഒരു മാസം പിന്നിടുമ്പോൾ ചൊവ്വാഴ്ച മെഴുകുതിരി കത്തിച്ച് ഇന്ത്യാ ​ഗേറ്റിലേക്ക് ഗുസ്തി താരങ്ങൾ പ്രതിഷേധ മാർച്ചും നടത്തി ​. രാഷ്ട്രീയപാര്‍ട്ടികളും വനിതാ സംഘടനകളും ഉൾപ്പെടെ ആയിരത്തിലേറെ പേര്‍ ഗുസ്തി താരങ്ങളെ പിന്തുണച്ച് ജന്തര്‍മന്തറില്‍ നിന്ന് ഇന്ത്യാഗേറ്റിലെത്തി.

logo
The Fourth
www.thefourthnews.in