''കീരവാണിയുടെ ഓസ്കർ നേട്ടം,
ആഹ്ളാദം അനിർവചനീയം ; 
ഏറെ കടപ്പാടുള്ള സംഗീത ശില്പി''

''കീരവാണിയുടെ ഓസ്കർ നേട്ടം, ആഹ്ളാദം അനിർവചനീയം ; ഏറെ കടപ്പാടുള്ള സംഗീത ശില്പി''

താപസതുല്യമായ ശാന്തതയാണ് കീരവാണിയുടെ മുഖമുദ്രയെന്ന് ഓർക്കുന്നു കെ എസ് ചിത്ര
Updated on
2 min read

തെലുങ്കിൽ ഏറ്റവുമധികം പാട്ടുകൾ പാടിയത് കീരവാണിയുടെ സംഗീതത്തിലാണ്. സാർ തന്നെ ഒരിക്കൽ പറഞ്ഞു അദ്ദേഹത്തിന്റെ പാട്ടുകളിൽ പകുതിയിലേറെ പാടിയത് ഞാനാണെന്ന്. തുടക്കം മുതൽ വിലപ്പെട്ട മാർഗനിർദേശങ്ങളുമായി അദ്ദേഹം കൂടെയുണ്ടായിരുന്നു. വാക്കുകളുടെ ഉച്ചാരണം മാത്രമല്ല അവയ്ക്ക് നൽകേണ്ട ഭാവം എന്തെന്നും സൂക്ഷ്മമായി പറഞ്ഞുതരും അദ്ദേഹം. നന്നായി പാടുന്ന ആളായതുകൊണ്ട് അദ്ദേഹം മനസ്സിൽ ഉദ്ദേശിക്കുന്ന ഭാവം ഉൾക്കൊള്ളാൻ നമുക്ക് ആ ആലാപനം ശ്രദ്ധിച്ചാൽ മതി. ഗായികയെന്ന നിലയിൽ എന്റെ മെന്റർ ആണ് കീരവാണി സാർ.

സിനിമയിലെ ആൾക്കൂട്ടങ്ങളുടെയും ബഹളങ്ങളുടെയും ഭാഗമാകാൻ ആഗ്രഹിക്കാത്ത ആളാണെന്ന് തോന്നിയിട്ടുണ്ട്. പൊതുവെ അന്തർമുഖൻ. അദ്ദേഹത്തിനുള്ളിൽ ഒരു സന്യാസി ഉണ്ടോ എന്ന് തോന്നും ചിലപ്പോൾ. താപസതുല്യമായ ശാന്തതയാണ് മുഖമുദ്ര. ഇടക്കൊരിക്കൽ സന്യാസത്തിലേക്ക് പോയി തിരിച്ചുവന്നിരുന്നു. എല്ലാം കൊണ്ടും വ്യത്യസ്തമായ വ്യക്തിത്വം. കീരവാണി സാറിന്റെ പാട്ടുകളുമായി ആദ്യം പുറത്തു വന്ന രാമോജി റാവുവിന്റെ മനസുമമത (1990 ) എന്ന ചിത്രത്തിൽ തന്നെ പാടാനായി എനിക്ക്. അതിലെ "മധുമാസം കുഹുഗാനം" നല്ലൊരു ബ്രേക്ക് നൽകിയ പാട്ടായിരുന്നു. നാഗേശ്വരറാവു നായകനായി അടുത്ത വര്‍ഷം പുറത്തു വന്ന സീതാരാമയ്യഗാരി മാനവരുലുയിലെ 'കലികി ചിലകല' എന്ന പാട്ടാണ് ആന്ധ്ര സംസ്ഥാന അവാർഡ്‌ ആദ്യമായി എനിക്ക് നേടിത്തന്നത്.

''കീരവാണിയുടെ ഓസ്കർ നേട്ടം,
ആഹ്ളാദം അനിർവചനീയം ; 
ഏറെ കടപ്പാടുള്ള സംഗീത ശില്പി''
മലയാളത്തിന്റെ ഓസ്കർ അവാർഡ്; എം എം കീരവാണി മലയാളത്തിന്റെയും പ്രിയ സംഗീത സംവിധായകൻ

