ഏത് കാര്യത്തിലാണ് ചാനലുകൾ ഗൃഹസദസ്സിനോട് ഉത്തരവാദിത്വം കാണിക്കാറുള്ളത് ?

ഏത് കാര്യത്തിലാണ് ചാനലുകൾ ഗൃഹസദസ്സിനോട് ഉത്തരവാദിത്വം കാണിക്കാറുള്ളത് ?

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടെലിവിഷൻ അവാർഡിനെകുറിച്ചുള്ള പ്രതികരണം
Published on

നിലവാരമുള്ളവയില്ല എന്ന ഒറ്റ പരാമർശത്തിലൂടെ ഇത്തവണയും സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി ടെലിവിഷൻ പരമ്പരകളെ അകറ്റി നിർത്തിയിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ജൂറി ചെയ്തതുപോലെ ചാനലുകൾ ഉത്തരവാദിത്വം കാണിച്ചില്ല, ഗൃഹസദസ്സാണ് എന്നൊന്നും ഉപദേശിക്കാൻ പോകാതിരുന്നതു നന്നായി. ചാനലുകളുടെ ഉത്തരവാദിത്വമില്ലായ്‌മ പരമ്പരകൾക്ക് മാത്രമല്ലല്ലോ ബാധകം. ഏത് കാര്യത്തിലാണ് ചാനലുകൾ ഗൃഹസദസ്സിനോട് ഉത്തരവാദിത്വം കാണിക്കാറുള്ളത്? നർമ്മത്തിന്റെ പേരും പറഞ്ഞ് നടത്തുന്ന അശ്ലീല കോമഡികൾ, നൈറ്റ് ക്ലബ്ബുകളിൽ നടക്കുന്ന അർധ നഗ്ന നൃത്തങ്ങൾ പച്ചയ്ക്ക് കാണിക്കുന്ന സ്‌റ്റേജ് ഷോകൾ, സിസിറ്റിവിയിൽ നിന്ന് നേരിട്ടെത്തിച്ചു തരുന്ന കൊലപാതക ദൃശ്യങ്ങൾ. ഇങ്ങനെ നോക്കുമ്പോൾ പരമ്പരകൾ എത്ര പാവങ്ങളാണ്!

ആർക്കും ആരോടും ഉത്തരവാദിത്തമില്ലാത്ത കെട്ട കാലമാണിത്

ഒടിടി പ്ലാറ്റ്ഫോമിലൂടെ സംപ്രേഷണം ചെയ്യുന്ന അരുംകൊല കഥകളും അന്ധവിശ്വാസ രചനകളും വേറെ. ആർക്കും ആരോടും ഉത്തരവാദിത്തമില്ലാത്ത കെട്ട കാലമാണിത്. പക്ഷേ, ഇവിടെ ഗൗരവമേറിയ ഒരു കാര്യo പറയേണ്ടതുണ്ട്. പരമ്പര രംഗത്ത് മികച്ച നടീനടന്മാരും തിരക്കഥാകാരന്മാരും മറ്റും പ്രവർത്തിക്കുന്നുണ്ട്. നാലും അഞ്ചും വർഷങ്ങൾ വലിഞ്ഞിഴഞ്ഞു പോകുന്ന പരമ്പരകളിൽ വരുമാനത്തിനായി അവർ ജോലി ചെയ്യുന്നു. അതുകൊണ്ട് അവർക്ക് സർക്കാരിന്റെ അംഗീകാരം നേടാനുള്ള സാഹചര്യമില്ലാതെ വരുന്നു. അതിന് പരിഹാരം വേണം.

ടെലിവിഷൻ പരമ്പരകളിൽ തൊഴിലെടുക്കുന്നവരുടെഅവകാശമാണ് സർക്കാരിന്റെ അംഗീകാരങ്ങൾ

50 എപ്പിസോഡിൽ ഒരുക്കുന്ന പരമ്പരകൾ മാത്രം മത്സരത്തിന് ക്ഷണിക്കുകയും സാമൂഹിക പ്രസക്തിയുള്ള പ്രമേയങ്ങൾക്ക് പ്രത്യേക സ്ഥാനം നൽകുകയും ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന മാതൃകയിൽ തന്നെ പല മേഖലകളിലായി പരമ്പരകളും പരിഗണിക്കപ്പെടുകയും അവാർഡ് നൽകുകയും വേണം. ടെലിവിഷൻ പരമ്പരകളിൽ തൊഴിലെടുക്കുന്നവരുടെ അവകാശമാണ് സർക്കാരിന്റെ അംഗീകാരങ്ങൾ. എന്തെങ്കിലും പറഞ്ഞ് അത് നിഷേധിക്കുകയല്ല വേണ്ടത്.

logo
The Fourth
www.thefourthnews.in