എഐ പഠിക്കാൻ കമല്‍ഹാസൻ; അമേരിക്കയില്‍ ചെയ്യുന്നത് 90 ദിവസത്തെ കോഴ്‌സ്

എഐ പഠിക്കാൻ കമല്‍ഹാസൻ; അമേരിക്കയില്‍ ചെയ്യുന്നത് 90 ദിവസത്തെ കോഴ്‌സ്

ഇന്ത്യൻ 2 ആണ് അവസാനം പുറത്തിറങ്ങിയ കമല്‍ ചിത്രം. ഇന്ത്യന്റെ രണ്ടാം ഭാഗമായിറങ്ങിയ ചിത്രം ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്
Updated on
1 min read

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എ ഐ) പഠിക്കുന്നതിനായി അമേരിക്കയിലേക്കു പറന്ന് തെന്നിന്ത്യൻ താരം കമല്‍ഹാസൻ. 90 ദിവസം നീളുന്ന പ്രത്യേക എഐ കോഴ്‌‍സിനാണു താരം ചേരുന്നതെണ് ദേശീയ മാധ്യമമായ ഡെക്കാൻ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍, 45 ദിവസം മാത്രമായിരിക്കും കമല്‍ കോഴ്‌സ് ചെയ്യുക. ശേഷം, കരാറിലേർപ്പെട്ടിരിക്കുന്ന ഷൂട്ടിങ്ങുകള്‍ പൂർത്തിയാക്കുന്നതിനായി ഇന്ത്യയിലേക്കു മടങ്ങും.

"പുതിയ സാങ്കേതികവിദ്യയില്‍ എനിക്കു വലിയ താല്പര്യമാണുള്ളത്. എന്റെ സിനിമകള്‍ പരിശോധിച്ചാല്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതായി കാണാനാകും. സിനിമയാണ് എന്റെ ജീവിതം. എന്റെ സാമ്പാദ്യങ്ങള്‍ എല്ലാം പലവഴിയിലൂടെ സിനിമയിലേക്കു തന്നെയാണ് പോയിരിക്കുന്നത്. ഞാനൊരു നടൻ മാത്രമല്ല, ഒരു നിർമാതാവ് കൂടിയാണ്," കമല്‍ നേരത്തെ ഡെക്കാൻ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എഐ പഠിക്കാൻ കമല്‍ഹാസൻ; അമേരിക്കയില്‍ ചെയ്യുന്നത് 90 ദിവസത്തെ കോഴ്‌സ്
കന്നഡ സിനിമ മേഖലയിലും സ്ത്രീ സുരക്ഷാ ഉറപ്പാക്കണം, പഠിക്കാന്‍ കമ്മിറ്റി രുപീകരിക്കണം; മുഖ്യമന്ത്രിയെ കണ്ട് സഞ്ജന ഗൽറാണി

ഇന്ത്യൻ 2 ആണ് അവസാനം പുറത്തിറങ്ങിയ കമല്‍ ചിത്രം. ഇന്ത്യന്റെ രണ്ടാം ഭാഗമായിറങ്ങിയ ചിത്രം ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്. എന്നാല്‍ പ്രഭാസും അമിതാഭ് ബച്ചനും പ്രധാന കഥാപാത്രങ്ങളിലെത്തിയ കല്‍ക്കി 2898 എഡിയിലെ യാസ്‌ക്കിനെന്ന പ്രതിനായക കഥാപാത്രം പ്രശംസ നേടിയിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ മുഴുനീള കഥാപാത്രമായായിരിക്കും കമലെത്തുകയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. മണിരത്നം സംവിധാനം ചെയ്യുന്ന തഗ്‍‌ ലൈഫാണ് ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു സിനിമ.

logo
The Fourth
www.thefourthnews.in