എല്ലാ അർത്ഥത്തിലും ഒരു പെർഫക്ഷനിസ്റ്റ് ആണ് കീരവാണി സാർ. താന്‍ ഉദ്ദേശിക്കുന്നത് പൂര്‍ണമായും ഗായകരിൽ നിന്ന് ലഭിക്കുന്നത് വരെ ക്ഷമയോടെ കാത്തിരിക്കും അദ്ദേഹം. നമുക്ക് തൃപ്തി തരുന്ന ആലാപനം ആയിരിക്കില്ല അദ്ദേഹത്തിന് സ്വീകാര്യം. അദ്ദേഹത്തിന്‍റെ ഇഷ്ടം ‌ നമുക്ക് തൃപ്തികരമായി തോന്നണം എന്നുമില്ല. തനിക്കു വേണ്ടത് എന്ത് എന്നതിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട് അദ്ദേഹത്തിന്. അതെത്ര ശരിയായിരുന്നു എന്ന് നാം മനസ്സിലാക്കുക പാട്ടുകൾ റെക്കോഡ്‌ ചെയ്തു കേൾക്കുമ്പോഴാണ്.പാട്ടുകളിൽ പുതുമയുള്ള പരീക്ഷണങ്ങൾ നടത്താൻ മടികാട്ടാറില്ല അദ്ദേഹം. പല പരീക്ഷണങ്ങളും ആദ്യമാദ്യം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. ഔചിത്യം ബോധ്യപ്പെടുമ്പോൾ അമ്പരപ്പ് താനേ മാറും.

''കീരവാണിയുടെ ഓസ്കർ നേട്ടം,
ആഹ്ളാദം അനിർവചനീയം ; 
ഏറെ കടപ്പാടുള്ള സംഗീത ശില്പി''
ഓസ്കറിൽ ചരിത്രമെഴുതി ആർആർആർ ; അഭിമാനമായി നാട്ടു നാട്ടു

"മിസ്റ്റർ പെല്ലം'' (1993) എന്ന തെലുങ്ക്‌ സിനിമയിൽ എസ് പി ബിയോടൊപ്പം പാടിയ ``സൊഗസു ചൂട തരമാ'' എന്ന ഗാനത്തിന്റെ റെക്കോഡിംഗ് അനുഭവം ഓർമ്മയുണ്ട്. ആ പാട്ടിൽ എനിക്ക് പാടാൻ വരികള്‍ ഒന്നും ഇല്ല. ആകെയുള്ളത് ചിരിയാണ്. ബാലു സാർ പാടുന്ന വരികൾക്ക് ചിരിയിലൂടെ ഉത്തരം നല്‍കണം. ചിലപ്പോള്‍ അടക്കിപ്പിടിച്ച ചിരിയിലൂടെ, അല്ലെങ്കിൽ പൊട്ടിച്ചിരിയിലൂടെ, അതുമല്ലെങ്കില്‍ ലജ്ജാവിവശമായ ചിരിയിലൂടെ.

റെക്കോഡിങ് വേളയില്‍ എനിക്ക് ആകെ സങ്കോചമായിരുന്നു. റിസൾട്ട്‌ എങ്ങനെ ആവുമെന്നറിയില്ലല്ലോ. പക്ഷെ പാട്ടിന്റെ ഫൈനൽ വേർഷൻ കേട്ടപ്പോൾ കീരവാണി സാറിനെ നമിക്കാതിരിക്കാൻ കഴിഞ്ഞില്ല. അത്രയും ഔചിത്യപൂർണമായിരുന്നു പാട്ടിൽ എന്‍റെ ചിരിയുടെ സാന്നിധ്യം. "മുദ്ദുല പ്രിയുഡു'' എന്ന തെലുങ്ക്‌ ചിത്രത്തിലെ വസന്തം ലാ എന്ന പാട്ടിൽ ഒരിടത്ത് കുയിൽ കൂവുന്ന ശബ്ദത്തിൽ പാടാൻ നിർദേശം ലഭിച്ചപ്പോഴും ആദ്യം ഞാൻ ഒന്നമ്പരന്നു. പക്ഷെ എസ് പി ബിയോടൊപ്പം പാടിയ ആ ഗാനം സൂപ്പർ ഹിറ്റായിരുന്നു. "യാനൈ" (ആന) എന്നാണ് ഞാൻ നിന്നെ വിളിക്കുക എന്ന് പറയാറുണ്ട് കീരവാണി സാർ. ആനക്ക് ആനയുടെ ശക്തിയും വലിപ്പവും അറിയില്ലല്ലോ എന്നാണ് അദ്ദേഹത്തതിന്റെ വിശദീകരണം.

logo
The Fourth
www.thefourthnews.in