മമ്മൂട്ടി മികച്ച നടൻ, നടി വിൻസി അലോഷ്യസ്; സംവിധായകൻ മഹേഷ് നാരായണൻ, ചിത്രം 'നൻപകൽ നേരത്ത് മയക്കം'

മമ്മൂട്ടി മികച്ച നടൻ, നടി വിൻസി അലോഷ്യസ്; സംവിധായകൻ മഹേഷ് നാരായണൻ, ചിത്രം 'നൻപകൽ നേരത്ത് മയക്കം'

മമ്മൂട്ടിയുടെ പ്രകടനം അവിസ്മരണീയമെന്ന് ഗൗതം ഘോഷ്
Updated on
2 min read

അപ്രതീക്ഷിത നേട്ടമല്ല - വിന്‍സി അലോഷ്യസ്

'രേഖ' എന്ന സിനിമ എങ്ങനെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് ആശങ്കപ്പെട്ടിരുന്നെന്ന് നടി വിന്‍സി അലോഷ്യസ്. അപ്രതീക്ഷിത നേട്ടമല്ല ആഗ്രഹിച്ച നേട്ടം തന്നെയാണിതെന്നും നടി പ്രതികരിച്ചു. ഇത്തവണത്തെ മികച്ച നടിക്കുള്ള പുരസ്‌കാരമാണ് 'രേഖ' എന്ന സിനിമയിലൂടെ വിന്‍സി അലോഷ്യസിനെ തേടിയെത്തിയത്.

'അപ്പന്' അവാർഡ് 

ലഭിച്ച അവാര്‍ഡ് സിനിമയുടെ സംവിധായകന്‍ മജുവിന് സമര്‍പ്പിക്കുന്നുവെന്ന് പ്രത്യേക ജൂറി അവാര്‍ഡിന് അര്‍ഹനായ അലന്‍സിയര്‍. അപ്പൻ എന്ന സിനിമയിലെ ഇട്ടി എന്ന കഥാപാത്രത്തിനാണ് അലൻസിയർക്ക് അവാർഡ് ലഭിച്ചത്. ഇട്ടി എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ വലിയ പ്രയാസമൊന്നും തോന്നിയില്ലെന്നും അലന്‍സിയര്‍ പറഞ്ഞു.

പ്രേക്ഷകര്‍ക്ക് നന്ദി- കുഞ്ചാക്കോ ബോബൻ

വിവാദങ്ങളുണ്ടായെങ്കിലും അതിന്റെയെല്ലാം യാഥാര്‍ഥ്യം മനസ്സിലാക്കി സിനിമ കണ്ട പ്രബുദ്ധരായ പ്രേക്ഷക സമൂഹത്തിനോട് നന്ദിയെന്ന് കുഞ്ചാക്കോ ബോബന്‍. 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലെ അഭിനയത്തിന് പ്രത്യേക ജൂറി അവാര്‍ഡ് ലഭിച്ചതിന് പിന്നാലെയായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു 'ന്നാ താന്‍ കേസ് കൊട്'.

മികച്ച സംവിധായകൻ -മഹേഷ് നാരായണൻ

അറിയിപ്പ് എന്ന ചിത്രത്തിനാണ് പുരസ്കാരം

മികച്ച ചിത്രം-   നൻ പകൽ നേരത്ത് മയക്കം

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൻനേരത്ത് മയക്കം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള പുരസ്കാരം. മികച്ച രണ്ടാമത്തെ ചിത്രം ജിജോ ആന്റണി സംവിധാനം ചെയ്ത അടിത്തട്ട്

