ഉത്തരേന്ത്യൻ പ്രേക്ഷകർക്ക് ഇഷ്ടം തെന്നിന്ത്യൻ സിനിമകൾ; 2022 ലെ ജനപ്രിയ ഹിന്ദി ചിത്രങ്ങളുടെ പട്ടിക പുറത്ത്

ഉത്തരേന്ത്യൻ പ്രേക്ഷകർക്ക് ഇഷ്ടം തെന്നിന്ത്യൻ സിനിമകൾ; 2022 ലെ ജനപ്രിയ ഹിന്ദി ചിത്രങ്ങളുടെ പട്ടിക പുറത്ത്

ഓർമാക്സ് മീഡിയ പുറത്തുവിട്ട പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലും തെന്നിന്ത്യൻ ചിത്രങ്ങൾ
Published on

തുടർച്ചയായ പരാജയങ്ങൾക്ക് ബോളിവുഡ് ഏറ്റവും കൂടുതൽ പഴികേട്ട വർഷങ്ങളാണ് കടന്നുപോയത്. കോവിഡിന് മുൻപ് തലയുയർത്തി നിന്ന ബോളിവുഡ് സിനിമ കോവിഡിന് ശേഷം തകർന്നടിഞ്ഞു. ഈ ഘട്ടത്തിലാണ് പാൻ ഇന്ത്യൻ റിലീസായി എത്തിയ തെന്നിന്ത്യൻ ചിത്രങ്ങൾ നേട്ടം കൊയ്തതും . തമിഴ് തെലുഗു ചിത്രങ്ങളായിരുന്നു അവയിലേറെയും . പ്രമുഖ മീഡിയ കൺസൾട്ടിങ് സ്ഥാപനമായ ഓർമാക്സ് മീഡിയ 2022 ലെ ജനപ്രിയ ഹിന്ദി ചിത്രങ്ങളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോൾ. അവയിലേറെയും മൊഴിമാറ്റം ചെയ്യപ്പെട്ട തെന്നിന്ത്യൻ ചിത്രങ്ങളാണെന്നതാണ് കൗതുകം

ഓർമാക്സ് മീഡിയയുടെ പട്ടിക ഇങ്ങനെ

1. കെജിഎഫ് 2 (ഹിന്ദി പതിപ്പ് )

2. ആർ ആർ ആർ (ഹിന്ദി)

3. കാന്താര (ഹിന്ദി)

4. ദ കശ്മീർ ഫയൽസ്

5. ദൃശ്യം 2

6. റോക്കട്രി (ഹിന്ദി)

7. ഭൂൽ ഭൂല്ലയ്യ 2

8. ഗംഗുഭായ് കത്തിയവാഡി

9. കാർത്തികേയ 2 (ഹിന്ദി)

10. പൊന്നിയിൻ സെൽവൻ (ഹിന്ദി )

എന്നാൽ 2023 ൽ വിജയ വഴിയിലേക്ക് തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ്. ആ പ്രതീക്ഷയ്ക്ക് തിളക്കം കൂട്ടി പഠാൻ ബ്ലോക് ബസ്റ്റർ വിജയത്തിലേക്ക് കുതിക്കുകയാണ് . നാല് ദിവസം കൊണ്ട് 400 കോടി ക്ലബിൽ ഇടം പിടിച്ച പഠാനും , അണിയറയിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രങ്ങളും പ്രതാപം തിരിച്ച് പിടിക്കുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ്

logo
The Fourth
www.thefourthnews.in