കാര്‍ത്തികി ഗൊണ്‍സാല്‍വസ്; നാടിനെ തൊട്ടറിഞ്ഞ ഇന്ത്യയുടെ ഓസ്‌കര്‍ നായിക

കാര്‍ത്തികി ഗൊണ്‍സാല്‍വസ്; നാടിനെ തൊട്ടറിഞ്ഞ ഇന്ത്യയുടെ ഓസ്‌കര്‍ നായിക

വന്യജീവി, പരിസ്ഥിതി, പ്രകൃതി എന്നിവയുമായി ബന്ധപ്പെട്ടാണ് കാര്‍ത്തികിയുടെ പ്രവര്‍ത്തന മേഖല
Updated on
2 min read

ഓസ്‌കര്‍ നേടിയ ആദ്യ ഇന്ത്യന്‍ ഡോക്യുമെന്ററി ഷോട്ട് ഫിലിം, ചരിത്ര നേട്ടത്തിന്റെ നിറവിലാണ് എലഫന്റ് വിസ്പറേഴ്‌സ്. ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള ബന്ധമാണ് എലിഫന്റ് വിസ്പറേഴ്സിന്റെ പ്രമേയം. തമിഴ്നാട്ടിലെ മുതുമലൈ ദേശീയ ഉദ്യാനത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ഡോക്യുമെന്ററി ഒരുക്കിയത് കാര്‍ത്തികി ഗോണ്‍സാല്‍വല്‍സ് എന്ന ഊട്ടി സ്വദേശിനിയാണ്. എലിഫന്റ് വിസ്പറേഴ്‌സ് ഓസ്‌കര്‍ നേടിയപ്പോള്‍ തനിക്ക് ലഭിച്ച പുരസ്‌കാരം മാതൃരാജ്യത്തിന് വേണ്ടി സമര്‍പ്പിക്കുന്നുവെന്നാണ് കാര്‍ത്തികി പ്രതികരിച്ചത്.

കാര്‍ത്തികി ഗോണ്‍സാല്‍വല്‍സ്

ഇന്ത്യന്‍ നാച്ചുറല്‍ ഹിസ്റ്ററി, സോഷ്യല്‍ ഡോക്യുമെന്ററി ഫോട്ടോ ജേണലിസ്റ്റ്, ഫിലിം മേക്കര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വൈദഗ്ദ്യം തെളിയിച്ച വ്യക്തിയാണ് കാര്‍ത്തികി ഗോണ്‍സാല്‍വല്‍സ്. വന്യജീവി, പരിസ്ഥിതി, പ്രകൃതി എന്നിവയെ ബന്ധപ്പെടുത്തിയാണ് കാര്‍ത്തികിയുടെ പ്രവര്‍ത്തന മേഖല. ഇന്ത്യയിലെ ഗോത്രസമൂഹവും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുക എന്നതായിരുന്നു കാര്‍ത്തികിയുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാന ലക്ഷ്യം. പുരസ്കാര നിറവില്‍ നില്‍ക്കുന്ന ദ എലിഫന്റ് വിസ്പറേഴ്‌സും പങ്കുവയ്ക്കുന്നത് ഇതേ ഇതിവൃത്തമാണ്.

ദക്ഷിണേന്ത്യന്‍ ദമ്പതികളായ ബൊമ്മന്റയെും ബെല്ലിയുടെയും സംരക്ഷണത്തില്‍ വളരുന്ന അനാഥനായ ആനക്കുട്ടി രഘുവിന്റെ കഥയാണ് ദ എലഫന്റ് വിസ്പറേഴ്‌സ്. ബെല്ലിയുടെയും ബൊമ്മന്റെയും രഘുവിന്റെയും ആത്മബന്ധത്തോടൊപ്പം പ്രകൃതിയേയും ചിത്രത്തില്‍ അടയാളപ്പെടുത്തുന്നു. തമിഴ്‌നാട്ടിലെ മുതുമലൈ നാഷ്ണല്‍ പാര്‍ക്കിലാണ് എലഫന്റ് വിസ്പറേഴ്‌സ് ചിത്രീകരിച്ചിരിക്കുന്നത്.