മികച്ച നടൻ-മമ്മൂട്ടി

നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് പുരസ്കാരം

മികച്ച നടി -വിൻസി അലോഷ്യസ്

രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം

സ്വഭാവ നടൻ പി പി കുഞ്ഞികൃഷ്ണൻ

ന്നാ താൻ കേസ് കൊട്

ഗാനരചയിതാവ് -  റഫീഖ് അഹമ്മദ്

മികച്ച സ്വഭാവ നടി - ദേവി വർമ്മ

സൗദി വെള്ളക്ക

പ്രത്യേക പുരസ്കാരം

അഭിനയത്തിനുള്ള പ്രത്യേക ജ്യൂറി പുരസ്കാരം രണ്ട് പേർക്ക്

കുഞ്ചാക്കോ ബോബൻ- ന്നാ താൻ കേസ് കൊട്

അലൻസിയർ - അപ്പൻ

മികച്ച ബാലതാരം

പെൺ- തന്മയ സോൺ എ -ചിത്രം വഴക്ക്

ആൺ - മാസ്റ്റർ ഡാവിഞ്ചി - പല്ലൊട്ടി 90's കിഡ്സ്

മികച്ച കഥാകൃത്ത്

കമൽ കെ എം -പട

ഛായാഗ്രാഹകൻ

മനേഷ് മാധവൻ - ഇലവീഴാ പൂഞ്ചിറ

ചന്ദ്രു ശെൽവരാജ് - വഴക്ക്

മികച്ച തിരക്കഥ

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ - ന്നാ താൻ കേസ് കൊട്

അവലംബിത തിരക്കഥ

രാജേഷ് കുമാർ ആർ- ഒരു തെക്കൻ തല്ലുകേസ്

സംഗീത സംവിധായകൻ എം ജയചന്ദ്രൻ

19-ാം നൂറ്റാണ്ട് , ആയിഷ എന്നീ ചിത്രങ്ങൾക്ക് പുരസ്കാരം

ഗായകർ

പിന്നണി ഗായിക -മൃദുല വാര്യർ

19-ാം നൂറ്റാണ്ട് (മയിൽ പീലിയിളകുന്നു കണ്ണാ)

പിന്നണി ഗായകൻ -കപിൽ കപിലൻ

പല്ലോട്ടി 90's കിഡ്സ്(കനവേ മിഴിയുണരേ )

കലാസംവിധായകൻ

ജ്യോതിഷ് ശങ്കർ -ന്നാ താൻ കേസ് കൊട്

സിങ്ക് സൗണ്ട്

വൈശാഖ് പിവി - അറിയിപ്പ്

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്

പൗളി വത്സൻ - സൗദി വെള്ളക്ക

ഷോബി തിലകൻ - 19ാം നൂറ്റാണ്ട്

മികച്ച വസ്ത്രാലങ്കാരം

മഞ്ജുഷ രാധാകൃഷ്ണൻ - സൗദി വെള്ളക്ക

മേക്കപ്പ് ആർട്ടിസ്റ്റ്

റോളക്സ് സേവ്യർ - ഭീഷ്മപർവം

'ന്നാ താൻ കേസ് കൊട്' മികച്ച ജനപ്രിയ ചിത്രം 

ന്നാ താൻ കേസ് കൊട്

ശ്രുതി ശരണ്യത്തിന് പുരസ്കാരം

സ്ത്രീ /ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പ്രത്യേക പുരസ്കാരത്തിന് സംവിധായിക ശ്രുതി ശരണ്യം അര്‍ഹയായി. ബി 32 മുതല്‍ 44 വരെ എന്ന സിനിമയുടെ സംവിധാനത്തിനാണ് അവാര്‍ഡ്

പ്രത്യേക ജൂറി പരാമർശം

സംവിധാനത്തിലെ പ്രത്യേക ജൂറി പരാമർശത്തിന് ബിശ്വജിത്ത് എസും രാരീഷും അർഹരായി.

രചനാ വിഭാഗം പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു

മികച്ച ചലച്ചിത്ര ഗ്രന്ഥം - സിനിമയുടെ ഭാവന ദേശങ്ങൾ - സി എസ് വെങ്കിടേശ്വരൻ

മികച്ച ചലച്ചിത്ര ലേഖനം - പുനഃസ്ഥാപനം എന്ന നവേന്ദ്ര ജാലം - സാബു പ്രവദാസ്

അവാര്‍ഡ് പ്രഖ്യാപനത്തിന് തുടക്കം

ഉമ്മന്‍ ചാണ്ടിക്ക് അനുശോചനം രേഖപ്പെടുത്തി അവാര്‍ഡ് പ്രഖ്യാപനം തുടങ്ങി.

അവാര്‍ഡ് പ്രഖ്യാപനം ഉടന്‍

2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉടൻ പ്രഖ്യാപിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്, ഭീഷ്മ പര്‍വം, പുഴു എന്നീ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ അഭിനയം കാഴ്ച വച്ച മമ്മുട്ടിക്കാണ് ഇത്തവണത്തെ മികച്ച നടനുള്ള പുരസ്‌കാരമെന്നാണ് സൂചന.

അവസാന റൗണ്ടില്‍ 44 ചിത്രങ്ങളാണ് എത്തിയത്. ആകെ 154 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. മൂന്ന് ഘട്ടങ്ങളിലായിരുന്നു വിധി നിര്‍ണയം. പ്രധാന വിഭാഗങ്ങളിലെല്ലാം കടുത്ത മത്സരമായിരുന്നു. ബംഗാളി സംവിധായകൻ ഗൗതം ഘോഷ് ആയിരുന്നു ജൂറി അധ്യക്ഷൻ.

logo
The Fourth
www.thefourthnews.in