'ഉണ്ണി മുകുന്ദന്‍ രക്ഷകനായില്ല'; സിസിഎല്ലിൽ കേരളാ സ്ട്രൈക്കേഴ്സിന് തോൽവി

'ഉണ്ണി മുകുന്ദന്‍ രക്ഷകനായില്ല'; സിസിഎല്ലിൽ കേരളാ സ്ട്രൈക്കേഴ്സിന് തോൽവി

തെലുഗു വാരിയേഴ്സിനോട് 64 റൺസിനായിരുന്നു കേരളാ സ്‌ട്രൈക്കേഴ്‌സിന്റെ തോൽവി
Updated on
1 min read

സി സി എല്ലിലെ ആദ്യ മത്സരത്തിൽ കുഞ്ചാക്കോ ബോബന്റെ അഭാവത്തിൽ ഉണ്ണി മുകുന്ദന്‍ നയിച്ച കേരളം ടീമിന് പരാജയം. തെലുഗു വാരിയേഴ്സിനോടാണ് കേരളാ സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെട്ടത്. 64 റൺസിനായിരുന്നു കേരളാ സ്‌ട്രൈക്കേഴ്‌സിന്റെ തോൽവി. തെലുങ്ക് സൂപ്പർ താരം അഖിൽ അക്കിനേനിയാണ് കേരളാ താരങ്ങളെ തകർത്തത്. രണ്ട് ഇന്നിങ്സിലും അർധസെഞ്ചുറി നേടിയ അഖിൽ വെടിക്കെട്ട് ബാറ്റിങ്ങാണ് റായ്പൂരിൽ പുറത്തെടുത്തത്. അഖിലാണ് കളിയിലെ താരം.

തെലുങ്ക് സൂപ്പർ താരം അഖിൽ അക്കിനേനിയാണ് കേരളാ താരങ്ങളെ തകർത്തത്

ആദ്യ ഇന്നിങ്സിൽ ഓപ്പണർമാരായ ഇറങ്ങിയ അഖിൽ അക്കിനേനിയുടെയും പ്രിൻസിന്റെയും മികവിൽ 10 ഓവറിൽ രണ്ട് വിക്കറ്റ് 154 റൺസെടുത്തു. അഖിൽ 30 പന്തിൽ 91 ഉം, പ്രിൻസ് 23 പന്തിൽ 45 റൺസുമെടുത്തു. മറുപടി ബാറ്റിങ്ങിൽ രാജീവ് പിള്ളയുടെയും (20 പന്തിൽ 38) സിദ്ധാർഥ് മേനോന്റെയും (17 പന്തിൽ 27) മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 98 റൺസെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

രണ്ടാമിന്നിങ്സിൽ നാലാമനായി ഇറങ്ങി 19 പന്തിൽ 65 റൺസുമായി അഖിൽ വീണ്ടും അടിച്ചുതകർത്തപ്പോൾ 10 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്തു. കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ കേരളക്ക് രാജീവ് പിള്ളയുടെ 23 പന്തിൽ 38 റൺസാണ് ആശ്വാസമായത്. സിദ്ധാർഥ് മേനോൻ എട്ട് പന്തിൽ 20, ഉണ്ണിമുകുന്ദൻ 15 പന്തിൽ 23 എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്ത്തിയ പ്രിൻസ് കളിയിലെ മികച്ച ബൗളറായപ്പോൾ, കേരളത്തിനായി ബാറ്റിങ്ങിൽ തിളങ്ങിയ രാജീവ് പിള്ള മത്സരത്തിലെ മികച്ച ബാറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.

logo
The Fourth
www.thefourthnews.in