തെളിവുകൾഅടിസ്ഥാനരഹിതം; മാരിവില്ലിന്‍  ഗോപുരങ്ങൾ സിനിമയുടെ വിതരണാവകാശം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതി തള്ളി ഹൈക്കോടതി

തെളിവുകൾഅടിസ്ഥാനരഹിതം; മാരിവില്ലിന്‍ ഗോപുരങ്ങൾ സിനിമയുടെ വിതരണാവകാശം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതി തള്ളി ഹൈക്കോടതി

തെളിവായി സമർപ്പിച്ച രേഖകൾ അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ട കോടതി ഹർജി തള്ളുകയായിരുന്നു
Updated on
1 min read

അരുൺ ബോസ് സംവിധാനം ചെയ്യുന്ന 'മാരിവില്ലിൻ ഗോപുരങ്ങൾ' എന്ന മലയാള ചിത്രത്തിന്റെ വിതരണാവകാശം വാഗ്ദാനം ചെയ്ത് വഞ്ചിച്ചു എന്നാരോപിച്ച് നിർമാതാക്കൾക്കെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വിതരണം വാഗ്ദാനം നൽകി പണം കൈപ്പറ്റിയ ശേഷം വഞ്ചിച്ചു എന്നായിരുന്നു ആരോപണം. എന്നാൽ തെളിവായി സമർപ്പിച്ച രേഖകൾ അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ട കോടതി ഹർജി തള്ളുകയായിരുന്നു.

തെളിവുകൾഅടിസ്ഥാനരഹിതം; മാരിവില്ലിന്‍  ഗോപുരങ്ങൾ സിനിമയുടെ വിതരണാവകാശം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതി തള്ളി ഹൈക്കോടതി
വീണ്ടും വിദ്യാസാഗർ-ഹരിഹരൻ കൂട്ടുകെട്ട്; മാരിവില്ലിൻ ഗോപുരങ്ങളിലെ പുതിയ ഗാനം പുറത്തിറങ്ങി

ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പരാതിക്കാരന് 'മാരിവില്ലിൻ ഗോപുരങ്ങൾ' എന്ന സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും സമൂഹത്തിൽ നല്ല നിലയിൽ ജീവിക്കുന്നവരെ അപകീർത്തിപ്പെടുത്തുന്നതിനായി നൽകിയ പരാതിയിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും നിർമാതാക്കൾ അറിയിച്ചു.

കോക്കേഴ്സ് മീഡിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വന്ന സിനിമയാണ് 'മാരിവില്ലിൻ ഗോപുരങ്ങൾ.' ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ്, വസിഷ്ട് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തെളിവുകൾഅടിസ്ഥാനരഹിതം; മാരിവില്ലിന്‍  ഗോപുരങ്ങൾ സിനിമയുടെ വിതരണാവകാശം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതി തള്ളി ഹൈക്കോടതി
'ഫേക്ക് ഫ്‌ളാഷ് ബാക്കും റിവ്യു ബോംബിങും മരിച്ചു, ഇനി ഹാര്‍ഡ് ഡിസ്‌കാണ് പ്രതി'; ഐശ്വര്യ രജിനികാന്തിനെതിരെ ട്രോളുകള്‍

കാലങ്ങൾക്കു ശേഷം മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ വിദ്യാസാഗറും ഗായകൻ ഹരിഹരനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയെ ശ്രദ്ധേയമാക്കിയിരുന്നു. ശ്യാമപ്രകാശ് എംഎസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജൽ പി വിയും അരുൺ ബോസും ചേർന്നാണ് നിർവഹിച്ചത്

logo
The Fourth
www.thefourthnews.in