ആദ്യഭാഗത്തേക്കാൾ പത്തിരട്ടി മികച്ചത്; കാന്താര 2 അവസാനഘട്ടത്തിൽ, അടുത്ത വര്‍ഷം തിയേറ്ററുകളിലേക്ക്

ആദ്യഭാഗത്തേക്കാൾ പത്തിരട്ടി മികച്ചത്; കാന്താര 2 അവസാനഘട്ടത്തിൽ, അടുത്ത വര്‍ഷം തിയേറ്ററുകളിലേക്ക്

നിലവിൽ ചിത്രീകരണം ബാക്കിയുണ്ടെങ്കിലും ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ച് കഴിഞ്ഞു
Updated on
1 min read

ഇന്ത്യന്‍ സിനിമാ മേഖലയെ വിസ്മയിപ്പിച്ച സിനിമയാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര. 395 കോടിയുടെ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രം കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. ചിത്രത്തിന്റെ പ്രീക്വൽ ആയ 'കാന്താര ചാപ്റ്റർ 1' നായി വലിയ പ്രതീക്ഷളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള പ്രധാന അപ്ഡേറ്റുകൾ പുറത്തുവരികയാണ് ഇപ്പോൾ.

ആദ്യഭാഗത്തേക്കാൾ പത്തിരട്ടി മികച്ചത്; കാന്താര 2 അവസാനഘട്ടത്തിൽ, അടുത്ത വര്‍ഷം തിയേറ്ററുകളിലേക്ക്
ഇത്തവണ ഫീൽ​ഗുഡല്ല, 'രായൻ' ധനുഷിന്റെ ചോരക്കളി

കാന്താര 2 ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. വിവിധ ലൊക്കേഷനുകളിലും സ്റ്റുഡിയോയിലുമായാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഇതിൽ ഔട്ഡോർ രംഗങ്ങൾ ഭൂരിഭാഗവും പൂർത്തിയാവുകയും ചെയ്തു. ഇൻഡോർ രംഗങ്ങളാണ് ഇനി അവശേഷിക്കുന്നത്. ഏകദേശം 15 മുതൽ 20 വരെ ഇതിനായി എടുക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. അതിനാൽ ഉടൻ തന്നെ കാന്താര 2 വിന്റെ ഷൂട്ടിംഗ് അവസാനിക്കും.

നിലവിൽ ചിത്രീകരണം ബാക്കിയുണ്ടെങ്കിലും ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ച് കഴിഞ്ഞു. ഹോംബാലെ ഫിലിംസ് തന്നെയാണ് കാന്താര 2 വും നിർമ്മിക്കുന്നത്. റിഷബ് ഷെട്ടിയാണ് ചിത്രത്തിലെ നായകൻ. ചിത്രം 2025 വേനൽക്കാലത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. "കന്താര 2 കന്താരയേക്കാൾ വളരെ വലുതാണ്, കഥയിൽ പ്രീക്വലും പുരാണ ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്," ചിത്രത്തോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ചിത്രത്തിനായി ഋഷഭ് ഷെട്ടി 11 കിലോ തടി കുറച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.

ആദ്യഭാഗത്തേക്കാൾ പത്തിരട്ടി മികച്ചത്; കാന്താര 2 അവസാനഘട്ടത്തിൽ, അടുത്ത വര്‍ഷം തിയേറ്ററുകളിലേക്ക്
അനുരാജ് മനോഹര്‍- ടൊവിനോ തോമസ് ചിത്രം നരിവേട്ട ആരംഭിച്ചു; തമിഴ് നടന്‍ ചേരന്‍ മലയാളത്തില്‍ അരങ്ങേറ്റത്തിന്

കാന്താരയ്‍ക്ക് മുന്നേ എന്തായിരുന്നുവെന്ന അന്വേഷണമായിരിക്കും ചിത്രത്തില്‍ ഉണ്ടാകുക. ചിത്രത്തിന്റെ ബജറ്റ് 150 കോടിയാണ്. എഡി 400 ആയിരിക്കും പശ്ചാത്തലം.

ആദ്യഭാഗത്തേക്കാൾ പത്തിരട്ടി മികച്ചത്; കാന്താര 2 അവസാനഘട്ടത്തിൽ, അടുത്ത വര്‍ഷം തിയേറ്ററുകളിലേക്ക്
'എന്നെ നയിച്ചത് അടങ്ങാത്ത പാഷൻ'; 72ാം വയസിലെ സംവിധാന അനുഭവങ്ങളുമായി എസ് എന്‍ സ്വാമി

“ഇതൊരു ബിഗ് ബജറ്റ് ദൃശ്യാനുഭവമാണ്. വിഎഫ്എക്സ് മികച്ചതാക്കാൻ നിർമ്മാതാക്കൾ ധാരാളം സമയം ചെലവഴിക്കുന്നു. ചിത്രീകരണത്തിൻ്റെ ഭൂരിഭാഗവും പൂർത്തിയായെങ്കിലും പോസ്റ്റ്-പ്രൊഡക്ഷനിലും വിഷ്വൽ ഇഫക്റ്റുകളിലും ടീം ഒരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല. കാന്താര 1-നേക്കാൾ 10 ഇരട്ടി നിലവാരമുള്ള ഒരു ഉൽപ്പന്നം വിതരണം ചെയ്യുക എന്നതാണ് ആശയം. ചിത്രത്തിൻ്റെ ആദ്യ പ്രമോ, രണ്ടാം ഭാഗത്തിൻ്റെ വ്യാപ്തി കാണിക്കുന്നതിനുള്ള ഒരു കാഴ്ച മാത്രമായിരുന്നു, ” ഉറവിടം വ്യക്തമാക്കി.

2022 സെപ്റ്റംബറിലായിരുന്നു കാന്താര പ്രദർശനത്തിനെത്തിയത്. കന്നഡ ഭാഷയിലെത്തിയ ചിത്രം പിന്നാലെ തന്നെ രാജ്യത്താകമാനം വൻതോതിൽ ശ്രദ്ധിക്കപ്പെട്ടു. 'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ ബാനറിലായിരുന്നു കാന്താരയും എത്തിയത്. വിജയ് കിരഗന്ദുറായിരുന്നു കാന്താരയുടെ നിര്‍മാണം. ക്ലൈമാക്സ് ആയിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം.

logo
The Fourth
www.thefourthnews.in