രഘുവിനെ തേടിയുള്ള യാത്ര

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രഘുവിനെ അടയാളപ്പെടുത്താനുള്ള കാര്‍ത്തികിയുടെ യാത്ര ആരംഭിക്കുന്നത്. ബൊമ്മനും ആനക്കുട്ടിയും കുളിക്കാന്‍ പുഴയിലേക്ക് പോകുന്ന കാഴ്ചയാണ് അവരക്കുറിച്ചറിയാന്‍ താത്പര്യം ഉണ്ടാക്കിയതെന്നും അവിടെ നിന്നാണ് സിനിമയുടെ ആശയത്തിലേക്കെത്തുന്നതെന്നും കാര്‍ത്തി പറയുന്നു. അനാഥനായ ആനയുമായി വളരെ പെട്ടന്ന് തന്നെ ആഴത്തിലുള്ള ആത്മബന്ധമുണ്ടായെന്നും അത് ഡോക്യുമെന്ററിയിലേക്ക് എത്തിക്കുകയായിരുന്നു എന്നും അവര്‍ പറയുന്നു.

കാര്‍ത്തികി ഗൊണ്‍സാല്‍വസ്; നാടിനെ തൊട്ടറിഞ്ഞ ഇന്ത്യയുടെ ഓസ്‌കര്‍ നായിക
ഓസ്കറിൽ തിളങ്ങി ഇന്ത്യ ; ദ എലഫന്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം

കാടും, പ്രകൃതിയും

കാടും, പ്രകൃതിയുമായുള്ള കാര്‍ത്തികിയുടെ ബന്ധം കുഞ്ഞുന്നാളില്‍ തുടങ്ങിയതാണ്. പ്രകൃതിയെ സ്‌നേഹിക്കുന്ന കുടുംബത്തിലാണ് കാര്‍ത്തികിയുടെ ജനനം. കാടുകളിലേക്കും വന്യജീവികളിലേക്കുമുള്ള അവരുടെ യാത്രയും അവിടെ തുടങ്ങുന്നു.

പ്രൊഫഷണല്‍ ഫോട്ടോഗ്രഫിയില്‍ ബിരുദാനന്തര ബിരുദവും പ്രകൃതി, വന്യജീവി, സംസ്‌കാരം എന്നിവയില്‍ സ്‌പെഷ്യലൈസേഷനും കരസ്ഥമാക്കിയ അവര്‍ ഒരു ഫോട്ടോ ജേണലിസ്റ്റായാണ് ജോലി ആരംഭിച്ചത്. പിന്നീട് ചലച്ചിത്രനിര്‍മാണം പഠിക്കാനും പരീക്ഷിക്കാനും തുടങ്ങി.ഓസ്‌കാര്‍ നോമിനേറ്റഡ് പ്രോജക്റ്റിന്റെ ജോല് ആരംഭിക്കുന്നതിന് മുമ്പ് ഡിസ്‌കവറി ആന്റ് അനിമല്‍ പ്ലാനറ്റിന്റെ ക്യാമറ ക്രൂവിന്റെ ഭാഗമായിരുന്നു അവര്‍.

സ്ത്രീകള്‍ എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുള്ള മേഖലയിലാണ് കാര്‍ത്തികി വിജയങ്ങള്‍ കുറിക്കുന്നത്. കാര്‍ത്തികിയെ പോലുള്ള സംവിധായകരുടെ ശ്രമങ്ങള്‍ ഭാവിയില്‍ ഇതേ വഴി സ്വീകരിക്കുന്ന വനിതകള്‍ക്ക് പ്രചോദനമായിരിക്കും.

logo
The Fourth
www.thefourthnews.in