ഇന്ത്യന്‍ 2 വില്‍ കമല്‍ഹാസന് ഏഴ് വില്ലന്‍മാരോ?

ഇന്ത്യന്‍ 2 വില്‍ കമല്‍ഹാസന് ഏഴ് വില്ലന്‍മാരോ?

അന്തരിച്ച ഹാസ്യ നടന്‍ വിവേകിന്റെ കഥാപാത്രത്തിന് മാറ്റമൊന്നും ഉണ്ടാകില്ലെന്ന് സംവിധായകന്‍ ശങ്കര്‍
Updated on
1 min read

വിക്രത്തിന്റെ ബ്ലോക് ബസ്റ്റര്‍ വിജയത്തിന് ശേഷം കമല്‍ഹാസന്‍ തന്റെ നടക്കാതെ പോയ സ്വപ്‌ന സിനിമയായ ഇന്ത്യന്‍ 2 വിന്റെ ചിത്രീകരണത്തിലേക്ക് കടക്കുന്നു. ഷൂട്ടിങ്ങിനിടെ ക്രെയിന്‍ വീണ് മൂന്ന് പേര്‍ മരിക്കാനിടയായതും കോവിഡ് സാഹചര്യവുമൊക്കെ കാരണം സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ചിത്രീകരണം പുനഃരാരംഭിച്ചത്. ചിത്രീകരണം ഇപ്പോള്‍ ദ്രുതഗതിയില്‍ നടക്കുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഷങ്കര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ 2 വിന്റെ ക്ലൈമാക്‌സും അവസാനത്തെ ആക്ഷന്‍ സീനും ധനുഷ്‌കോടിയില്‍ ചിത്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഏഴ് വില്ലന്‍മാര്‍ ഉണ്ടെന്നുള്ള സൂചനകളും ഉണ്ട്.

കമല്‍ഹാസന്‍, കാജള്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ഥ്, ബോബി സിംഹ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. സേനാധിപതിയുടെ ലുക്കിലുള്ള കമല്‍ഹാസന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. സമുദ്രക്കനി, ബോബി സിംഹ, ജയപ്രകാശ്, ഗുരു സോമസുന്ദരം, മാരിമുത്തു, വെനില കിഷോര്‍, ശിവാജി ഗുരുവായൂര്‍ എന്നിവരാണ് ഇന്ത്യന്‍ 2 വിലെ ഏഴ് വില്ലന്‍മാരെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

ഇന്ത്യന്‍ 2 വില്‍ കമല്‍ഹാസന് ഏഴ് വില്ലന്‍മാരോ?
'HE IS BACK'; രണ്ട് വര്‍ഷത്തിന് ശേഷം 'ഇന്ത്യന്‍ 2' ഷൂട്ടിംഗ് പുനഃരാരംഭിച്ചു

ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദ്രനാണ്. ഇന്ത്യന്‍ 2 ഈ വര്‍ഷം തന്നെ തീയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ 90% ചിത്രീകരണവും പൂര്‍ത്തിയായതായാണ് വിവരം. അന്തരിച്ച ഹാസ്യ നടന്‍ വിവേകിന്റെ കഥാപാത്രത്തിന് രണ്ടാം ഭാഗത്തില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നും പകരം മറ്റാരുമെത്തില്ലെന്നും സംവിധായകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

1996 ല്‍ ഇറങ്ങിയ ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാം പതിപ്പാണിത്.1996ല്‍ ഇറങ്ങിയ ചിത്രത്തിന്‍റെ ഒന്നാം ഭാഗത്തില്‍ ഇരട്ട വേഷങ്ങളിലായിരുന്നു കമല്‍ഹാസന്‍ പ്രത്യക്ഷപ്പെട്ടത്. അഴിമതിക്കെതിരെ പോരാടുന്ന സേനാപതിയായി ഉലകനായകന്‍ മാസ്മരിക പ്രകടനം കാഴ്ചവെച്ചപ്പോള്‍ ചിത്രം മികച്ച സാമ്പത്തിക വിജയം നേടി. ചിത്രത്തിലെ അഭിനയ മികവിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും കമലിനെ തേടിയെത്തി.

logo
The Fourth
www.thefourthnews.in