കാത്തിരിപ്പിന് വിരാമം, കാന്താര എ ലെജൻഡിന്റെ ഫസ്റ്റ്ലുക്ക്  ടീസര്‍ പ്രേക്ഷകരിലേക്ക്

കാത്തിരിപ്പിന് വിരാമം, കാന്താര എ ലെജൻഡിന്റെ ഫസ്റ്റ്ലുക്ക് ടീസര്‍ പ്രേക്ഷകരിലേക്ക്

ഒരു നാടോടിക്കഥയിൽ തുടങ്ങി കൃത്യമായ രാഷ്ട്രീയം പറഞ്ഞ കാന്താരയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ.
Updated on
1 min read

2022ൽ പാൻ ഇന്ത്യൻ ഹിറ്റായിരുന്നു കന്നഡ ചിത്രം കാന്താരയുടെ പ്രീക്വൽ കാന്താര എ ലെജൻഡ് ചാപ്റ്റർ ഒന്നിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തുവിട്ടു

നായകനായ റിഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും. ഇന്ത്യയിലെ മുൻനിര നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ് വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന കാന്താര ലെജൻഡ് നിർമിക്കുന്നത്.

വിജയ് കിരാഗണ്ടൂർ ആണ് ചിത്രത്തിന്റെ പ്രൊഡ്യൂസർ. 'പ്രകാശമേ.. പ്രകാശത്തിൽ നിങ്ങൾക്കെല്ലാം ദൃശ്യമാണ് ഇത് പ്രകാശമല്ല, ദർശനമാണ്. ഇനി നടക്കാന്‍ പോകുന്നതും മുന്നേ നടന്നതും നിങ്ങൾക്ക് ദൃശ്യമാകും' എന്ന് തുടങ്ങുന്ന ടീസറിൽ പുതിയ അവതാരപ്പിറവി തന്നെയാണ് കാണാൻ സാധിക്കുന്നത്.

കാത്തിരിപ്പിന് വിരാമം, കാന്താര എ ലെജൻഡിന്റെ ഫസ്റ്റ്ലുക്ക്  ടീസര്‍ പ്രേക്ഷകരിലേക്ക്
കാന്താരയെ നിർമാല്യത്തോട് ഉപമിച്ച് കമൽഹാസൻ ; നന്ദി പറഞ്ഞ് ഋഷഭ് ഷെട്ടി

ബ്ലോക്ക്ബസ്റ്ററായിരുന്ന 'കാന്താര' പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് കേരളത്തിലെത്തിച്ചത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനായിരുന്നു കാന്താരയുടെ വിതരണാവകാശം. ചാപ്റ്റർ ഒന്ന് കാന്താര എ ലെജൻഡ്, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നിങ്ങനെ ഏഴു ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഭാഗമായ അണിയറപ്രവർത്തകരും താരങ്ങളുമാരൊക്കെയാണെന്ന് ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.

വലിയ പ്രീ റിലീസ് ഹൈപ്പുകളോ പ്രൊമോഷനുകളോ ഒന്നും തന്നെയില്ലാതെ വന്ന് ഗംഭീര വിജയം നേടിയ ചിത്രമാണ് ‘കാന്താര’. കന്നഡയിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി എത്തിയിരുന്നു. ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക്നാഥ്. പ്രൊഡക്‌ഷൻ ഡിസൈൻ ബംഗ്ലാൻ. അനിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് സഹ എഴുത്തുകാർ. ഒരു നാടോടിക്കഥയിൽ തുടങ്ങി കൃത്യമായ രാഷ്ട്രീയം പറഞ്ഞ കാന്താരയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ.

logo
The Fourth
www.thefourthnews.in