തമിഴകത്തിനാവശ്യം രാഷ്ട്രീയ സിനിമകള്‍ ; തുറന്ന് പറഞ്ഞ് മന്ത്രി ഉദയനിധി സ്റ്റാലിന്‍

തമിഴകത്തിനാവശ്യം രാഷ്ട്രീയ സിനിമകള്‍ ; തുറന്ന് പറഞ്ഞ് മന്ത്രി ഉദയനിധി സ്റ്റാലിന്‍

സിനിമാ ജീവിതം അവസാനിപ്പിച്ചാണ് ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിലേക്കെത്തിയത്
Updated on
1 min read

തമിഴിൽ സാമൂഹിക രാഷ്ട്രീയ പ്രസക്തിയുള്ള വിഷയങ്ങള്‍ പ്രമേയമാകുന്ന സിനിമകള്‍ ഇപ്പോൾ കുറവാണെന്നും അത്തരത്തിലുള്ള ചിത്രങ്ങളാണ് ആവശ്യമെന്നും മന്ത്രി ഉദയനിധി സ്റ്റാലിന്‍. നേരത്തെ സമത്വവും രാഷ്ട്രീയവും സംസാരിക്കുന്ന സിനിമകള്‍ തമിഴിലുണ്ടായിരുന്നു. എന്നാൽ പിന്നീട് അത്തരം പ്രമേയങ്ങൾ സിനിമകൾ സംസാരിക്കാതെയായി. ഇതിനെ ഗൗരവത്തോടെയാണ് കാണുന്നത്. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

ഉദയനിധി സ്റ്റാലിന്‍ നായകനായ 'കണ്ണേയ് നന്‍പാതെ' എന്ന പുതിയ ചിത്രത്തെ കുറിച്ചും രാഷ്ട്രീയ ജീവിതത്തെ കുറിച്ചും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

തമിഴകത്തിനാവശ്യം രാഷ്ട്രീയ സിനിമകള്‍ ; തുറന്ന് പറഞ്ഞ് മന്ത്രി ഉദയനിധി സ്റ്റാലിന്‍
വീഴ്ച സമ്മതിച്ച് മമ്മൂട്ടി കമ്പനി; ലോഗോ പിൻവലിച്ചു

താൻ അഭിനയിച്ച മനിതന്‍ , കലൈഗ തലൈവന്‍, നെഞ്ചുക്കു നീതി എന്നീ ചിത്രങ്ങൾ സാമൂഹിക പ്രസക്തമായ വിഷയങ്ങളാണ് കൈകാര്യം ചെയ്തത്. സിനിമകൾക്ക് സാമൂഹിക പ്രതിബദ്ധത ഉയർത്തിപിടിക്കാൻ ബാധ്യതയുണ്ടെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു

തമിഴകത്തിനാവശ്യം രാഷ്ട്രീയ സിനിമകള്‍ ; തുറന്ന് പറഞ്ഞ് മന്ത്രി ഉദയനിധി സ്റ്റാലിന്‍
പൊന്നിയിൻ സെൽവൻ 2 തെലുങ്ക് വിതരണാവകാശം ഏറ്റെടുക്കാൻ ആളില്ല ; ആദ്യഗാനം തിങ്കളാഴ്ച എത്തും

നിലവില്‍ തമിഴ്നാട് കായിക മന്ത്രിയായ ഉദയനിധി സ്റ്റാലിന്‍ സിനിമാ ജീവിതം അവസാനിപ്പിച്ചാണ് മന്ത്രിസഭയിലേക്കെത്തിയത്. എന്നാൽ മന്ത്രിസഭാ പ്രവേശനത്തിന് മുൻപ് തന്നെ ധാരണയായ ചിത്രങ്ങളാണ് റിലീസ് ഇപ്പോൾ റിലീസ് ചെയ്യുന്നത് . കണ്ണേയ് നന്‍പാതെ കൂടാതെ മാരി സെൽവൻ ചിത്രം മാമന്നൻ കൂടിയാണ് ഉദയനിധി സ്റ്റാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

logo
The Fourth
www.thefourthnews.in