റീ റിലീസിനൊരുങ്ങി 'പുഷ്പക വിമാനം'; കമല്‍ ഹാസന്റെ നിരവധി കള്‍ട്ട് ചിത്രങ്ങള്‍ വീണ്ടും തീയേറ്ററുകളിലെത്തുമെന്ന് സൂചന

റീ റിലീസിനൊരുങ്ങി 'പുഷ്പക വിമാനം'; കമല്‍ ഹാസന്റെ നിരവധി കള്‍ട്ട് ചിത്രങ്ങള്‍ വീണ്ടും തീയേറ്ററുകളിലെത്തുമെന്ന് സൂചന

ഇന്ത്യൻ സിനിമയിലെ സൈലന്റ് ബ്ലാക്ക് കോമഡിയുടെ തുടക്കക്കാരനാണ് 1987ൽ പുറത്തിറങ്ങിയ പുഷ്പക വിമാനം
Updated on
1 min read

കമല്‍ഹാസന്‍ നായകനായ ഡാര്‍ക്ക് കോമഡി നിശബ്ദ ചിത്രം 'പുഷ്പക വിമാനം' വീണ്ടും തീയേറ്ററുകളിലേക്ക്. കമല്‍ഹാസന്റെ നിര്‍മാണക്കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

Summary

സൈലന്റ് ബ്ലാക്ക് കോമഡിയുടെ തുടക്കക്കാരനും ഇന്ത്യൻ സിനിമയുടെ ഐക്കോണിക് മാസ്റ്റർപീസുമായ 'പുഷ്പക്' 'പേസും പടം' ഉടൻ തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുമെന്ന അടിക്കുറിപ്പോടെ സിനിമയുടെ പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്.

കമല്‍ ഹാസന്റെ നിരവധി കള്‍ട്ട് ചിത്രങ്ങള്‍ വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും പുഷ്പക വിമാനം അതിലൊന്നാണ് എന്നായിരുന്നു രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ സിഇഒയായ നാരായണന്‍ വള്ളിയപ്പന്റെ വാക്കുകള്‍.

കാലത്തിന്റെ പരീക്ഷണങ്ങളിലൊന്നായി മാറുകയും ഇപ്പോഴും ആദരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു നാഴികക്കല്ലായ ചിത്രമാണ് പുഷ്പക വിമാനം. സംഭാഷണങ്ങളില്ലാതെയുള്ള സിനിമയുടെ പ്രത്യേക ഘടന മുതല്‍ അതിന്റെ ഇതിവൃത്തം ഉള്‍പ്പെടെ, പുഷ്പക വിമാനം ഒരു സിനിമാറ്റിക് മാസ്റ്റര്‍പീസാണെന്നും അദ്ദേഹം പറയുന്നു.

റീ റിലീസിനൊരുങ്ങി 'പുഷ്പക വിമാനം'; കമല്‍ ഹാസന്റെ നിരവധി കള്‍ട്ട് ചിത്രങ്ങള്‍ വീണ്ടും തീയേറ്ററുകളിലെത്തുമെന്ന് സൂചന
ലോകത്തിലെ 90 ശതമാനം പേരും എസ്ആര്‍കെ ആരാധകര്‍; ജവാനിലൂടെ ബാക്കിയുള്ളവരും ഫാന്‍ ആര്‍മിയില്‍ ചേരുമെന്ന് അറ്റ്ലി

സിനിമയുടെ റൈറ്റ്സ് നിര്‍മാതാവില്‍നിന്ന് വാങ്ങിയതായും വീണ്ടും റിലീസ് ചെയ്യേണ്ട തിയേറ്ററുകളുടെ എണ്ണം തീരുമാനിച്ചുകൊണ്ടിരിക്കുകയാണെന്നും നാരായണന്‍ വള്ളിയപ്പന്‍ അറിയിച്ചു.

1987ലാണ് ആദ്യമായി പുഷ്പക വിമാനം തീയേറ്ററുകളിലെത്തിയത്. തമിഴ്നാട്ടില്‍ പേസും പടം എന്ന പേരിൽ റിലീസ് ചെയ്ത ചിത്രം ആന്ധ്രാ പ്രദേശിലും കേരളത്തിലും പുഷ്പക വിമാനമെന്ന പേരിലെത്തി. കര്‍ണാടകയിൽ പുഷ്പക വിമാന എന്നായിരുന്നു സിനിമയുടെ പേര്. ഉത്തരേന്ത്യയില്‍ പുഷ്പക് എന്ന പേരിലും പേരിലും സിനിമ റിലീസ് ചെയ്തു.

പുഷ്പക വിമാനത്തിന്റെ റീമാസ്റ്റര്‍ ചെയ്ത ഡിജിറ്റല്‍ പതിപ്പ് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലും വൈകാതെ റിലീസിനെത്തും.

റീ റിലീസിനൊരുങ്ങി 'പുഷ്പക വിമാനം'; കമല്‍ ഹാസന്റെ നിരവധി കള്‍ട്ട് ചിത്രങ്ങള്‍ വീണ്ടും തീയേറ്ററുകളിലെത്തുമെന്ന് സൂചന
റെക്കോർഡ് തിളക്കത്തില്‍ ജവാന്‍; കളക്ഷന്‍ 800 കോടിക്കരികെ, നേട്ടം പത്താനേയും മറികടന്ന്
logo
The Fourth
www.thefourthnews.in