ENTERTAINMENT
കാവ്യ മാധവൻ വീണ്ടും സജീവമാകുന്നു; ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചു
ഫേസ്ബുക്ക് അക്കൗണ്ടിലൂടെ കാവ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്
വിവാഹ ശേഷം സോഷ്യൽ മീഡിയയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയായിരുന്ന നടി കാവ്യ മാധവൻ വീണ്ടും സജീവമാകുന്നു. ഇതിന്റെ ഭാഗമായി പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. കാവ്യ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്
ആറുമാസം മുൻപ് ചെന്നൈയിലേക്ക് താമസം മാറ്റിയ കാവ്യ ജിമ്മിൽ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ഹാൻഡിലുകളിലും കാവ്യ സജീവമാകുന്നത്.
എല്ലാവർക്കും ഓണാംശസകൾ നേർന്നൊരു പോസ്റ്റും ഇൻസ്റ്റ്രാമിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ കമന്റ് ബോക്സ് ക്ലോസ് ചെയ്തിരിക്കുകയാണ്
ദിലീപിനൊപ്പം അഭിനയിച്ച അടൂർഗോപാലകൃഷ്ണന്റെ പിന്നേയുമാണ് കാവ്യയുടെ പുറത്തിറങ്ങിയ അവസാന ചിത്രം. 2016 ൽ ഈ ചിത്രത്തിന്റെ റിലീസിന് ഇരുവരും വിവാഹിതരായി. തുടർന്ന് സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് കാവ്യ.