'നിങ്ങൾ തന്ന സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി'; 'ജിഗർതണ്ട ഡബിൾ എക്സി'ന്റെ വിജയത്തിൽ കാർത്തിക് സുബ്ബരാജ്

'നിങ്ങൾ തന്ന സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി'; 'ജിഗർതണ്ട ഡബിൾ എക്സി'ന്റെ വിജയത്തിൽ കാർത്തിക് സുബ്ബരാജ്

കേരളത്തിലും ഹൗസ്ഫുൾ ഷോകളും മികച്ച പ്രേക്ഷക അഭിപ്രായങ്ങളുമായി മുന്നേറുകയാണ് ജിഗർതണ്ടാ ഡബിൾ എക്സ്
Updated on
1 min read

ദീപാവലി റിലീസായെത്തിയ ജിഗർ തണ്ട ഡബിൾ എക്സ് വൻ വിജയമാക്കിയതിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. തന്റെ ഔദ്യോ​​ഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് സംവിധായകൻ സന്തോഷം പങ്കുവച്ചത്. 'എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ദൈവത്തിന് ഒരു ടൺ നന്ദി, പ്രേക്ഷകരോടും പ്രകൃതിയോടും ആനകളോടും നന്ദി. ചിത്രത്തെ പ്രശംസിച്ച എല്ലാ മാധ്യമങ്ങൾക്കും ഒരുപാട് നന്ദി. ഞങ്ങളുടെ ജിഗർ തണ്ടാ ഡബിൾ എക്സ് പ്രദർശിപ്പിച്ച തിയേറ്ററുകൾ പ്രേക്ഷകരുടെ സ്‌നേഹം കൊണ്ട് നിറഞ്ഞു. നിങ്ങൾ തന്ന സ്നേഹത്തിനും നന്ദി. ഇനിയും കാണാത്തവർ ചിത്രം തിയേറ്ററുകളിൽ തന്നെ കണ്ടാസ്വദിക്കണം.' കാർത്തിക് സുബ്ബരാജിന്റെ പോസ്റ്റിൽ പറയുന്നു. ഒപ്പം എല്ലാവർക്കും ദീപാവലി ആശംസകളും നേർന്നുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

കേരളത്തിലും ഹൗസ്ഫുൾ ഷോകളും മികച്ച പ്രേക്ഷക അഭിപ്രായങ്ങളുമായി മുന്നേറുകയാണ് ജിഗർതണ്ടാ ഡബിൾ എക്സ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. രാഘവ ലോറൻസ്, എസ്.ജെ.സൂര്യ, ഷൈൻ ടോം ചാക്കോ, നിമിഷാ സജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

'നിങ്ങൾ തന്ന സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി'; 'ജിഗർതണ്ട ഡബിൾ എക്സി'ന്റെ വിജയത്തിൽ കാർത്തിക് സുബ്ബരാജ്
മമ്മൂട്ടിയുടെയും ജ്യോതികയുടെയും പ്രണയാർദ്ര ജീവിതകഥ, 'എന്നും എൻ കാവൽ'; കാതൽ ദി കോർ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

1975 കാലഘട്ടം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് ജിഗര്‍തണ്ട രണ്ടാം ഭാഗം നിര്‍മിച്ചിരിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. തിരുനവുക്കരാസു ആണ് ഛായാഗ്രഹണം.

logo
The Fourth
www.thefourthnews.in